For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഴിനഖം ഗുരുതരമെങ്കിലും പരിഹാരം നിമിഷങ്ങള്‍ കൊണ്ട്

എന്തൊക്കെ ചികിത്സാ മാര്‍ഗ്ഗങ്ങളാണ് കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നത് എന്ന് നോക്കാം

By Sajith K S
|

കുഴിനഖം അലട്ടാത്തവര്‍ ചുരുക്കമായിരിക്കും. കാല്‍വിരലിലെ നഖത്തെ പ്രത്യേകിച്ച് തള്ളവിരലിലെ നഖത്തെയാണ് കുഴിനഖം ബാധിക്കുന്നത്. ഇന്‍ഗ്രോണ്‍ നെയില്‍ എന്നാണ് ഇതിനെ അറിയുന്നത്. നഖങ്ങള്‍ ചര്‍മ്മത്തിനുള്ളിലേക്ക് വളര്‍ന്ന് വരുന്ന ഒരു അവസ്ഥയാണ് കുഴിനഖം. അണുബാധയും ഫംഗസും ബാക്ടീരിയകളും എല്ലാം കുഴി നഖത്തിന്റെ കാരണമാണ്. പ്രമേഹമുള്ളവരിലും നഖം ചെറുതായി ഇരുവശവും വെട്ടുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

ഇത്തരത്തില്‍ നഖത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഈ പ്രശ്‌നങ്ങള്‍ അറിയാനും അതിന് പരിഹാരം കാണാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടില്‍ തന്നെ ഇതിന് പരിഹാരം കാണാന്‍ കഴിയുന്നു. ഭാവിയില്‍ ഇതൊരു വലിയ പ്രശ്‌നമാവാതിരിക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കാം. വേദനാജനകമായ ഒരു അവസ്ഥയാണ് കുഴിനഖം മൂലം ഉണ്ടാവുന്നത്.

മൂക്കിലെ ബ്ലാക്‌ഹെഡ്‌സ്‌ കളയാന്‍ വീട്ടുമരുന്നുകള്‍മൂക്കിലെ ബ്ലാക്‌ഹെഡ്‌സ്‌ കളയാന്‍ വീട്ടുമരുന്നുകള്‍

ഇതിന്റെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ആ പ്രശ്‌നത്തെ വേരോടെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കുഴിനഖം കൊണ്ട് കഷ്ടപ്പെടുന്നവരുടെ തള്ളവിരല്‍ കറുത്ത നിറമായി മാറുന്നു. മാത്രമല്ല ഇവിടെ ഫംഗസ് വളരുന്നു. ഇത് നഖം പൊഴിഞ്ഞ് പോവാന്‍ കാരണമാകുന്നു. എന്തൊക്കെ ചികിത്സാ മാര്‍ഗ്ഗങ്ങളാണ് കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ഓയിന്‍മെന്റും ടാബ്ലറ്റുകളും

ഓയിന്‍മെന്റും ടാബ്ലറ്റുകളും

ഡോക്ടറെ സമീപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഓയിന്‍മെന്റും ടാബ്ലറ്റുകളും എല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. വെറും ഒരു മാസം കൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

മരുന്നുകള്‍ കഴിക്കുമ്പോള്‍

മരുന്നുകള്‍ കഴിക്കുമ്പോള്‍

മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിന്റെ സൈഡ് എഫക്ട്‌സുകള്‍ പല തരത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. കാരണം പലപ്പോഴും മരുന്നുകള്‍ ഹൃദയാരോഗ്യത്തെപ്പോലും മോശമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ മരുന്ന് കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

നെയില്‍ പോളിഷ്

നെയില്‍ പോളിഷ്

മെഡിക്കേറ്റഡ് ആയിട്ടുള്ള നെയില്‍ പോളിഷ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നമുക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഒരിക്കലും ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ നമുക്ക് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത് ദിവസവും മാറ്റേണ്ടതാണ്. ക്ലീന്‍ ചെയ്യുമ്പോള്‍ അല്‍പം ആല്‍ക്കഹോള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാം.

ക്രീം

ക്രീം

നിരവധി ക്രീമുകള്‍ കുഴിനഖത്തിന് പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ഏത് പ്രശ്‌നത്തിനും പരിഹാരം കാണാം. എന്നാല്‍ ഇതും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചെയ്യേണ്ടതാണ് ശ്രദ്ധിക്കേണ്ടത്. കുഴി നഖമാണ് എന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ഈ ക്രീം ഡോക്ടറെ കണ്ട് വാങ്ങിച്ച് പുരട്ടുക.

ലൈറ്റ് ബെസ്ഡ് തെറാപ്പി

ലൈറ്റ് ബെസ്ഡ് തെറാപ്പി

നിങ്ങള്‍ക്ക് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു രീതിയാണ് ആവശ്യമെങ്കില്‍ അതിന് ഉപയോഗിക്കാവുന്ന രീതിയാണ് ലൈറ്റ് ബെസ്ഡ് തെറാപ്പി. ഇതിന് ശേഷം ആന്റിഫംഗല്‍ ക്രീം ഉപയോഗിക്കാം. കാര്‍ബണ്‍ഡോ ഓക്‌സൈഡ് ലേസറുകള്‍ കൊണ്ട് ചികിത്സ നടത്താവുന്നതാണ്. ഇതും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചെയ്യാവുന്ന മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ഈ സൗകര്യം എപ്പോഴും നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല.

നെയില്‍റിമൂവര്‍

നെയില്‍റിമൂവര്‍

നെയില്‍ റിമൂവര്‍ ഡോക്ടറെ കണ്ട് മാത്രേമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലെങ്കില്‍ ഇത് ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ഇത് അണുബാധ പിടിച്ച നഖം പിഴുത് പോരാന്‍ കാരണമാകുന്നു. ഒരു തവണ നഖം പിഴുത് പോന്നാല്‍ അത് വീണ്ടും ശരീരത്തില്‍ വളരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സര്‍ജറി

സര്‍ജറി

സര്‍ജറി ചിലപ്പോള്‍ അത്യാവശ്യമായി വരുന്നു. കാരണം ഇതിലെ പഴുപ്പ് നഖത്തിലെ മറ്റ് ഭാഗങ്ങളെക്കൂടി ബാധിക്കുമ്പോളാണ് ഇത്തരത്തിലുള്ള സര്‍ജറികള്‍ ആവശ്യമായി വരുന്നത്. എങ്കിലും ഡോക്ടറുടെ കൃത്യമായ അറിവോടെയും സമ്മതത്തോടെയും മാത്രമേ സര്‍ജറി ചെയ്യാന്‍ പാടുകയുള്ളൂ.

 വീട്ടുവൈദ്യങ്ങള്‍

വീട്ടുവൈദ്യങ്ങള്‍

വിവിധ തരത്തിലുള്ള വീട്ടുവൈദ്യങ്ങള്‍ കുഴിനഖമെന്ന പ്രശ്‌നത്തെ പരിഹരിക്കുന്നു. എന്തൊക്കെയാണ് കുഴിനഖം ഇല്ലാതാക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കുഴിനഖത്തെ ഇല്ലാതാക്കാം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ആണ് നല്ലൊരു പരിഹാരമാര്‍ഗ്ഗം. ഇത് ഫംഗസ് ബാധയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തിലെ ഇന്‍ഫെക്ഷനെ ഇല്ലാതാക്കുന്നു. അല്‍പം ടീ ട്രീ ഓയില്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് ഒരു പഞ്ഞിയില്‍ എടുത്ത് നഖത്തിനു മുകളില്‍ വെക്കാം. ഇത് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കുഴിനഖത്തെ ഇല്ലാതാക്കുന്നു.

സര്‍പ്പഗന്ധി

സര്‍പ്പഗന്ധി

സര്‍പ്പഗന്ധി കൊണ്ടും ഇത്തരത്തില്‍ കുഴിനഖത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നഖം നല്ലതു പോലെ വെട്ടി വൃത്തിയാക്കി വേണം സര്‍പ്പഗന്ധി തേച്ച് പിടിപ്പിക്കാന്‍. ഇന്‍ഫെക്ഷന്‍ ഉള്ള സ്ഥലത്ത് അല്‍പം സര്‍പ്പഗന്ധി വെച്ച് അത് അല്‍പസമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും രണ്ട് നേരം ഉപയോഗിക്കുക. ഇത് ഉടന്‍ തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു.

ഒറിഗാനോ ഓയില്‍

ഒറിഗാനോ ഓയില്‍

ഒറിഗാനോ ഓയില്‍ ആണ് ഒരു പരിഹാരമാര്‍ഗ്ഗം. ഇത് കുഴിനഖത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ആന്റിഫംഗല്‍, ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധയെ ഇല്ലാതാക്കുന്നു. രണ്ടോ മൂന്നോ തുള്ളി ഒറിഗാനോ ഓയില്‍ അല്‍പം ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്ത് അത് കൊണ്ട് കുഴിനഖത്തിനു മുകളില്‍ തേക്കാം. 30 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അണുബാധക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. നല്ലൊരു വീട്ടുവൈദ്യമാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയമില്ല. അല്‍പം വെളുത്തുള്ളി വൈറ്റ് വിനാഗിരിയില്‍ മിക്‌സ് ചെയ്ത് അത് കുഴിനഖത്തിനു മുകളില്‍ വെക്കാം. ഇത് ഒരു ബാന്‍ഡേജ് കൊണ്ട് കെട്ടി വെക്കാവുന്നതാണ്. ഇതിലൂടെ കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. വെളുത്തുള്ളി ധാരാളം കഴിക്കുന്നതും കുഴിനഖമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.

English summary

Helpful Home Remedies to get Rid of Toe Fungus

Helpful Home Remedies to get Rid of Toe Fungus read on.
Story first published: Thursday, December 7, 2017, 15:14 [IST]
X
Desktop Bottom Promotion