കണ്ണ് അഴകായിട്ടിരിക്കാന്‍..

Posted By:
Subscribe to Boldsky

കണ്ണഴകാണ് പെണ്ണിന്റെ പാതി സൗന്ദര്യം നിശ്ചയിക്കുന്നത്. മനോഹരമായ കണ്ണുകള്‍ ആര്‍ക്കും നേടാവുന്നതേയുള്ളൂ. ചില കാര്യങ്ങല്‍ ശ്രദ്ധിക്കണമെന്ന് മാത്രം. കണ്ണിന്റെ സൗന്ദര്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കം. ഉറക്കമില്ലായ്മ പെട്ടെന്ന് കണ്ണില്‍ നിന്നു തിരിച്ചറിയും.

ചെറിയ പ്രശ്‌നം മതി കാഴ്ച കളയാന്‍..

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കേണ്ടതും കണ്ണുകളുടെ സൗന്ദര്യത്തിന് പ്രധാനമാണ്. കണ്ണുകള്‍ നമ്മുടെ മനസിലേക്ക് തുറന്നുവച്ച കണ്ണാടിയാണെന്ന് പറയാം. കണ്‍തടത്തിലെ കറുപ്പ് വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. ഇത് മാറ്റിയെടുക്കാന്‍ പല മാര്‍ഗങ്ങളും ഉണ്ട്. എന്നാല്‍ ഇതൊക്കെ ചെയ്യാന്‍ എല്ലാവരും മടിക്കാണിക്കുന്നതാണ് പ്രശ്‌നം. എളുപ്പം ചെയ്യാവുന്ന ചില വിദ്യകള്‍ പറഞ്ഞുതരാം.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ നീരില്‍ പഞ്ഞി മുക്കി കണ്ണിനുമുകളില്‍ വയ്ക്കുക. കണ്ണിന് കുളിര്‍മ ലഭിക്കുകയും കറുപ്പ് മാറുകയും ചെയ്യും.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് കണ്ണിന് ചുറ്റും പുരട്ടുക. കണ്‍തടങ്ങളിലെ കറുപ്പും ചുളിവും മാറും.

വൈറ്റമിന്‍ എ ഓയില്‍

വൈറ്റമിന്‍ എ ഓയില്‍

വൈറ്റമിന്‍ എ ഓയില്‍ തേക്കുന്നത് ചുളിവ് മാറ്റാനും കറുപ്പ് കളയാനും സഹായിക്കും.

തണുത്ത വെള്ളം

തണുത്ത വെള്ളം

തണുത്ത വെള്ളത്തില്‍ മുഖം അല്‍പനേരം താഴ്ത്തി വയ്ക്കുന്നത് നല്ലതാണ്.

പനിനീര്‍

പനിനീര്‍

കണ്‍തടങ്ങളില്‍ പനിനീര്‍ പുരട്ടുന്നതും നല്ലതാണ്. ഇത് കിടക്കുന്നതിനുമുന്‍പ് ചെയ്യണം.

തക്കാളി

തക്കാളി

തക്കാളി,ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്ത് കണ്ണിനു ചുറ്റുംര പുരട്ടുന്നതും ഗുണം ചെയ്യും.

ഇളനീര്‍

ഇളനീര്‍

ഇളനീര്‍ കുഴമ്പ് കൊണ്ട് കണ്ണെഴുതുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കണ്ണിനു ചുറ്റുമുള്ള ചര്‍മം വരണ്ടു പോകാതെ കാത്തുസൂക്ഷിക്കും.

കണ്ണട

കണ്ണട

കണ്ണട മിക്കവര്‍ക്കും പ്രശ്‌നമാണ്. കണ്ണിന്റെ ഭംഗി കളയും. അങ്ങനെയുള്ളവര്‍ കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നതാണ് നല്ലത്.

നല്ല ഉറക്കം

നല്ല ഉറക്കം

കണ്ണിന്റെ സൗന്ദര്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കം. ഉറക്കം തൂങ്ങിയ, ക്ഷീണിച്ച കണ്ണുകളായിരിക്കും ഉറങ്ങാത്തവര്‍ക്ക് ലഭിക്കുക.

English summary

Sparkling and beautiful eyes are the best assets for a woman.

Sparkling and beautiful eyes are the best assets for a woman. Simple beauty tips guide for beautiful and magnificent eyes.
Story first published: Saturday, May 16, 2015, 15:26 [IST]