ഈ സൗന്ദര്യ പ്രശ്‌നങ്ങളെ നിസ്സാരമായി പരിഹരിക്കാം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന് എത്ര രൂപ വരെ മുടക്കാനും തയ്യാറാവുന്നവരാണ് നമ്മളില്‍ പലരും. എത്ര രൂപയാണെങ്കിലും സൗന്ദര്യം നന്നായാല്‍ മതി എന്ന് വിചാരിക്കുന്നവര്‍. എന്നാല്‍ പലപ്പോഴും ഇത് മൂലമുണ്ടാകുന്ന സൗന്ദര്യപ്രശ്‌നങ്ങള്‍ പല വിധത്തിലാണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നത്.

നമുക്കുണ്ടാകുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഏറ്റവും ഉത്തമം.

നല്ല മുടി ഉറപ്പ് നല്‍കും നാടന്‍ വൈദ്യം

ഇനി പറയുന്ന സൗന്ദര്യസംരക്ഷണ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതും പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍. അവ ഏതൊക്കെയെന്ന് നോക്കാം.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരു ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് വായ്ക്ക് ചുറ്റുമുള്ള മുഖക്കുരു. അല്‍പം ഒലീവ് ഓയില്‍ ചൂടാക്കി ഇത് വായ്ക്ക് ചുറ്റും പതിയെ വെയ്ക്കുക. മൂന്ന് ദിവസം മൂന്ന് നേരം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിയക്കാം.

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പിന് പ്രതിവിധിയാണ് വെള്ളരിയ്ക്ക നീര്. വെള്ളരിയ്ക്ക നീര് പഞ്ഞിയില്‍ മുക്കി ഇത് കണ്ണിനു ചുറ്റും വെയ്ക്കുക. കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം ഇ്ല്ലാതാവും എന്നതാണ് സത്യം.

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക് ഹെഡ്‌സ് കളയാനുള്ള വഴികള്‍ ഉണ്ട്. രണ്ട് ടേബിള്‍ സ്പൂണ്‍ കോണ്ഫ്‌ളവര്‍ രണ്ട് ടീസ്പൂണ്‍ വിനാഗിരിയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. അല്‍പസമത്തിനുള്ളില്‍തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ബ്ലാക്ക് ഹെഡ്‌സ് പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൈക്കുഴിയിലെ കറുപ്പകറ്റാം

കൈക്കുഴിയിലെ കറുപ്പകറ്റാം

കൈക്കുഴിയിലെ കറുപ്പകറ്റുക എന്നുള്ളത് പലരേയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അതിനായി അല്‍പം പാലില്‍ തൈരും അല്‍പം അരിപ്പൊടിയും മിക്‌സ് ചെയ്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

നാരങ്ങ നീര് ഉപയോഗിക്കാം

നാരങ്ങ നീര് ഉപയോഗിക്കാം

നാരങ്ങാനീര് തൈരില്‍ മിക്‌സ് ചെയ്ത് കടലമാവില്‍ ചേര്‍ത്ത് കൈക്കുഴിയില്‍ പുരട്ടുക. അല്‍പസമയത്തിനു ശോഷം കഴുകിക്കളയാം.

 കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പാണ് മറ്റൊരു സൗന്ദര്യപ്രശ്‌നം. കഴുത്തിലെ കറുപ്പകറ്റാന്‍ നാരങ്ങാ നീരില്‍ പഞ്ഞി മുക്കി കഴുത്തില്‍ തേയ്ക്കുക. 15 മിനിട്ട് തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ കഴുത്തിലെ കറുപ്പ് മാറും.

 അകാല നര

അകാല നര

അകാല നരയുണ്ടാക്കുന്ന പ്രശ്‌നവും ചെറുതല്ല. അല്‍പം കറിവേപ്പില വെളിച്ചെണ്ണയില്‍ ഇട്ട് തിളപ്പിച്ച് എണ്ണ ചൂടാറിയ ശേഷം തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയുക. അകാല നര പോകും.

 വിണ്ടു കീറിയ പാദങ്ങള്‍ക്ക് പരിഹാരം

വിണ്ടു കീറിയ പാദങ്ങള്‍ക്ക് പരിഹാരം

വിണ്ടു കീറിയ പാദങ്ങളെ പ്രതിരോധിയ്ക്കാനും വീട്ടുവൈദ്യം സഹായിക്കുന്നു. നല്ലതുപോലെ പഴുത്ത പഴം കാലില്‍ വിള്ളലുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. തുടര്‍ച്ചയായി രണ്ട് മൂന്ന് ദിവസം ഇങ്ങനെ ചെയ്താല്‍ വിള്ളല്‍ മാറി കാല്‍ വൃത്തിയാവുന്നു.

English summary

Expert Beauty Tips Every Woman Should Know

What do real women do to look beautiful? Here are some Expert Beauty Tips Every Woman Should Know
Story first published: Thursday, June 29, 2017, 17:48 [IST]
Subscribe Newsletter