കുഴിനഖത്തിന് ആയുര്‍വേദ പരിഹാരം

Posted By:
Subscribe to Boldsky

ടോനെയില്‍ ഫംഗല്‍ എന്ന വിളിപ്പേരുള്ള കുഴിനഖം നഖത്തെ വൃത്തികേടാക്കുക മാത്രമല്ല, കഠിനവേദനയുമുണ്ടാക്കുന്നു. ഫംഗസ് അണുബാധയാണ് ഇതിനു പ്രധാന കാരണം.

വേദനയോടൊപ്പം ദുര്‍ഗന്ധവുമുണ്ടാക്കുന്ന ഈ പ്രശ്‌നം നഖത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും. കൂടുതലായാല്‍ നഖം വരെ വിട്ടുപോകുന്നതിന് ഇത് കാരണമാവുകയും ചെയ്യും.

മാര്‍ക്കറ്റില്‍ കിട്ടുന്ന ഓയന്റ്‌മെന്റുകളല്ലാതെ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന പല പരിഹാരങ്ങളും ഇതിനുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ഒരു പരിഹാരമാണ്. ഇതില്‍ പഞ്ഞി മുക്കി നഖത്തിനു മുകളില്‍ വയ്ക്കാം.

ഒലീവ് ഓയില്‍, ഒറിഗാനോ ഓയില്‍

ഒലീവ് ഓയില്‍, ഒറിഗാനോ ഓയില്‍

ഒലീവ് ഓയില്‍, ഒറിഗാനോ ഓയില്‍ എന്നിവ കലര്‍ത്തി നഖത്തിനു മുകളില്‍ പുരട്ടാം. ഇതും കുഴിനഖത്തിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടിയില്‍ വെള്ളം കലര്‍ത്തി ഇത് നഖത്തിനു മുകളില്‍ പുരട്ടാം. അല്‍പം കഴിയുമ്പോള്‍ ഇതു കഴുകിക്കളയാം.

ലാവെന്‍ഡര്‍ ഓയില്‍, ടീ ട്രീ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍, ടീ ട്രീ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍, ടീ ട്രീ ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് നഖത്തിനു മുകളില്‍ ഒഴിയ്ക്കാം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് പഞ്ഞിയില്‍ മുക്കി നഖത്തിനു മുകളില്‍ വയ്ക്കുന്നതും ഗുണം ചെയ്യും.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇതില്‍ ഗാര്‍ലിക് ഓയില്‍, ടീ ട്രീ ഓയില്‍ എന്നവ കലര്‍ത്തി പുരട്ടാം.

ഇരട്ടി മധുരം

ഇരട്ടി മധുരം

ഇരട്ടി മധുരം എന്ന ആയുര്‍വേദ സസ്യത്തിന്റെ വേരുകള്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളത്തിനു ചൂടു പാകമാകുമ്പോള്‍ കാലിറക്കി വയ്ക്കാം.

English summary

Ayurvedic Remedies For Toenail Fungus Infection

Several ointments and tablets are available as a curative measure to treat toenail fungal infection;
Subscribe Newsletter