പല്ലിലെ കറ ഇനിയൊരു പ്രശ്‌നമല്ല, 3 ദിവസം മതി

Posted By:
Subscribe to Boldsky
പല്ലിലെ കറ മാറ്റാന്‍ 10 എളുപ്പവഴികള്‍

കറ പിടിച്ച പല്ല് പലപ്പോഴും നമുക്കുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. നമ്മുടെ ആത്മവിശ്വാസത്തെപ്പോലും ഇത് ഇല്ലാതാക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ നമ്മള്‍ ചെയ്ത് കൂട്ടുന്ന പല വഴികളും പലപ്പോഴും നമ്മുടെ പല്ലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നവയാവാം. പല്ലിലെ കറ കാരണം പലപ്പോഴും മനസ്സ് തുറന്ന് ചിരിക്കാന്‍ പോലും ആവാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഇത് നിങ്ങളുടെ ചിരിക്കാനുള്ള ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നു.

പല്ലിലെ കറ അങ്ങനെ പെട്ടെന്ന് ഇല്ലാതാവുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ ഇത് ഇല്ലാതാക്കുക എന്നത് ശ്രമകരമായ ഒരു ജോലി തന്നെയാണ്. ഇതിനായി പാര്‍ശ്വഫലങ്ങള്‍ ഏതുമില്ലാത്ത മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പല മാര്‍ഗ്ഗങ്ങളും പല വിധത്തിലാണ് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. ദന്ത ഡോക്ടറുടെയടുത്ത് പോവുന്നതിനു മുന്‍പ് വീട്ടില്‍ നിന്ന് തന്നെ ഈ പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാവുന്നതാണ് എന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. വൃത്തിയായി പല്ല് ക്ലീന്‍ ചെയ്യാത്തതും ഭക്ഷണശേഷം വായ വൃത്തിയായി കഴുകാത്തതും മധുരത്തിന്റ അമിതോപയോഗവും എല്ലാം ആണ് പലപ്പോഴും പല്ലിനെ കേടുവരുത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ആദ്യം ആവശ്യത്തിന് ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

ചര്‍മ്മത്തിന് നിറം വേണോ, കടുകെണ്ണക്ക് കഴിയും

പല്ലിലെ കറയെ ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് പല്ലിലെ കറക്ക് വെറും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ തന്നെ പരിഹാരം കാണാം. ഇത് പല്ലിന് യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല. മാത്രമല്ല പല്ലിനി തിളക്കവും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു. ഇതിലൂടെ പല്ലിന്റെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കുകയും ചെയ്യാം. പല്ലിലെ കറ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 വൃത്തിയായി ബ്രഷ് ചെയ്യുക

വൃത്തിയായി ബ്രഷ് ചെയ്യുക

രാവിലേയും രാത്രിയും വൃത്തിയായി ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കുക. രാവിലെ ഭക്ഷണത്തിനു മുമ്പും രാത്രി ഭക്ഷണത്തിനു ശേഷവും നിര്‍ബന്ധമായും പല്ല് തേക്കണം. ഇത് പല്ലിന്റെ ആരോഗ്യത്തിനും പല്ലിലെ കറ ഇല്ലാതാക്കുന്നതിനും സഹായകമാകും. സ്ഥിരമായി ഇത് ചെയ്താല്‍ ഏത് ഇളകാത്ത കറയും ഇളകിമാറും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പല്ല് തേക്കുന്ന കാര്യത്തിനായി അല്‍പം സമയം മാറ്റി വെക്കുക.

ടൂത്ത്‌പേസ്റ്റ് ശ്രദ്ധിക്കുക

ടൂത്ത്‌പേസ്റ്റ് ശ്രദ്ധിക്കുക

ടൂത്ത് പേസ്റ്റിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ നല്‍കാം. കാരണം കറ അഥവാ പ്ലേഖ് ഇളക്കി മാറ്റുന്ന ടൂത്ത് പേസ്റ്റ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ട്രൈക്ലോസന്‍ അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ തരത്തിലുള്ള ബാക്ടീരിയയേും ഇല്ലാതാക്കാന്‍ ശ്രദ്ധിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ഉള്ളവരാവാനും ഇത് സഹായിക്കുന്നു.

 കറ്റാര്‍ വാഴയും ഗ്ലിസറിനും

കറ്റാര്‍ വാഴയും ഗ്ലിസറിനും

കറ്റാര്‍ വാഴയുടെ നീരും ഗ്ലിസറിനും മിക്‌സ് ചെയ്ത് പല്ല് തേക്കുന്നതും പല്ലിലെ എല്ലാ വിധത്തിലുള്ള കറയും നീക്കി പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇത് നല്ലൊരു ഉപാധിയാണ്. ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അരക്കപ്പ് ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് അതില്‍ വെജിറ്റബിള്‍ ഗ്ലിസറിന്‍ ഒഴിച്ച് പല്ല് തേക്കുക. ഇത് പല്ലിന്റെ എല്ലാ തരത്തിലുള്ള കറയേയും വേരോടെ നീക്കുന്നു.

 ഓറഞ്ച് തൊലി

ഓറഞ്ച് തൊലി

പല്ലിലെ കറ നീക്കാനുള്ള മറ്റൊരു ഉപാധിയാണ് ഓറഞ്ച് തൊലി. ഓറഞ്ച് തൊലി കൊണ്ട് പല്ലില്‍ നല്ലതു പോലെ ഉരസുക. ഇത് പല്ലിലെ കറക്ക് പരിഹാരം നല്‍കാന്‍ സഹായിക്കുന്നു. അതിലുപരി പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആണ് ഇതിനെല്ലാം പരിഹാരം നല്‍കുന്നതും. ഓറഞ്ച് തൊലി പല്ലിലെ കറ അകറ്റാന്‍ ഏറ്റവും മികച്ച ഒന്നാണ്.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. ഇത് പല്ല് ആരോഗ്യമുള്ളതാക്കി മാറ്റാന്‍ സഹായിക്കുന്നു. ആപ്പിള്‍, കാരറ്റ്, സെലറി, തുടങ്ങിയവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതോടൊപ്പം പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കറയെ അകറ്റുന്നതിനും സഹായിക്കുന്നു.

 എള്ള്

എള്ള്

എള്ള് കൊണ്ടും പല്ലിലെ കറയെ പ്രതിരോധിക്കാം. എന്നും രാവിലെ പല്ല് തേച്ച് കഴിഞ്ഞതിനു ശേഷം ഒരു പിടി എള്ള് ചവച്ചാല്‍ മതി. ഇത് പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. എള്ള് ശാരീരികാരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. കൂടാതെ എള്ള് പൊടിച്ച് അത് കൊണ്ട് പല്ലില്‍ ഉരസുന്നതും പല്ലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.

അത്തിപ്പഴം ധാരാളം

അത്തിപ്പഴം ധാരാളം

അത്തിപ്പഴത്തിന്റെ കാലമാണ് ഇപ്പോള്‍. പല്ലിലെ കറയെ നിസ്സാരമായി ഓടിക്കാന്‍ സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അത്തിപ്പഴം കഴിക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല്ലിലെ കറ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട.

വിനീഗര്‍

വിനീഗര്‍

പല്ലിലെ കറക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് വിനാഗിരി.രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരി ഒരു സ്പൂണ്‍ ഉപ്പുമായി മിക്‌സ് ചെയ്ത് കവിള്‍ കൊള്ളുക. ഇത് പല്ലില്‍ ഒളിച്ചിരിക്കുന്ന കറയെ വരെ ഇല്ലാതാക്കുന്നു. മൂന്ന് ദിവസം മൂന്ന് നേരം ഇത് തുടര്‍ച്ചയായി ചെയ്യുക. ഇത് പല്ലിലെ എല്ലാ കറയേയും ഇല്ലാതാക്കി ആരോഗ്യമുള്ളതാക്കി മാറ്റുന്നു.

 ഗ്രാമ്പൂ

ഗ്രാമ്പൂ

ഗ്രാമ്പൂ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. പല്ല് വേദനക്കുള്ള പരിഹാരം കൂടിയാണ് ഇത്. ഇത് ചവക്കുന്നത് പല്ലിന്റെ കറയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. പല്ലിലെ ആരോഗ്യത്തിന് വളരെയധികം സഹായം ചെയ്യുന്ന ഒന്നാണ് ഗ്രാമ്പൂ. ഗ്രാമ്പൂ അരച്ച് അത് പേസ്റ്റ് പരുവത്തിലാക്കി പല്ലില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ബേക്കിംഗ് സോഡ കൊണ്ട് പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിന് ആരോഗ്യവും തിളക്കവും നല്‍കാം. പല്ലിലെ ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡയില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് ദിവസവും പല്ല് തേച്ച് നോക്കൂ. ഇത് പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

English summary

Amazing Home Remedies for Removing Plaque Naturally

There are some methods to remove plaque naturally that have proved very effective.
Story first published: Tuesday, November 21, 2017, 11:30 [IST]