ബദാം പാലില്‍ അരച്ച് കഴിച്ചാല്‍ പ്രായം താഴോട്ട്

Posted By:
Subscribe to Boldsky

പ്രായാധിക്യം എല്ലാവരേയും ബാധിയ്ക്കുന്ന ഒന്നാണ്. പലരേയും പല വിധത്തിലാണ് ഇത് ബാധിയ്ക്കുക. ചിലര്‍ക്ക് മുടി നരക്കുന്നു, ചിലര്‍ക്ക് കാഴ്ച മങ്ങുന്നു, ചിലര്‍ക്കാകട്ടെ ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇങ്ങനെ പല തരത്തിലാണ് പ്രായാധിക്യം നമ്മളെ ബാധിയ്ക്കുക. സൗന്ദര്യസംരക്ഷണത്തില്‍ പ്രാധാന്യം നല്‍കുന്നവരാണെങ്കില്‍ പ്രായമാകുന്നത് വരെ വളരെ ആഴത്തില്‍ തന്നെ പ്രശ്‌നത്തിലാക്കും.

കൂടുതല്‍ വായിക്കൂ;മുടി കൊഴിച്ചിലിന് നിമിഷ പരിഹാരം വെളുത്തുള്ളിയില്‍

എന്നാല്‍ പ്രായമാകുന്നതിലൂടെ ചര്‍മ്മത്തിനുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധി വരെ നമുക്ക് മാറ്റാവുന്നതാണ്. ആയുര്‍വ്വേദ മാര്‍ഗ്ഗങ്ങളിലൂടെ ഈ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കഴിയും. അതിനായി ചില ആയുര്‍വ്വേദ പരിഹാരങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കന്മദം

കന്മദം

കന്മദമാണ് ഒരു പരിഹാരമാര്‍ഗ്ഗം. എല്ലാ ആയുര്‍വ്വേദ കടകളിലും ഇത് ലഭിയ്ക്കും. ഇത് പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ വളരെ ഫലപ്രദമായി നേരിടും. കന്മദം ഇപ്പോള്‍ കാപ്‌സ്യൂള്‍ പരുവത്തിലും ലഭിക്കും.

 ച്യവനപ്രാശം

ച്യവനപ്രാശം

ദിവസവും ഒരു സ്പൂണ്‍ ച്യവന പ്രാശം കഴിക്കുന്നതും അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നു. ഇത് നിങ്ങളുടെ രോഗപ്രതിരധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തെ ചെറുപ്പമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

തേന്‍

തേന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ തേന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്. ഇത് പ്രായാധിക്യം മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ തേനിന് കഴിയും. ചര്‍മ്മത്തിന് മുറുക്കവും തിളക്കവും നല്‍കാന്‍ തേന്‍ ഉപയോഗിക്കാം.

രസായനം

രസായനം

പല തരത്തിലുള്ള രസായനങ്ങളും ഉണ്ട്. ഇത് മനസ്സിനേയും ചര്‍മ്മത്തിനേയും ശരീരത്തേയും ചെറുപ്പമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദിവസവും രസായനം കുടിക്കുന്നത് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.

 എണ്ണ തേച്ച് കുളി

എണ്ണ തേച്ച് കുളി

എണ്ണ തേച്ച് കുളിയാണ് മറ്റൊന്ന്. ഇത് ചര്‍മ്മത്തേയും മനസ്സിനേയും ഉത്തേജിപ്പിക്കുന്നു. എണ്ണ മുഖത്തും കഴുത്തിലും എന്നും വേണ്ട ശരീരത്തില്‍ മൊത്തം തേച്ച് പിടിപ്പിച്ച് കുളിക്കാന്‍ ശ്രമിക്കുക. ഇത് അകാല വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തെ ഏഴയലത്ത് അടുപ്പിക്കില്ല.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. അശ്വഗന്ധ കൊണ്ട് പ്രായാധിക്യം മൂലമുള്ള പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാം. ഇത് ചര്‍മ്മത്തിന് തെളിച്ചവും ആരോഗ്യവും നല്‍കുന്നു.

 ബദാമും പാലും

ബദാമും പാലും

ബദാമും പാലുമാണ് മറ്റൊന്ന്. ബദാം അരച്ച് പാലില്‍ കലക്കി കിടക്കാന്‍ പോകും മുന്‍പ് കഴിക്കാം. ഇത് കൂടാതെ ഇത് രണ്ടും കൂടി അരച്ച് മുഖത്ത് പുരട്ടി കിടക്കാം. ഇതും സൗന്ദര്യസംരക്ഷണത്തിന് ഫലപ്രദമായ ഒന്നാണ്.

നെല്ലിക്ക

നെല്ലിക്ക

ആയുര്‍വ്വേദ പരിഹാര മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് നെല്ലിക്ക. നെല്ലിക്ക മുടിക്കും ചര്‍മ്മത്തിനും വളരെയധികം ഫലപ്രദമായ ഒന്നാണ്. ഇത് പ്രായാധിക്യത്തിന്റേതായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

English summary

Best Ayurvedic Medicines To Fight Aging

Are those wrinkles making you conscious? Are you worried about aging? Then, Ayurvedic medicine for anti aging can work wonders. We have listed out some best natural remedies.
Story first published: Monday, June 12, 2017, 10:41 [IST]
Subscribe Newsletter