For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2 ദിവസം മിനക്കെട്ടാല്‍ ആസ്പിരിന്‍ കളയും അരിമ്പാറ

|

അരിമ്പാറ ഹ്യൂമന്‍ പാപ്പിലോമ വൈറസ് ആണ് ഉണ്ടാക്കുന്നത്. നമുക്ക് ചുറ്റുമുള്ള നിരവധി ചര്‍മ്മരോഗങ്ങളില്‍ ഒന്ന് മാത്രമാണ് അരിമ്പാറ. എന്നാല്‍ അരിമ്പാറ അല്‍പം കൂടി ഗുരുതരമായാല്‍ അതിനെ ചിലപ്പോള്‍ ചികിത്സിച്ച് മാറ്റാന്‍ പറ്റില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പൊക്കിളിന്റെ സൗന്ദര്യം ശ്രദ്ധിക്കാറുണ്ടോ?

പക്ഷേ പാലുണ്ണി, അരിമ്പാറ തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ വീട്ടുവൈദ്യത്തിലൂടെ കഴിയും. ആസ്പിരിന്‍ ാേരഗശാന്തിയ്ക്ക് മാത്രമല്ല അരിമ്പാറയെ ഇല്ലാതാക്കാനും സഹായിക്കും. ഇതല്ലാതെ അരിമ്പാറയോട് പൊരുതാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ആസ്പിരിന്‍

ആസ്പിരിന്‍

ആസ്പിരിന്‍ ഉപയോഗിച്ച് അരിമ്പാറ കളയാന്‍ എളുപ്പമാണ്. ആസ്പിരിന്‍ പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി നല്ലതുപോലെ അരിമ്പാറയ്ക്ക് മുകളില്‍ തേച്ച് പിടിപ്പിയ്ക്കുക. എല്ലാ ദിവസവും രാത്രി ഇത് ചെയ്യുക. ഒരാഴ്ച കൊണ്ട് അരിമ്പാറ മാറും.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ഉപയോഗിച്ചും ഇത്തരത്തില്‍ അരിമ്പാറയെ തുരത്താവുന്നതാണ്. ഇത് ഏത് ചര്‍മ്മത്തേയും സഹായിക്കുന്നതാണ്. നേരിട്ട് തന്നെ അരിമ്പാറയില്‍ തേച്ച് പിടിപ്പിക്കുക. ഇത് അരിമ്പാറ കൊഴിഞ്ഞ് പോകാന്‍ കാരണമാകും.

പല്ലിലെ മഞ്ഞ നിറം അഞ്ച് മിനിട്ട് കൊണ്ട് മാറ്റാംപല്ലിലെ മഞ്ഞ നിറം അഞ്ച് മിനിട്ട് കൊണ്ട് മാറ്റാം

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയും സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. എന്നാല്‍ കറ്റാര്‍വാഴ ഇല നെടുകേ മുറിച്ച് അതിനുള്ളിലെ പള്‍പ്പ് അരിമ്പാറയില്‍ തേയ്ക്കുക ഇതിലെ മാലിക് ആസിഡ് അരിമ്പാറയെ നശിപ്പിക്കുന്നു.

ബേക്കിംഗ് പൗഡര്‍

ബേക്കിംഗ് പൗഡര്‍

ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ച് ഭക്ഷണം മാത്രമല്ല, അരിമ്പാറയെ ഇല്ലാതാക്കാനും നല്ലതാണ്. കാസ്റ്റര്‍ ഓയിലില്‍ ബേക്കിംഗ് പൗഡര്‍ മിക്‌സ് ചെയ്ത് ഇത് അരിമ്പാറയ്ക്ക് മുകളില്‍ തേച്ച പിടിപ്പിക്കുക. ഒരു ബാന്‍ഡേജ് ഉപയോഗിച്ച് ഇത് കവര്‍ ചെയ്യുക. അരിമ്പാറ നശിക്കുന്നതു വരെ ഇത് തുടരുക.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് മറ്റൊന്ന്. വെളുത്തുള്ളി ചൂടാക്കി അരിമ്പാറയ്ക്ക് മുകളില്‍ വെയ്ക്കുക. ദിവസവും 10 മിനിട്ട് ഇതിനായി ചിലവാക്കുക. ഇത് അരിമ്പാറ കൊഴിഞ്ഞ് പോകാന്‍ സഹായിക്കുന്നു.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ മുറിച്ച് അരിമ്പാറയ്ക്ക് മുകളില്‍ വെയ്ക്കുക. ഇതിലെ എന്‍സൈമുകള്‍ അരിമ്പാറയെ ഇല്ലാതാക്കുന്നു.

വിറ്റാമിന്‍ സി ടാബ്ലെറ്റ്

വിറ്റാമിന്‍ സി ടാബ്ലെറ്റ്

വിറ്റാമിന്‍ സി ടാബെല്റ്റ് പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി അരിമ്പാറയ്ക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് അരിമ്പാറ പോവാന്‍ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം

ഇതും ഒരു മാര്‍ഗ്ഗം തന്നെയാണ്. അരിമ്പാറ വൈറസ് മൂലമാണ് പകരുന്നത്. ശരീരത്തിന്‍െ പ്രതിരോധ ശേഷി കുറയുമ്പോളാണ് ഇത്തരത്തില്‍ വൈറസ് പകരുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി ഉയര്‍ത്താനുള്ള ഭക്ഷണം കഴിയ്ക്കുക.

English summary

Ways to Get Rid of Warts Naturally

Many times, warts will go away on their own, but sometimes they can be stubborn and stick around for much longer than you’d like.
Story first published: Thursday, October 6, 2016, 14:10 [IST]
X
Desktop Bottom Promotion