For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവോണത്തിന് തിളങ്ങണ്ടേ?

|

ആഘോഷങ്ങളെ മലയാളി എന്നു നെഞ്ചോട് ചേര്‍ത്തു നിര്‍ത്തിയിട്ടേ ഉള്ളൂ. അതുകൊണ്ടു തന്നെ മലയാളിയുടെ ആഘോഷങ്ങള്‍ എന്നും ഒരു പടി മുകളിലാണ്. നാളെ തിരുവോണം. ഓണനാളില്‍ നമ്മുടെ മലയാളി മങ്കകള്‍ക്ക് എന്നത്തേക്കാളും സുന്ദരിയാവേണ്ടേ? മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ അരി

അതിനുള്ള ഒരുക്കങ്ങള്‍ നമ്മുടെ പെണ്‍കൊടികള്‍ എന്നേ തുടങ്ങിക്കാണും. എന്നാല്‍ ഓണത്തിന് എല്ലാവരാലും ഒരു പ്രത്യേക ശ്രദ്ധ കിട്ടുന്ന ദിവസം കൂടി ആയതിനാല്‍ ഒന്നു കൂടി സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ന്മമുടെ പെണ്‍കുട്ടികള്‍ക്ക് ഉത്സാഹമുണ്ടായിരിക്കും.

ഓണനാളില്‍ സുന്ദരിയാവാന്‍ ചില പൊടിക്കൈകള്‍ ഇതാ.

 ചര്‍മ്മം സുന്ദരമാക്കാന്‍

ചര്‍മ്മം സുന്ദരമാക്കാന്‍

കടലമാവ് അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് മുഖത്തു പുരട്ടിയ ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കി മാറ്റും. പാല്‍പ്പാട നാരങ്ങാ നീരില്‍ ചേര്‍ത്തു പുരട്ടിയാലും ചര്‍മ്മത്തിന്റെ തിളക്കം അതേപടി നിലനിര്‍ത്താം.

 വെള്ളംകുടി മുടക്കരുത്

വെള്ളംകുടി മുടക്കരുത്

എന്ത് ആഘോഷമാണെങ്കിലും വെള്ളം കുടിയ്ക്കാന്‍ മറക്കുന്നത് നല്ലതല്ല. ശരീരത്തിലെ ജലാംശം കുറഞ്ഞാല്‍ ചര്‍മ്മം വരണ്ടതായി തോന്നാല്‍ കാരണമാകും.

നേത്രസൗന്ദര്യത്തിന്

നേത്രസൗന്ദര്യത്തിന്

കണ്ണുകളാണ് ആരേയും ആകര്‍ഷിക്കുന്നത്. കണ്ണിനു താഴെയുള്ള കറുപ്പ് കളയേണ്ടതാണ് ആദ്യ പടി. ഇതിനായി ഗ്രീന്‍ ടീ ബാഗ് കണ്ണിനു താഴെ വെയ്ക്കുന്നത് കറുപ്പകറ്റാന്‍ സഹായകമാകും. 15 മിനിട്ടിനു ശേഷം ഇത് മാറ്റിയാല്‍ മതി. കണ്ണിനു താഴെയുള്ള കറുപ്പ് മാറി കണ്ണുകള്‍ തിളക്കമുള്ളതും സുന്ദരവുമാകും.

റോസ് വാട്ടര്‍ നല്ലത്

റോസ് വാട്ടര്‍ നല്ലത്

റോസ് വാട്ടര്‍ കൊണ്ട് മുഖം കഴുകുന്നതും മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കും. അതുകൊണ്ടു തന്നെ റോസ് വാട്ടറിനും ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിയിരിക്കുകയാണ്.

തണുപ്പിച്ച വെള്ളം ധാരാളം

തണുപ്പിച്ച വെള്ളം ധാരാളം

മുഖം കഴുകാന്‍ റോസ് വാട്ടര്‍ ഉപയോഗിക്കുന്നതിനു പകരം തണുത്ത വെള്ളത്തിലും മുഖം കഴുകാം. ഇത് റോസ് വാട്ടര്‍ ഉണ്ടാക്കുന്ന അതേ ഫലം തന്നെ പ്രദാനം ചെയ്യും.

മുഖക്കുരുവിന്

മുഖക്കുരുവിന്

ഓണമെത്തിക്കഴിഞ്ഞു, അതുകൊണ്ടു തന്നെ ഇനി ഒന്നിനും സമയമില്ല. എന്നാല്‍ എളുപ്പം ചെയ്യാവുന്ന ഒരു കാര്യമാണ് തക്കാളി നീരില്‍ അല്‍പം റോസ് വാട്ടര്‍ ചേര്‍ത്ത് രണ്ട് ദിവസെ മുഖത്ത് തേച്ചാല്‍ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിക്കും.

നാരങ്ങ സദ്യക്കു മാത്രമല്ല

നാരങ്ങ സദ്യക്കു മാത്രമല്ല

സദ്യയ്ക്ക് എന്തായാലും നാരങ്ങ അച്ചാര്‍ ഉണ്ടാവും. എന്നാല്‍ ആ നാരങ്ങയ്ക്ക് മുഖസൗന്ദര്യത്തില്‍ എന്തു പങ്കാണ് വഹിക്കാനുള്ളതെന്ന് അറിയാമോ. നാരങ്ങ വെള്ളെ കുടിയ്ക്കുന്നതും നാരങ്ങാ നീരടങ്ങിയ ലേപനങ്ങള്‍ മുഖത്തു പുരട്ടുന്നതും മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കും.

English summary

Be A Beauty In Onam Days

We love good beauty tips, so we have rounded up our best get gorgeous tricks in one spot on your face for beauty tips in Malayalam for Onam.
X
Desktop Bottom Promotion