ബീറ്റ്‌റൂട്ട് കൊണ്ട് ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാം

Posted By: Sajith K S
Subscribe to Boldsky

നിങ്ങള്‍ക്കെല്ലാം ആഗ്രഹമുണ്ടായിരിക്കും പിങ്ക് നിറമുള്ള ചുണ്ടിനായി. അതിനായി ലിപ് ബാം, ലിപ് സ്‌ക്രബ്ബ് തുടങ്ങിയവയെല്ലാം ഉപയോഗിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഇതിലെല്ലാം ധാരാളം കെമിക്കലുകള്‍ ഉണ്ട്. എന്നാല്‍ ഇനി ഇതൊന്നും ഇല്ലാതെ തന്നെ ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാം. അതിനായി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്.

ബീറ്റ്‌റൂട്ട് ഉപയോഗിച്ച് ചുണ്ടിന് നിറം

How To Colour Your Lips Pink With Beetroot

ബീറ്റ്‌റൂട്ട് കൊണ്ട് ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാം. ചുണ്ടിലെ കറുപ്പ് മാറ്റി ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാനും ബീറ്റ്‌റൂട്ട് നല്ലതാണ്. കെമിക്കല്‍ ഫ്രീ ആയിട്ട് തന്നെ ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല വീട്ടില്‍ തന്നെ ചെയ്യാവുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള് പണച്ചിലവ് ഇല്ലെന്നത് തന്നെയാണ് കാര്യം. എങ്ങനെ ബീറ്റ്‌റൂട്ട് കൊണ്ട് നമുക്ക് ചുണ്ടിന് നിറം വര്‍ദ്ധിപ്പിക്കുന്ന ലിപ് ബാം തയ്യാറാക്കാം എന്ന് നോക്കാം.

കുളിക്കുന്നത് ഉപ്പിട്ട വെള്ളത്തിലെങ്കില്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു മീഡിയം സൈസ് ബീറ്റ്‌റൂട്ട്, വെളിച്ചെണ്ണ, ഫുഡ് പ്രോസസ്സര്‍, അരിപ്പ, ചെറിയൊരു പാത്രം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

എങ്ങനെ ബീറ്റ്‌റൂട്ട് ലിപ് ബാം തയ്യാറാക്കാം എന്ന് നോക്കാം. എങ്ങനെ സ്‌റ്റെപ് ബൈ സ്റ്റെപ് ആയി ബീറ്റ്‌റൂട്ട് ലിപ് ബാം തയ്യാറാക്കാം എന്ന് നോക്കാം.

How To Colour Your Lips Pink With Beetroot

സ്‌റ്റെപ് 1

ബീറ്റ്‌റൂട്ട് നല്ലതു പോലെ കഴുകി വൃത്തിയാക്കി തോല്‍ കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇത് ഫുഡ് പ്രോസസറില്‍ ഇട്ട് ചെറുതായി അരിച്ചെടുക്കുക. വെള്ളം അല്‍പം ഉള്ളതു പോലെ ചെറുതായി ഒന്ന് അരിഞ്ഞെടുക്കുക. ഒരിക്കലും വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. കാരണം ബീറ്റ്‌റൂട്ടില്‍ വെള്ളം ആവശ്യത്തിന് ഉണ്ടാവുന്നു.

സ്‌റ്റെപ് 2

ഒരിക്കലും ബീറ്റ്‌റൂട്ടില്‍ കഷ്ണങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. നല്ലൊരു പാത്രത്തിലേക്ക് ഇത് മാറ്റുക. പഴയ ലിപ് ബാമിന്റെ ടിന്‍ എടുത്ത് വെക്കുക. നല്ലതു പോലെ പാത്രം ക്ലീന്‍ ചെയ്യണം. അല്‍പം ആല്‍ക്കഹോള്‍ എടുത്ത് ക്ലീന്‍ ചെയ്യുക പാത്രത്തിനിരുവശവും.

How To Colour Your Lips Pink With Beetroot

സ്റ്റെപ് 3

വെളിച്ചെണ്ണ ചേര്‍ക്കുകയാണ് അടുത്ത സ്റ്റെപ്. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഇതില്‍ ചേര്‍ക്കുക. മാത്രമല്ല ഇത് നല്ലതു പോലെ ബീറ്റ്‌റൂട്ടില്‍ ചേരുന്നതു വരെ മിക്‌സ് ചെയ്യാം. വെളിച്ചെണ്ണക്ക് പകരം നിങ്ങള്‍ക്ക് തേന്‍ ചേര്‍ക്കാവുന്നതാണ്. ഇത് ചുണ്ടിന് മോയ്‌സ്ചുറൈസര്‍ ആയി ഉപയോഗിക്കാവുന്നതാണ്.

നല്ലതു പോലെ ക്ലീന്‍ ചെയ്ത ഒരു ടൂത്ത് പിക് ഉപയോഗിച്ച് ഈ മിശ്രിതം നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് കട്ടിയാവുന്നത് വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പ്രിസര്‍വ്വേറ്റീവ്‌സ് ഇല്ലാതെ തന്നെ നാച്ചുറല്‍ ആയിട്ടുള്ള ഒന്നാണ് ഇത്. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അത് കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയും.

How To Colour Your Lips Pink With Beetroot

ചുണ്ടില്‍ ഇത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചുണ്ടിന് സോഫ്റ്റ്‌നസും പിങ്ക് നിറവും നല്‍കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് അനുസരിച്ച് നിറം കുറച്ചും കൂട്ടിയും ഉപയോഗിക്കാം. നിറം കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് കട്ടി കൂടുതലാക്കി ഉപയോഗിക്കാവുന്നതാണ്.

ഒരാഴ്ച കൊണ്ട് തന്നെ നിങ്ങളുടെ ചുണ്ടിന് സോഫ്റ്റ്‌നസ്സും പിങ്ക് നിറവും ലഭിക്കുന്നു. നിങ്ങള്‍ക്ക് അല്‍പം പൊടിച്ച പഞ്ചസാര കൂടി ഇതില്‍ ചേര്‍ത്താല്‍ അത് ചുണ്ടിന് നല്ലൊരു സ്‌ക്രബ്ബറായി ഉപയോഗിക്കാവുന്നതാണ്. ഭംഗിയും സോഫ്റ്റനസ്സും ഒരു പോലെ ലഭിക്കാന്‍ സഹായിക്കുന്നതിന് ഇത്തരത്തിലുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം.

English summary

How To Colour Your Lips Pink With Beetroot

How To Colour Your Lips Pink With Beetroot read on to know more about it.
Story first published: Sunday, November 26, 2017, 11:00 [IST]