ഈ വെളുത്തുള്ളി വജൈനയില്‍ കോര്‍ത്തിടാന്‍

Posted By:
Subscribe to Boldsky

വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധം പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എത്ര വൃത്തിയാക്കിയാലും മാറാത്ത ദുര്‍ഗന്ധം പലരേയും തങ്ങള്‍ക്കെന്താണ് രോഗമെന്ന ചിന്തയിലേയ്ക്കു പോലും എത്തിയ്ക്കാറുമുണ്ട്.

സാധാരണയായി സ്ത്രീകളില്‍ വജൈനല്‍ ഡിസ്ചാര്‍ജുണ്ടാകാറുണ്ട്. സാധാരണ ഗതിയില്‍ അധികം മണമില്ലാത്ത ദ്രാവകമാണിത്. എന്നാല്‍ ഗന്ധത്തോടും നിറവ്യത്യാസത്തോടും കൂടിയ വജൈനല്‍ ഡിസ്ചാര്‍ജ് പല ആരോഗ്യപരമായ ലക്ഷണളുടേയും, പ്രത്യേകിച്ച് അണുബാധയുടെ ലക്ഷണമായി വേണം, എടുക്കാന്‍.

വജൈനയിലെ യീസ്റ്റ് ഇന്‍ഫെക്ഷനുകള്‍ കട്ടിയുള്ള, വെളുത്ത ഡിസ്ചാര്‍ജിന് കാരണമാകാറുണ്ട്. ക്ലാമിഡിയ, ഗൊണേറിയ, ട്രോക്കോമോണിയായിസ് തുടങ്ങിയ രോഗങ്ങള്‍ വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്. ദുര്‍ഗന്ധത്തിനൊപ്പം വജൈനല്‍ ഡിസ്ചാര്‍ജിലുള്ള നിറവ്യത്യാസവും പെല്‍വിക് പ്രദേശത്തെ വേദനയുമെല്ലാം കാരണങ്ങളാകാറുണ്ട്.

ഇതിനു പുറമെ ബാക്ടീരിയല്‍ അണുബാധകളാണ് ഈ ഭാഗത്തെ ദുര്‍ഗന്ധത്തിനുള്ള മറ്റൊരു കാരണം. ഈസ്ട്രജന്‍ ഹോര്‍മോണ്‍ വ്യത്യാസം, പ്രത്യേകിച്ചു ഗര്‍ഭ, മുലയൂട്ടല്‍, മെനോപോസ് സമയങ്ങളില്‍, ആര്‍ത്തവസമയത്തുപയോഗിയ്ക്കുന്ന ടാമ്പൂണുകള്‍ പോലുള്ളവയെല്ലാം ദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്.

ഇതിനു പുറമെ ഈ ഭാഗത്ത് വീര്യം കൂടിയ ,സോപ്പു പോലുള്ളവ ഉപയോഗിയ്ക്കുന്നതും ഡൗച്ചിംഗ് പോലുള്ളവയുമെല്ലാം ദുര്‍ഗന്ധത്തിനുള്ള കാരണമാകാറുണ്ട്. ഇതെല്ലാം യോനീഭാഗത്തെ പിഎച്ച് നിലയില്‍ വ്യത്യാസം വരുത്താറുണ്ട്. ഇത് അണുബാധകള്‍ക്കു കാരണമാകുകയും ഈ ഭാഗത്തുള്ള ദുര്‍ഗന്ധത്തിന് കാരണമാകുകയും ചെയ്യുന്നു.

വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തിന് അനേകം വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തില്‍ നിന്നും മോചനം നല്‍കുക മാത്രമല്ല, വജൈനല്‍ ആരോഗ്യത്തിനു സഹായകമാകും.

നമുക്കു ചുറ്റും ലഭിയ്ക്കുന്ന പല ചേരുവകളുമാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. ഇതില്‍ ചിലത് ക്യാപ്‌സൂളുകളും മറ്റുമാണ്. ഇത് പുറമെ നിന്നും വാങ്ങിയ്‌ക്കേണ്ടി വരും. ഇവയുടെ കൃത്യമായ രീതിയിലുള്ള ഉപയോഗം വജൈനല്‍ ഭാഗത്തെ ആരോഗ്യത്തിനും നല്ലതാണ്. ഈ ഭാഗത്തെ ദുര്‍ഗന്ധം പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യാം. ഇത്തരം വഴികള്‍ അടുപ്പിച്ചു പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍, വെള്ളം എന്നിവ ചേര്‍ന്നതാണ് ഒരു വഴി. ഒരു കപ്പു വെള്ളത്തില്‍ രണ്ടുമൂന്നു തുളളി ടീ ട്രീ ഓയില്‍ ചേര്‍ത്തിളക്കുക. ഇതുകൊണ്ടു വജൈനല്‍ ഭാഗം കഴുകുന്നത് ഏറെ നല്ലതാണ്. അല്ലെങ്കില്‍ വജൈനല്‍ ഭാഗത്ത് ഇൗ മിശ്രിതത്തില്‍ മുക്കിയ ടാമ്പൂണ്‍ വച്ചാലും മതിയാകും. ദിവസവും പല തവണയായി ഈ വഴി അടുപ്പിച്ച് അല്‍പകാലം പരീക്ഷിയ്ക്കാം. ടാമ്പൂണില്‍ വച്ചാണെങ്കില്‍ ആഴ്ചയില്‍ പല തവണ ചെയ്യാം. വജൈനയിലെ ദുര്‍ഗന്ധം മാറാന്‍ സഹായിക്കുന്ന, തികച്ചും പ്രകൃതിദത്തമായ ഒരു വഴിയാണിത്. യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നു മാത്രമല്ല, വജൈനല്‍ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. വജൈനയിലെ ദുര്‍ഗന്ധമെങ്കില്‍, ഇതിനു പരിഹാരമായി ഈ വഴി പരീക്ഷിയ്ക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി ഈ വെള്ളത്തില്‍ ഇരിയ്ക്കുന്നത് യോനീഭാഗത്തെ ദുര്‍ഗന്ധം മാറാനുള്ള നല്ലൊരു വഴിയാണ്. ബേക്കിംഗ് സോഡ അണുക്കളെ കൊന്നൊടുക്കുന്നതിനും ഏറെ സഹായകമാണ്. വജൈനല്‍ ഭാഗത്തെ പിഎച്ച് മൂല്യം കൃത്യമായി നില നിര്‍ത്തുന്നതിന് ബേക്കിംഗ് സോഡ സഹായിക്കും. ആഴ്ചയില്‍ പല തവണ ചെയ്യാം. വജൈനയിലെ ദുര്‍ഗന്ധം മാറാന്‍ സഹായിക്കുന്ന, തികച്ചും പ്രകൃതിദത്തമായ ഒരു വഴിയാണിത്. യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നു മാത്രമല്ല, വജൈനല്‍ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. വജൈനയിലെ ദുര്‍ഗന്ധമെങ്കില്‍, ഇതിനു പരിഹാരമായി ഈ വഴി പരീക്ഷിയ്ക്കാം.

വെറ്റില

വെറ്റില

വെറ്റില വജൈനല്‍ ഭാഗത്തെ ദുര്‍്ഗന്ധത്തിനുള്ള മറ്റൊരു പ്രകൃതിദത്ത പരിഹാരമാണ്. വെറ്റില, ടാമ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ടത്. നാലോ അഞ്ചോ വെറ്റില ചെറിയ കഷ്ണങ്ങളാക്കി അല്‍പം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം തണുത്തു കഴിയുമ്പോള്‍ ഇതില്‍ ടാമ്പൂണ്‍ മുക്കി വജൈനയില്‍ വയ്ക്കുക. ഇത് കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റിക്കളയാം. ദിവസവും ഒരാഴ്ച ഇതു ചെയ്യുക. യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നു മാത്രമല്ല, വജൈനല്‍ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് മറ്റൊരു വഴി. ഒരു കഷ്ണം വെളുത്തുള്ളി, ഒരു ചീസ് ക്ലോത്ത്. ഒരു കഷ്ണം നൂല്‍ എന്നിവയാണ് ഇതിനായി വേണ്ടത്. വെളുത്തുള്ളിയുടെ തോല്‍ കളയുക. ഇതില്‍ നൂല്‍ കൊളുത്തുക, എന്നിട്ടു വജൈനയ്ക്കുള്ളിലേയ്ക്കു കടത്തി വയ്ക്കുക. രാത്രി മുഴുവന്‍ ഇത് ഇതേ രീതിയില്‍ വച്ചശേഷം രാവിലെ നീക്കാം. വെളുത്തുള്ളിയ്ക്ക് അണുബാധകളെ ചെറുക്കാനുള്ള സ്വാഭാവിക കഴിവുണ്ട്. ഇതാണ് ഇവിടെ സഹായകമാകുന്നത്. വജൈനയിലെ ദുര്‍ഗന്ധമെങ്കില്‍, ഇതിനു പരിഹാരമായി ഈ വഴി പരീക്ഷിയ്ക്കാം.

തൈര്

തൈര്

തൈര് വജൈനല്‍ ദുര്‍ഗന്ധത്തിനു പറ്റിയ മറ്റൊരു സ്വാഭാവിക വഴിയാണ്. യോനീഭാഗത്തെ പിഎച്ച് തോത് ശരിയായി നില നിര്‍ത്താന്‍ തൈരിന് സാധിയ്ക്കും. ഇതിലെ പ്രോബയോട്ടിക്‌സ് യോനിയാരോഗ്യത്തെ സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകളെ സംരക്ഷിയ്ക്കുകയും ചെയ്യും. 1-2 ടീസ്പൂണ്‍ തൈര്, 1 ടാമ്പൂണ്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ടാമ്പൂണ്‍ തൈരില്‍ മുക്കി വജൈനല്‍ ഭാഗത്തു വയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞു മാറ്റി ഈ ഭാഗം കഴുകാം. അണുബാധകള്‍ മാറ്റാനുള്ള തികച്ചും സ്വാഭാവികമായ വഴി കൂടിയാണിത്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്കയാണ് മറ്റൊരു വഴി. 2 നെല്ലിക്ക, അര ടീസ്പൂണ്‍ വറുത്ത ജീരകപ്പൊടി, ഒരു നുള്ള് ഉപ്പ്, ഒരു ഗ്ലാസ് വെള്ളംഎന്നിവയാണ് ഇതിനായി വേണ്ടത്. നെല്ലിക്ക കുരു നീക്കി അരക്കുക. ഇതില്‍ ജീരകപ്പൊടി, ഉപ്പ് എന്നിവയും കലര്‍ത്തി വെള്ളത്തില്‍ കലക്കി കുടിയ്ക്കുക. ഇത് നല്ലപോലെ ഇളക്കി വേണം കുടിയ്ക്കാന്‍. ഒരാഴ്ചക്കാലം ഇതു ചെയ്യുക. നെല്ലിക്കയില്‍ ഉപ്പു പുരട്ടി വെയിലത്തു വച്ചുണക്കിയും കഴിയ്ക്കാം. ദിവസവും നെല്ലിക്കാജ്യൂസ് വെറുംവയറ്റില്‍ കുടിയ്ക്കുന്നതും വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധമകറ്റാന്‍ ഏറെ ഗുണകരമാണ്.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില കൊണ്ടും വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധമറ്റാം. 10 ആര്യവേപ്പിലയും ഒരു കഷ്ണം ആര്യവേപ്പിന്റെ തോലും ഒരു ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതി വറ്റുന്നതു വരെ തിളപ്പിയ്ക്കണം. ഈ വെള്ളം തണുത്തു കഴിയുമ്പോള്‍ വജൈനല്‍ ഭാഗം കഴുകാന്‍ ഉപയോഗിയ്ക്കാം. ഇത് ആഴചയില്‍ ഒരു ദിവസമെങ്കിലും ചെയ്യണം. ആര്യവേപ്പിന്റെ ആന്റിമൈക്രോബിയല്‍ ഗുണമാണ് വജൈനല്‍ ദുര്‍ഗന്ധത്തില്‍ നിന്നും രക്ഷ നല്‍കുന്നത്.

ഉലുവ

ഉലുവ

ഉലുവയാണ് മറ്റൊരു വഴി. ഒരു ടീസ്പൂണ്‍ ഉലുവ, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. ഉലുവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതിയാകുന്നതു വരെ ചെറുചൂടില്‍ വേണം തിളപ്പിയ്ക്കാന്‍. പിന്നീട് ഈ വെള്ളം ചൂടാറുമ്പോള്‍ കുടിയ്ക്കാം. ഇത് പ്രാതലിനു മുന്‍പായി വേണം, കുടിയ്ക്കാന്‍. ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി ഈ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്. ശരീരത്തിലെ കൊഴുപ്പും ചിലപ്പോള്‍ വജൈനല്‍ ദുര്‍ഗന്ധത്തിനു വഴിയൊരുക്കും. ഉലുവ കൊഴുപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

മഞ്ഞള്‍

മഞ്ഞള്‍

വജൈനല്‍ ദുര്‍ഗന്ധം മാറാനുള്ള തികച്ചും സ്വാഭാവികമായ ഒരു വഴിയാണ് മഞ്ഞള്‍. മഞ്ഞളിന് അണുബാധകള്‍ തടയാനും ഇതുവഴി ദുര്‍ഗന്ധമകറ്റാനുമുള്ള കഴിവുണ്ട്. മഞ്ഞള്‍ ചവച്ചരച്ചു കഴിയ്ക്കാം. അല്ലെങ്കില്‍ ഒരു നുള്ളു മഞ്ഞളിട്ടു തിളപ്പിച്ചു പാല്‍ കുടിയ്ക്കാം. മഞ്ഞളിട്ടു തിളപ്പിച്ച ചൂടുവെള്ളവും ഗുണം ചെയ്യുന്ന ഒന്നാണ്. മുഴുവന്‍ മഞ്ഞള്‍ നല്ലപോലെ വൃത്തിയാക്കി വെള്ളത്തിലിട്ട് ഈ വെള്ളം പകുതിയാകുന്നതു വരെ തിളപ്പിയ്ക്കുക. ഈ വെള്ളം കൊണ്ട് വജൈനല്‍ ഭാഗം കഴുകുന്നത് നല്ലതാണ്. ദിവസവും ഒരാഴ്ച ഇതു ചെയ്യുക. യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ലെന്നു മാത്രമല്ല, വജൈനല്‍ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

സിട്രസ്

സിട്രസ്

സിട്രസ് പഴവര്‍ഗങ്ങള്‍, അതായത് ഓറഞ്ച്, നാരങ്ങ പോലുള്ളവ കഴിയ്ക്കുന്നത് ഏറെ നല്ലതാണ് ഇത് അരിഞ്ഞു വെള്ളത്തിലിട്ടു വച്ച് ഈ വെള്ളം കുടിയ്ക്കുന്നതും വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കും. ഇവ ശരീരത്തിലെ പിഎച്ച് തോത് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കും. ഇതുവഴി വജൈനല്‍ ദുര്‍ഗന്ധമകറ്റുകയും ചെയ്യും. അണുബാധകള്‍ക്കും ഇത് ഏറെ നല്ലൊരു പരിഹാരമാണ്.

English summary

Home Remedies For Foul Smell Of Private Part

Home Remedies For Foul Smell Of Private Part,read more to know about,