For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുന്ദര ചര്‍മ്മത്തിന് നാടന്‍ കൂട്ടുകാര്‍

|

ആണായാലും പെണ്ണായാലും സൗന്ദര്യ സംരക്ഷണത്തില്‍ ഇത്തിരി കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും. എന്നാല്‍ പലരും പല തരത്തിലായിരിക്കും പരീക്ഷണങ്ങള്‍ നടത്തുന്നത്. ചിലര്‍ ബ്യൂട്ടി പാര്‍ലറുകളില്‍ നിന്ന് ഇറങ്ങില്ല. എന്നാല്‍ ഫലമാകട്ടെ പലപ്പോഴും നെഗറ്റീവ് ആയിരിക്കും. ഭക്ഷണം കഴിച്ചും പ്രായം കുറക്കാം

ചര്‍മ്മത്തില്‍ പ്രായത്തിന്റെ ചുളിവുകള്‍ വീഴ്ത്താതിരിക്കാന്‍ പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകളാണ് എപ്പോഴും നല്ലത്. ഇത് എന്നും നമ്മുടെ കയ്യെത്തും ദൂരത്തുള്ളവയായിരിക്കും. പക്ഷേ പ്രായം പലരിലും ഇരുപതുകളുടെ അവസാനത്തോടെ ചില വികൃതികള്‍ കാണിക്കും. സിപിംള്‍ പിംപിള്‍ ട്രീന്റ്‌മെന്റ്

ഇത് തടയാന്‍ ശരിയായ സൗന്ദര്യ പരിചരണം ആവശ്യമാണ്. ചര്‍മ്മത്തില്‍ സ്ഥിരം പരീക്ഷിക്കാവുന്ന ചില ടിപ്‌സ് ഇവിടെയുണ്ട്.

ആയുര്‍വേദ ഫേഷ്യല്‍

ആയുര്‍വേദ ഫേഷ്യല്‍

ആയുര്‍വ്വേദം എന്നും ഒരഭൂത പൂര്‍വ്വമായ കടലാണ്. അതുകൊണ്ട് തന്നെ ശരീരത്തിനോ ചര്‍മ്മത്തിനോ യാതൊരു ദോഷവും ആയുര്‍വേദത്തില്‍ നി്‌നനും നമുക്കുണ്ടാവുകയില്ല. ശരീര ചര്‍മ്മത്തെ ബലപ്പെടുത്താനും ഒട്ടിയ കവിള്‍ തുടുക്കാനും ഞവര എണ്ണ ഉപയോഗിച്ചുള്ള ടൈറ്റ്‌നിംഗ് ഫേഷ്യല്‍ പ്രയോജനപ്പെടും.

ചെറുപയറും തൈരും

ചെറുപയറും തൈരും

രണ്ട് വലിയ സ്പൂണ്‍ ചെറുപയര്‍ പൊടിച്ചതും ഒരു വലിയ സ്പൂണ്‍ തൈരും മിക്‌സ് ചെയ്ത് സ്‌ക്രബ്ബായി ഉപയോഗിക്കാം. ഇതും മ്മുടെ ചര്‍മ്മത്തെ പല വിധ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കും

ആയുര്‍വേദ പാക്ക്

ആയുര്‍വേദ പാക്ക്

ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പായ്ക്കാണിത്. ഇതിന് ആദ്യം വേണ്ടത് വെള്ളം ചേര്‍ക്കാത്ത തേങ്ങാപാല്‍ ആണ്. ഇതു കുറുക്കിയെടുത്ത് ഉരുക്കു വെളിച്ചെണ്ണയുമായി മിക്‌സ് ചെയ്താല്‍ ഇത് വരണ്ട ചര്‍മ്മക്കാര്‍ക്ക് അത്യുത്തമമായിരിക്കും.

താമര കൊണ്ടും പ്രയോഗം

താമര കൊണ്ടും പ്രയോഗം

തോമരയല്ലിയുടെ നടുവിലെ ഭാഗവും ഒന്നോ രണ്ടോ പനിനീര്‍ പൂവിന്റെ ഇതളുകളും ഉരുക്കെണ്ണയില്‍ മിക്‌സ്‌ചെയ്ത് രണ്ട് ദിവസം കഴിഞ്ഞ് ഈ എണ്ണ തേക്കുക. ചര്‍മ്മം ലോലമാവാനും തിളക്കമുള്ളതാവാനും ഇത് സഹായിക്കും.

നാരങ്ങ നല്ല കൂട്ടുകാരന്‍

നാരങ്ങ നല്ല കൂട്ടുകാരന്‍

ചര്‍മ്മത്തില്‍ പ്രായത്തിന്റെ അടയാളങ്ങള്‍ മായ്ച്ചു കളയാന്‍ നാരങ്ങ വളരെ നല്ലൊരു ഉപായമാണ്. നാരങ്ങ നീരില്‍ പഞ്ചസാര മിക്‌സ് ചെയ്ത് കഴുത്തില്‍ ഉരസിയാല്‍ കഴുത്തിലെ കറുപ്പകലും.

കണ്ണെഴുതി പൊട്ടുതൊടാം

കണ്ണെഴുതി പൊട്ടുതൊടാം

കണ്ണിനും വേണം വിശ്രമം സംരക്ഷണവുമൊക്കെ. അതിനായി കണ്‍മഷി വീട്ടിലുണ്ടാക്കാം. ഓട്ടു വിളക്കില്‍ ആവണക്കെണ്ണയൊഴിച്ച് വൃത്തിയുള്ള കോട്ടണ്‍ തിരിയെടുത്ത് വിളക്ക് കത്തിക്കുക. ഇതിന്റെ ആവി കിട്ടാന്‍ പാകത്തില്‍ മണ്‍ചട്ടി വെയ്ക്കുക. പിന്നീട് ഈ കരി എടുത്ത് കണ്ണെഴുതാന്‍ ഉപയോഗിച്ചാല്‍ അത്യുത്തമം.

പാദങ്ങള്‍ക്കും സംരക്ഷണം

പാദങ്ങള്‍ക്കും സംരക്ഷണം

മഞ്ഞളും കറിവേപ്പിലയും അരച്ച് വാദങ്ങളിലെ വിണ്ടു കീറിയ ഭാഗത്ത് തേച്ചാല്‍ വിണ്ടു കീറല്‍ ഒഴിവാക്കാം. കൂടാതെ ഉപ്പും ചെറുനാരങ്ങാനീരും മിക്‌സ് ചെയ്ത വെള്ളത്തില്‍ കാല്‍ കഴുകിയാലും പാദസംരക്ഷണത്തിന്റെ പകുതി ഘട്ടം നാം വിജയിച്ചു.

English summary

Ayurvedic Tips For Anti Aging

Ayurveda beauty tips and secrets to look young and attractive nature has the products which can keep you beautiful, and traditional.
Story first published: Thursday, July 30, 2015, 18:02 [IST]
X
Desktop Bottom Promotion