For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം കുറയ്ക്കണമെങ്കില്‍ ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ

|

പ്രായമാവുന്നതിനോട് ആര്‍ക്കും യോജിപ്പുണ്ടാകില്ല. എപ്പോഴും ചെറുപ്പക്കാരായി ഊര്‍ജ്ജസ്വലതയോടു കൂടി ഇരിയ്ക്കാനായിരിക്കും എല്ലാവരുടേയും ശ്രമം. എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ സൗന്ദര്യസംരക്ഷണത്തില്‍ അമിത പ്രാധാന്യം നല്‍കുമ്പോള്‍ പലപ്പോഴും അതുണ്ടാക്കുന്ന വിപരീത ഫലം തന്നെയായിരിക്കും.

നമുക്ക് പെട്ടെന്ന് വയസ്സാവാന്‍ നമ്മുടെ തന്നെ ചില ശീലങ്ങള്‍ കാരണമാകും. പ്രായമായില്ലെങ്കിലും പ്രായാധിക്യം കൂടുതല്‍ തോന്നാന്‍ ഇത് കാരണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ എന്തൊക്കെ ദ്രോഹങ്ങളാണ് നമ്മള്‍ നമ്മളോട് തന്നെ ചെയ്യുന്നത് എന്ന് നോക്കാം. വെളുക്കാം,പാടുകള്‍ മാറ്റാം, ഇതൊന്നു മതി. യോനീ ദുര്‍ഗന്ധമകറ്റാന്‍ പ്രകൃതി ദത്ത വഴികള്‍

പുറം തിരിഞ്ഞ് ഉറങ്ങുന്നത്

പുറം തിരിഞ്ഞ് ഉറങ്ങുന്നത്

പലര്‍ക്കുമുള്ള ശീലങ്ങളില്‍ ഒന്നാണ്‌ ഇത്. പുറം തിരിഞ്ഞ് കിടന്ന് ഉറങ്ങുന്നത്. എന്നാല്‍ ഉറക്കം നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ തലയിണയില്‍ മുഖം ചേര്‍ത്തുള്ള ഉറക്കത്തിനിടയ്ക്ക് മുഖത്തെ സമ്മര്‍ദ്ദം മുഴുവന്‍ തലയിണയിലേക്ക് പോകുന്നു. ഇത് മുഖവും ചര്‍മ്മവും ചുളിയാനും വലിയാനും കാരണമാകുന്നു.

 വിവിധ തരത്തിലുള്ള മുഖഭാവങ്ങള്‍

വിവിധ തരത്തിലുള്ള മുഖഭാവങ്ങള്‍

പലപ്പോഴും സിനിമ കാണുമ്പോഴോ ആരോടെങ്കിലും സംസാരിക്കുമ്പോഴോ വിവധ തരത്തിലുള്ള മുഖഭാവങ്ങള്‍ ഉണ്ടാവുന്നു. ഇത് സ്ഥിരമായി ആവര്‍ത്തിക്കുകയാണെങ്കില്‍ മുഖത്തെ പേശികളില്‍ അയവ് വരുന്നു. ഇത് മുഖത്ത് ചുളിവുകള്‍ വീഴ്ത്താന്‍ കാരണമാകുന്നു.

മദ്യത്തിന്റെ അമിത ഉപയോഗം

മദ്യത്തിന്റെ അമിത ഉപയോഗം

മദ്യം അമിതമായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കും പ്രായാധിക്യം ഉണ്ടാവും. കാരണം ഇവരുടെ ചര്‍മ്മവും ശരീരവും മുഖവും എല്ലാം ചുക്കിച്ചുളിയുകയും പ്രായാധിക്യം തോന്നുകയും ചെയ്യും.

പുകവലി

പുകവലി

പുകവലിയും ഇത്തരത്തില്‍ ചര്‍മ്മത്തെ കൊല്ലുന്ന ഒന്നാണ്. ഇത് വന്ധ്യത, സമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതിലെല്ലാമുപരി ചര്‍മ്മം അയഞ്ഞു തൂങ്ങാനും സോറിയായിസ് പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാവാനും കാരണമാകും.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കുന്നത്

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കുന്നത്

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതെ പുറത്തിറങ്ങുന്നതും ചര്‍മ്മത്തിന് വില്ലനായി മാറുന്നു. ഇത് സ്‌കിന്‍ ക്യാന്‍സറിലേക്ക് വരെ നമ്മെ കൊണ്ടു ചെന്നെത്തിക്കും.

മേക്ക് അപ്പ് ഇട്ട് ഉറങ്ങുന്നത്

മേക്ക് അപ്പ് ഇട്ട് ഉറങ്ങുന്നത്

ഉറങ്ങുമ്പോള്‍ പോലും മേക്ക് അപ്പ് ഇട്ട് ഉറങ്ങുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഉടന്‍ തന്നെ വയസ്സന്‍മാരും വയസ്സത്തികളും ആവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

അമിതമായ തേച്ചു കുളി

അമിതമായ തേച്ചു കുളി

തേച്ചു കുളിയ്ക്കുന്നത് വൃത്തിയ്ക്ക് നല്ലതാണ്. എന്നാല്‍ തേച്ചു കുളിയ്ക്കുമ്പോള്‍ അമിതമായി ശരീരം ഉരയ്ക്കുന്നത് ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് ശരീരത്തില്‍ സാധാരണയുള്ള എണ്ണമയം പോലും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ശരീരം വരണ്ടതാകാന്‍ കാരണമാകുന്നു.

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി

ചൂടുവെള്ളത്തിലെ കുളി വളരെ നല്ലതാണ്. ഇത് നിരവധി ചര്‍മ്മ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. എന്നാല്‍ ശരീരത്തിനുള്ള ആവരണം ഇല്ലാതാക്കുന്നതിന് മാത്രമേ കൂടുതല്‍ നേരത്തേ ചൂടുവെള്ളത്തിലെ കുളിയിലൂടെ സാധിയ്ക്കൂ.

കണ്ണിന് പ്രത്യേക സംരക്ഷണം

കണ്ണിന് പ്രത്യേക സംരക്ഷണം

കണ്ണിന്റെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. കാരണം പ്രായമാകുന്നത് പെട്ടെന്ന് തിരിച്ചറിയുന്നത് കണ്ണിനുു ചുറ്റുമാണ് എന്നത് തന്നെ കാര്യം. അതുകൊണ്ട് ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കണ്ണിനെ അല്‍പം ശ്രദ്ധിക്കുക.

ചെവി, കഴുത്ത്, കൈ എന്നിവയെ മറക്കുക

ചെവി, കഴുത്ത്, കൈ എന്നിവയെ മറക്കുക

ചെവി, കഴുത്ത്, കൈ എന്നിവ ശരീരത്തിന്റെ ഭാഗമാണ് എന്ന കാര്യം പലരും മറക്കുന്നു. മുഖത്തിന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുമ്പോള്‍ അത് മറ്റുള്ള ഭാഗങ്ങളില്‍ നെഗറ്റീവ് ആയി ബാധിയ്ക്കും എന്ന കാര്യം പലരും മറക്കുകയാണ് ചെയ്യുന്നത്.

English summary

Bad Habits That Are Giving You Wrinkles

Many wrinkle-inducing habits can likewise contribute to early wrinkles. Preventing these bad habits can help keep your skin looking younger for years to come. Here are the top 10 bad habits that are giving you wrinkles.
Story first published: Friday, July 1, 2016, 10:09 [IST]
X
Desktop Bottom Promotion