For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌തനങ്ങളോട്‌ ഈ ദ്രോഹമരുത്‌ .....

By Lekhaka
|

സ്‌ത്രീകളുടെ സ്‌തനങ്ങളെകുറിച്ച്‌ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്‌. നെഞ്ചിലെ പേശികള്‍ക്ക്‌ മുകളിലായി കിടക്കുന്ന സംയുക്ത കോശമാണ്‌ സ്‌തനങ്ങള്‍. പാല്‍ ഉത്‌പാദിപ്പിക്കുന്ന ഗ്ലാന്‍ഡുലാര്‍ കോശവും കൊഴുപ്പും ചേര്‍ന്നാണ്‌ സ്‌ത്രീകളുടെ സ്‌തനങ്ങള്‍ രൂപപ്പെടുന്നത്‌. സ്‌തനങ്ങളുടെ വലുപ്പം കൊഴുപ്പിന്റെ അളവനുസരിച്ചാണ്‌ നിര്‍ണയിക്കപ്പെടുന്നത്‌.

സ്‌തനങ്ങളിലെ പാല്‍ ഉത്‌പാദിപ്പിക്കുന്ന ഭാഗം 15 മുതല്‍ 20 വരെ വിഭാഗങ്ങളായാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഈ വിഭാഗങ്ങളെ ലോബ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഓരോ ലോബിലും നിരവധി ചെറിയ ഘടനകള്‍ ഉണ്ടാവും. ലോബ്യൂള്‍ എന്നറിയപ്പെടുന്ന ഇവയിലാണ്‌ പാല്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. ഇവിടെ നിന്നും നാളങ്ങള്‍ എന്നറിപ്പെടുന്ന ചെറി കുഴലുകളുടെ ശൃംഖല വഴിയാണ്‌ പാല്‍ പ്രവഹിക്കുന്നത്‌.

പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്ന ഈ നാളങ്ങള്‍ വലിയ നാളങ്ങളിലേക്ക്‌ ഒരുമിച്ചെത്തുന്നു. മുലക്കണ്ണിലെ ചര്‍മ്മം വഴിയാണ്‌ ഇത്‌ പുറത്തേക്കെത്തുന്നത്‌. മുലക്കണ്ണിന്‌ ചുറ്റുമായി ഇരുണ്ട ചര്‍മ്മമാണ്‌ കാണപ്പെടുന്നത്‌.

സന്ധിബന്ധങ്ങളും അനുബന്ധ കോശങ്ങളും ആണ്‌ സ്‌തനങ്ങള്‍ക്ക്‌ ആകൃതിയും ബലവും നല്‍കുന്നത്‌. നാഡികള്‍ സ്‌തനങ്ങള്‍ക്ക്‌ സംവേദനശേഷി നല്‍കുന്നു. സ്‌തനങ്ങളില്‍ രക്തധമനിളും ലസിക വാഹികളും ലസിക ഗ്രന്ധികളും ഉണ്ട്‌.

സ്‌ത്രീകള്‍ സ്‌തനങ്ങളോട്‌ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ചെറിയ ബ്രാ

ചെറിയ ബ്രാ

അനുയോജ്യമായതിലും ഒന്നോ രണ്ടോ അളവ്‌ കുറഞ്ഞ ബ്രാ ധരിക്കുന്നതാണ്‌ ആകര്‍ഷകം എന്ന ചിന്തിക്കുന്ന സ്‌ത്രീകള്‍ നിരവധിയാണ്‌. എന്നാല്‍ ഇത്‌ ശരിയല്ല. അസ്വസ്ഥതയ്‌ക്ക്‌ പുറമെ ഇത്‌ മൂലം സ്‌തനങ്ങള്‍ക്ക്‌ തകരാര്‍ സംഭവിക്കാനുള്ള സാധ്യത.ും കൂടുതലാണ്‌.

ഓടുമ്പോള്‍ ബ്രാ ധരിക്കാതിരിക്കുക

ഓടുമ്പോള്‍ ബ്രാ ധരിക്കാതിരിക്കുക

ഓടുമ്പോള്‍ ബ്രാ ധരിക്കാതിരുന്നാല്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവപ്പെടുന്നതായി പല സ്‌ത്രീകളും അഭിപ്രായപ്പെടാറുണ്ട്‌. എന്നാല്‍, സ്‌തനങ്ങളിലെ അനുബന്ധ കോശങ്ങള്‍ക്ക്‌ തകരാര്‍ സംഭവിക്കാന്‍ ഇത്‌ കാരണമാകും.

അമര്‍ത്തുക

അമര്‍ത്തുക

അമിതമായി അമര്‍ത്തുന്നതും മുറുക്കുന്നതും സ്‌തനങ്ങള്‍ക്ക്‌ ദോഷം ചെയ്യും

രോമം കളയുക

രോമം കളയുക

പല സ്‌ത്രീകളും മുലക്കണ്ണിന്‌ ചുറ്റും കാണപ്പെടുന്ന രോമം പതിവായി നീക്കം ചെയ്യാറുണ്ട്‌. പതിവായി ഇങ്ങനെ ചെയ്യുന്നത്‌ രോമത്തിന്റെ കട്ടി കൂടാനും അധികമായി കാണപ്പെടാനും കാരണമായേക്കാം. കൂടാതെ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്‌.

നുള്ളുക

നുള്ളുക

മുലക്കണ്ണില്‍ നുള്ളുന്നത്‌ പലരുടെയും ശീലമാണ്‌. എന്നാല്‍ ഈ ശീലം ചിലപ്പോള്‍ ദോഷഫലങ്ങള്‍ നല്‍കിയേക്കും.

 മുലക്കണ്ണ്‌ തുളയ്‌ക്കുക

മുലക്കണ്ണ്‌ തുളയ്‌ക്കുക

ഇത്‌ അപകടരമാണന്ന്‌ മാത്രമല്ല ചിലപ്പോള്‍ ന്യുമോണിയക്ക്‌ കാരണമാവുകയും ചെയ്യും.സ്‌തനങ്ങള്‍ വലുതാവാന്‍ ഔഷധങ്ങള്‍

English summary

Ladies Never Do These Things To Your Breasts

Ladies Never Do These Things To Your Breasts
X
Desktop Bottom Promotion