കഞ്ഞിവെള്ളം കൊണ്ട് പ്രായം കുറയ്ക്കാം

Posted By:
Subscribe to Boldsky

കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ഇന്നത്തെ കാലത്ത് കുറച്ചിലായി കാണുന്നവരാണ് നമ്മളില്‍ പലരും. അയ്യേ കഞ്ഞിവെള്ളമോ എന്ന ഒരു ഭാവം പലപ്പോഴും ന്യൂജനറേഷന്റെ മുഖത്ത് ഉണ്ടാവാറുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്താണ് കഞ്ഞിവെള്ളത്തിന്റെ പ്രയോജനം എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഒറ്റ ഉത്തരം മാത്രമേ ഉണ്ടാവൂ. ചോറൂറ്റി വെച്ച ശേഷം തുണിയില്‍ പശമുക്കാന്‍ കൊള്ളാം എന്ന്. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഇനി കഞ്ഞിവെള്ളം കളയാന്‍ വരട്ടെ. കഞ്ഞിവെള്ളം തണുത്തതിനു ശേഷം തലയും മുടിയും കഴുകാന്‍ ഉപയോഗിച്ചു നോക്കൂ. പ്രകടമായ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും.

 After Reading This You Will Never Throw Away The Rice Water

എന്തൊക്കെ ഉപയോഗങ്ങളാണ് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കഞ്ഞിവെള്ളം കൊണ്ടുള്ളത് എന്നറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. എന്നും ചോറൂറ്റിയതിനു ശേഷം കഞ്ഞിവെള്ളം കളയാതെ ഇനിമുതല്‍ ഫലപ്രദമായി ഉപയോഗിക്കാം. പാര്‍ശ്വഫലമില്ലാതെ തന്നെ നിറം വര്‍ദ്ധിപ്പിക്കാം

കണ്ടീഷണര്‍

പണം കൊടുത്ത് കണ്ടീഷണര്‍ വാങ്ങി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ എന്നാല്‍ ഇനി ഷാമ്പൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകൂ. ഇത് മുടി വളരാനും മൃദുലമാകാനും സഹായിക്കും.

ചര്‍മ്മം സുന്ദരമാകാന്‍

മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും.

മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

grey hair

താരന്‍ പോകാന്‍

താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും. ടോണിക്കിനു പകരമായി കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.

കഴുത്തിനു ചുറ്റുമുള്ള കറുപ്പിന്

കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം പോകാന്‍ കഞ്ഞി വെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും.

clear skin

English summary

After Reading This You Will Never Throw Away The Rice Water Again

Learn how using rice water will magically transform you in so many ways. There is a very old Chinese treatment with rice water that gives your body energy, makes your skin healthy and your hair shiny.
Story first published: Wednesday, January 27, 2016, 17:30 [IST]