For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അകാല വാര്‍ദ്ധക്യം വരുത്തും ഭക്ഷണങ്ങള്‍

കാരണം ഓരോ പ്രായത്തിലും കഴിയ്‌ക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്

|

പ്രായമായാലും അത് ശരീരത്തിലും മുഖത്തും കാണരുതെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പ്രായാധിക്യം കൂടുതല്‍ മുഖത്ത് തോന്നിയ്ക്കുന്നു. എന്നാല്‍ ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നതാകട്ടെ നമ്മുടെ തന്നെ ചില ശീലങ്ങളാണ്.

<strong>ബേക്കിംഗ് സോഡ കൊണ്ട് കാല്‍ കഴുകിയാല്‍</strong>ബേക്കിംഗ് സോഡ കൊണ്ട് കാല്‍ കഴുകിയാല്‍

ഭക്ഷണമാണ് പ്രധാനമായും പ്രായം വര്‍ദ്ധിപ്പിക്കാനും പ്രായം കുറയ്ക്കാനും കാരണമാകുന്നത്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ പ്രായാധിക്യത്തിനും പ്രായം കുറയ്ക്കുന്നതിനും സഹായിക്കുന്നത് എന്ന് നോക്കാം.

 മധുരം

മധുരം

മധുരം കഴിയ്ക്കാന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. അതിന് പ്രായഭേദമില്ല, എന്നാല്‍ ഇതിന് പ്രായം കൂട്ടാനുള്ള കഴിവുണ്ടെന്നതാണ് സത്യം.

 മദ്യപാനം

മദ്യപാനം

മദ്യപിക്കുന്നവരില്‍ പ്രായക്കൂടുതല്‍ തോന്നുന്നതിന്റെ രഹസ്യം ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായോ. മദ്യപിക്കുന്നവരുടെ ശരീരത്തില്‍ ടോക്സിന്‍ വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങളോടൊപ്പം പ്രായക്കൂടുതലും ഉണ്ടാക്കുന്നു.

 ഉപ്പ്

ഉപ്പ്

ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പലപ്പോഴും പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. അത് കൊണ്ട് അധികമുള്ള ഉപ്പിനെ നമ്മുടെ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

 എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണങ്ങളും ഇതുപോലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. എരിവ് ഒരിക്കലും നമ്മുടെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ അമിത എരിവ് പലപ്പോഴും നമുക്ക് പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകും.

 റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റ് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ ചര്‍മത്തെ സംരക്ഷിക്കുന്ന കൊളജന്റെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്നു.

 തൈര്

തൈര്

പ്രായം കുറയ്ക്കും ഭക്ഷണങ്ങളാണ് നമുക്കേറെ പ്രധാനപ്പെട്ടത്. ഇത്തരത്തില്‍ പ്രായം കുറയ്ക്കും ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൈര്. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തൈരിന് നമ്മുടെ ചര്‍മ്മത്തെ എപ്പോഴും ചെറുപ്പമായിരിക്കാന്‍ സഹായിക്കുന്നു.

 കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങള്‍ പ്രത്യേകിച്ച് മത്സ്യം. ഏത് തരത്തിലുള്ള മത്സ്യമാണെങ്കിലും അത് കഴിയ്ക്കുന്നത് നമ്മുടെ ചെറുപ്പത്തെ നിലനിര്‍ത്തുന്നു. മാത്രമല്ല ആരോഗ്യത്തേയും സഹായിക്കുന്നു.

 തക്കാളി

തക്കാളി

തക്കാളി കഴിയ്ക്കുന്നതും നിത്യ യൗവ്വനം നല്‍കുന്ന ഒന്നാണ്. മാത്രമല്ല ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും തക്കാളിയ്ക്ക് കഴിയുന്നു.

 ചീര

ചീര

ചീര ആരോഗ്യം നല്‍കുന്നതോടൊപ്പം നിത്യയൗവ്വനവും പ്രദാനം ചെയ്യുന്നു. ഇത് കാഴ്ച ശക്തിയേയും വര്‍ദ്ധിപ്പിക്കുന്നു.

 നട്‌സ്

നട്‌സ്

നട്സ് നല്‍കുന്നത്രയും ആരോഗ്യവും നിത്യയൗവ്വനവും മറ്റൊരു ഭക്ഷണങ്ങള്‍ക്കും നല്‍കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ നട്സ് ഭക്ഷണശീലത്തിന്റെ ഭാഗമാക്കണമെന്നാണ് അഭിപ്രായം.

English summary

Are you eating the right foods for your right age

Few people realise that, as our bodies change with age, so do our nutritional requirements. So what should we be eating and when? We spoke to a leading nutritionist to find out.
Story first published: Friday, April 28, 2017, 14:10 [IST]
X
Desktop Bottom Promotion