കഴുത്തും പുറവും തിളങ്ങണ്ടേ..

Posted By:
Subscribe to Boldsky

സൗന്ദര്യ സംരക്ഷണത്തില്‍ നിങ്ങള്‍ കഴുത്തും പുറവും ഒഴിച്ചുനിര്‍ത്താറുണ്ടോ..? മുഖം മാത്രം തിലങ്ങിയാല്‍ മതിയോ..കഴുത്തും ഇതിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ കഴുത്തിനും വേണം കരുതല്‍. പല ഫാഷന്‍ വസ്ത്രങ്ങളും ഇണങ്ങണമെങ്കിലും കഴുത്തിനും സൗന്ദര്യം ഉണ്ടായിരിക്കണം. കഴുത്തിലും പുറത്തും പാടുകളും ഭംഗിക്കുറവും ഉണ്ടെങ്കില്‍ ഇറങ്ങിയ കഴുത്തുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

കൈകളുടെ നിറം വര്‍ദ്ധിപ്പിക്കാം..

കഴുത്തിന്റെ സൗന്ദര്യം നഷ്ടപ്പെടാന്‍ പാടില്ല. കഴുത്തഴക് വര്‍ധിപ്പിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സൗന്ദര്യ പരിപാലന മാര്‍ഗങ്ങള്‍ പറഞ്ഞുതരാം...

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

പച്ചചീരയും നീരും ക്യാരറ്റ് നീരും യോജിപ്പിച്ച് പുറത്തും കഴുത്തിനും പുരട്ടുക. 15 മിനിട്ടിനുശേഷം കഴുകാം.

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

രക്തചന്ദനവും രാമച്ചവും അരച്ച് പേസ്റ്റാക്കി ഇതില്‍ റോസ് വാട്ടറും ചേര്‍ത്ത് കഴുത്തിലും പുറത്തും പുരട്ടാം.

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

തക്കാളി നീരും വിനാഗിരിയും ചേര്‍ത്ത് പുരട്ടുന്നതും കറുത്തപാടുകള്‍ മാറ്റി തരും.

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

രണ്ട് സ്പൂണ്‍ തേനും ഓറഞ്ച് നീരും ചേര്‍ത്ത് കഴുത്തിലും പുറത്തും പുരട്ടാം.

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

മൂന്നു സ്പൂണ്‍ പച്ച പാലില്‍ ബദാമിട്ട് അരച്ച് പേസ്റ്റാക്കി പുരട്ടാം.

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

രണ്ട് ടീസ്പൂണ്‍ തേന്‍, അരസ്പൂണ്‍ ഗ്ലിസറിന്‍ ഒരു മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്ത് പുരട്ടുന്നതും ചര്‍മം ഭംഗിയാക്കും.

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

ആര്യവേപ്പില, കുരുമുളകിന്റെ ഇല, നാല്‍പ്പാമരപ്പൂവ്, കൃഷ്ണതുളസിയില എന്നിവ അരച്ച് ഇളനീര്‍ വെള്ളത്തില്‍ ചേര്‍ത്ത് പുരട്ടുന്നത് ചൂടുകുരുവും പാടുകളും മാറ്റാന്‍ സഹായിക്കും.

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

നാരങ്ങാനീരും പാല്‍പ്പാടയും വെള്ളരിക്കാനീരും, പഞ്ചസാരയും പാലില്‍ കലര്‍ത്തി പതിവായി പുരട്ടുന്നത് കഴുത്തിലെ കറുപ്പും ചുളിവും മാറ്റി തരും.

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

ഉരുളക്കിഴങ്ങ് മുറിച്ച് കഴുത്തില്‍ ഉരയ്ക്കുന്നത് കറുത്ത പാടുകള്‍ മാറ്റിതരും.

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കുക്കുമ്പര്‍ ജ്യൂസ് കഴുത്തിലും പുറത്തും പുരട്ടുന്നത് നല്ല തിളക്കം നല്‍കും.

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

തൈര് നല്ല മോയിചറൈസ് ആയിരിക്കും. തൈര് കഴുത്തിനും പുറത്തും പുരട്ടുക.

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

കഴുത്തഴക് വര്‍ധിപ്പിക്കാന്‍

ബേക്കിങ് സോഡ പേസ്റ്റാക്കി പുരട്ടുന്നതും മികച്ച ഗുണം നല്‍കും.

പുതിനയില

പുതിനയില

പുതിനയില കഴുത്ത് വൃത്തിയാക്കാന്‍ സഹായിക്കും. പുതിനയില,ആര്യവേപ്പില, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുക. 20 മിനിട്ട് കഴിഞ്ഞ് കഴുകാം.

English summary

Find out home remedies to whiten and soften the skin on your neck

Using natural remedies whitening color of neck is very easy.
Story first published: Tuesday, May 12, 2015, 15:15 [IST]