ചെറുചണവിത്തിലെ സൗന്ദര്യരഹസ്യം

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തില്‍ ഇപ്പോള്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിയ്ക്കുന്നത്. കാരണം പലപ്പോഴും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്ന പല കാര്യങ്ങളും പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ക്ക് പലരും വളരെയധികം പ്രാധാന്യം നല്‍കുന്നതും.

ഈ 9 അവസ്ഥകള്‍ക്ക് പരിഹാരം ഒരു കഷ്ണം നാരങ്ങ

എന്നാല്‍ ചെറുചന വിത്ത് അഥവാ ചണവിത്ത് കൊണ്ട് നിരവധി സൗന്ദര്യ ഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഫഌക്‌സ് സീഡ് അഥവാ ചെറുചന വിത്ത് ഉണ്ടാക്കുന്ന ഗുണത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ചെറുചന വിത്ത് എങ്ങനെയെല്ലാം സഹായിക്കും എന്ന് നോക്കാം.

ആഴ്ചയില്‍ മൂന്ന് ദിവസം വെളിച്ചെണ്ണ തേച്ച് കുളി

ലിഗ്നന്‍

ലിഗ്നന്‍

വളരെ കൂടിയ തോതില്‍ ലിഗ്നന്‍ ചണവിത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മ കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

 ചര്‍മ്മത്തിന്റെ വരള്‍ച്ച

ചര്‍മ്മത്തിന്റെ വരള്‍ച്ച

ചര്‍മ്മത്തിന്റെ വരള്‍ച്ചയാണ് മറ്റൊന്ന്. പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ ഉണ്ടാവുന്ന ഈ പ്രശ്‌നത്തെ വളരെ ഫലപ്രദമായി ഇല്ലാതാക്കാന്‍ ചണവിത്തിന് കഴിയും.

മോയ്‌സ്ചറൈസര്‍

മോയ്‌സ്ചറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിയ്ക്കാന്‍ എന്തുകൊണ്ടും കഴിയുന്ന ഒന്നാണ് ചണവിത്ത്. ചര്‍മ്മത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് ചണവിത്ത്.

 മുഖക്കുരുവിനെ തടയുന്നു

മുഖക്കുരുവിനെ തടയുന്നു

മുഖക്കുരു എന്നും പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും പ്രശ്‌നമാണ്. എന്നാല്‍ രണ്ട് ടീസ്പൂണ്‍ ചണവിത്ത് പൊടിച്ച് കഴിയ്ക്കുന്നത് മുഖക്കുരുവിനെ ഇല്ലാതാക്കുന്നു.

 നല്ലൊരു സ്‌ക്രബ്ബര്‍

നല്ലൊരു സ്‌ക്രബ്ബര്‍

നല്ലൊരു സ്‌ക്രബ്ബര്‍ ആയി പ്രവര്‍ത്തിയ്ക്കാന്‍ മികച്ചതാണ് ചണവിത്ത്. ചണവിത്ത് പൊടിച്ചത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കഴുകിക്കളയാം.

മുടി സംരക്ഷണം

മുടി സംരക്ഷണം

മുടിയുടെ അറ്റം പിളരുന്നത് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതിനെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ചണവിത്ത്. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് മുടിയുടെ അറ്റം പിളരുന്നത് തടയുകയും മുടി വളര്‍ച്ചയ്ക്കും കരുത്തിനും സഹായിക്കുകയും ചെയ്യുന്നു.

താരനെ നേരിടുന്നു

താരനെ നേരിടുന്നു

താരനെ ഫലപ്രദമായി നേരിടുന്നതിനും സഹായിക്കുന്ന ഒന്നാണ് ഫഌക്‌സ് സീഡ്. താരന്‍ മാത്രമല്ല തലയോട്ടിയിലെ ചൊറിച്ചില്‍ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയെ എല്ലാം ഇല്ലാതാക്കാന്‍ ചണവിത്ത് സഹായിക്കുന്നു.

പുരുഷന്‍മാരുടെ കഷണ്ടി

പുരുഷന്‍മാരുടെ കഷണ്ടി

പുരുഷന്‍മാരെ പ്രതിസന്ധിയിലാക്കുന്ന കഷണ്ടിയെ പ്രതിരോധിയ്ക്കാനും ചണവിത്ത് എണ്ണ സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ഡി എച്ച് ടി ഹെയര്‍ ഫോളിക്കിളുകളിലൂടെ കഷണ്ടിയെ തടയാന്‍ സഹായിക്കുന്നു.

English summary

Amazing beauty Benefits And Uses Of Flax Seeds

Flaxseeds and its oil contain several skin-friendly nutrients that can help to improve the health of the skin.
Story first published: Wednesday, May 17, 2017, 16:33 [IST]
Subscribe Newsletter