വിയര്‍പ്പ് നാറ്റത്തെ ഇനിയൊരു പ്രശ്‌നമാക്കേണ്ട

Posted By:
Subscribe to Boldsky

വിയര്‍പ്പ് നാറ്റം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പെരുമാറാനുള്ള നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. ഇത് മാത്രമല്ല ചിലരില്‍ സാധാരണയില്‍ കവിഞ്ഞ് വിയര്‍പ്പ് ഉണ്ടാവുന്നു. ഇത്മൂലമുണ്ടാകുന്ന ശരീര ദുര്‍ഗന്ധം പലപ്പോഴും പല വിധത്തില്‍ നിങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.

തേനും വെളിച്ചെണ്ണയും നിറം വര്‍ദ്ധിപ്പിക്കും

എന്നാല്‍ ഇനി ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് രക്ഷ നേടാന്‍ ചില മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം. പ്രത്യേകിച്ച് കൈക്കുഴിയിലെ കറുപ്പ് കൂടുതലുള്ളവരില്‍ ശരീരം ദുര്‍ഗന്ധവും വളരെ കൂടുതലായിരിക്കും. ഇത്തരക്കാര്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് പരിഹാരം നേടാം.

ഷേവ് ചെയ്യുന്നതും അലര്‍ജിയും

ഷേവ് ചെയ്യുന്നതും അലര്‍ജിയും

ഷേവ് ചെയ്യുന്നതാണ് പലരിലും ഇത്തരം പ്രശ്‌നം ഉണ്ടാവാനുള്ള പ്രധാന കാരണം. ഷേവ് ചെയ്യുന്നത് കൈക്കുഴിയിലെ കറുപ്പിനെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

മധുരം കുറക്കാം

മധുരം കുറക്കാം

മധുരം കൂടുതല്‍ കഴിക്കുന്നവരില്‍ ശരീര ദുര്‍ഗന്ധത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വിയര്‍പ്പ് നാറ്റത്തിനും ശരീര ദുര്‍ഗന്ധത്തിനും കാരണമാകുന്നു.

 ആല്‍ക്കഹോള്‍ സ്‌പ്രേ

ആല്‍ക്കഹോള്‍ സ്‌പ്രേ

പലപ്പോഴും ആല്‍ക്കഹോള്‍ അടങ്ങിയ സ്‌പ്രേ അടിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത് ശരീര ദുര്‍ഗന്ധം വളരെയധികം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

 പരിഹാരമാര്‍ഗ്ഗം

പരിഹാരമാര്‍ഗ്ഗം

ശരീര ദുര്‍ഗന്ധത്തിനും വിയര്‍പ്പ് നാറ്റത്തിനും പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഇതിന് എന്തൊക്കെ പ്രകൃതിദത്ത പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൈക്കുഴയില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കക്ഷത്തിലെ കറുപ്പ് നിറത്തെ ഇല്ലാതാക്കുകയും ശരീര ദുര്‍ഗന്ധം അകറ്റുകയും ചെയ്യുന്നു.

 കക്ഷത്തില്‍ പൗഡര്‍ ഇടുന്നത്

കക്ഷത്തില്‍ പൗഡര്‍ ഇടുന്നത്

കക്ഷത്തില്‍ പൗഡര്‍ ഇടുന്നതാണ് മറ്റൊന്ന്. കുളികഴിഞ്ഞ ഉടനേ കക്ഷത്തിലും ദേഹത്തും പൗഡര്‍ ഇടുന്ന സ്വഭാവമുണ്ടെങ്കില്‍ അതും നിര്‍ത്തണം. കാരണം ഇത് ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ബേക്കിംഗ് സോഡ ഇട്ട് കുളിക്കാം. ഇത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല കക്ഷത്തില്‍ തേച്ച് പിടിപ്പിച്ചാല്‍ കക്ഷത്തിലെ കറുപ്പിനേയും ഇല്ലാതാക്കുന്നു.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ചര്‍മ്മസംരക്ഷണത്തില്‍ പല വിധത്തിലുള്ള അത്ഭുതങ്ങളും കാണിക്കുന്ന ഒന്നാണ്. കുളിക്കുന്നതിനു മുന്‍പ് ശരീരത്തില്‍ നല്ലതു പോലെ ഒലീവ് ഓയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്താല്‍ ഇത് ശരീര ദുര്‍ഗന്ധത്തെ എല്ലാ തരത്തിലും ഇല്ലാതാക്കുന്നു.

English summary

Effective Solutions For Body Odor

There are several natural remedies can help treat body odor read on.
Story first published: Wednesday, October 11, 2017, 10:30 [IST]
Subscribe Newsletter