ചായക്കും കാപ്പിക്കും മുന്‍പ് ഒരു ഗ്ലാസ് വെള്ളം

Posted By:
Subscribe to Boldsky

ചായയും കാപ്പിയും ഒഴിവാക്കിയുള്ള ഒരു ജീവിതത്തെക്കുറിച്ച് നമുക്കാര്‍ക്കും ആലോചിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് ചായ. എന്നാല്‍ ചായ കുടിയ്ക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കാന്‍ ശ്രമിക്കുക. ഇത് ആരോഗ്യപരമായും സൗന്ദര്യപരമായും പല വിധത്തിലാണ് നിങ്ങളെ സഹായിക്കുന്നത്.

വായ്‌നാറ്റം, പല്ലിലൊളിക്കും കാരണവും നിമിഷപരിഹാരവും

എന്നും ചായയോ കാപ്പിയോ കുടിയ്ക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കാം. ഇതുകൊണ്ടുണ്ടാകുന്ന ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ശരീരത്തിലെ ജലാംശം

ശരീരത്തിലെ ജലാംശം

ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ചായയും കാപ്പിയും കുടിയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ ഉണ്ടാവാനിടയുള്ള നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു.

 ഊര്‍ജ്ജം നിലനിര്‍ത്തുന്നു

ഊര്‍ജ്ജം നിലനിര്‍ത്തുന്നു

ചായയും കാപ്പിയും ഉന്‍മേഷം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചായയും കാപ്പിയും കുടിയ്ക്കുന്നതിനു മുന്‍പ് അല്‍പം വെള്ളം കുടിച്ച് നോക്കൂ. ചായ കുടിച്ച ഉന്‍മേഷം മണിക്കൂറുകളോളം നിലനില്‍ക്കും.

 പല്ലിലെ കറ

പല്ലിലെ കറ

പലര്‍ക്കും ചായ കുടിച്ചാല്‍ പല്ലില്‍ കറയാണ് എന്നൊരു പരാതിയുണ്ട്. എന്നാല്‍ ചായ കുടിയ്ക്കുന്നതിനു മുന്നോടിയായി വെള്ളം കുടിയ്ക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു.

 രാവിലേയും വൈകിട്ടും

രാവിലേയും വൈകിട്ടും

രാവിലേയും വൈകിട്ടും ഈ വെള്ളം കുടി ശീലമാക്കിയാല്‍ അത് ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും.

ചര്‍മ്മം ക്ലീനാക്കാന്‍

ചര്‍മ്മം ക്ലീനാക്കാന്‍

ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള അഴുക്കുകളും മറ്റും ചര്‍മ്മത്തിലും പ്രതിഫലിക്കും. രാവിലെ ബെഡ് കോഫിക്ക് മുന്‍പായി ഒരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇതിലൂടെ ശരീരം മാത്രമല്ല ചര്‍മ്മത്തിനും ആ തിളക്കം ലഭിയ്ക്കുന്നു.

വായിലെ അള്‍സര്‍

വായിലെ അള്‍സര്‍

വായിലെ അള്‍സര്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ വായിലെ അള്‍സറിനെ ഇല്ലാതാക്കാന്‍ ഈ മാര്‍ഗ്ഗം നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

വായ്‌നാറ്റം

വായ്‌നാറ്റം

വായ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ വായ് നാറ്റത്തെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ വഴിയാണ് ചായയും കാപ്പിയും കുടിയ്ക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം ശീലമാക്കുക എന്നത്.

English summary

Drink water before having tea or coffee

If you are tea lover or can't think of a day without coffee, then you have to read this.