കസ്തൂരിമഞ്ഞളിന്റെ ഗുണങ്ങളറിയൂ..

Posted By:
Subscribe to Boldsky

നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്ന കസ്തൂരി മഞ്ഞളിന് നിരവധി ഗുണങ്ങളുണ്ട്. സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും പല ഗുണങ്ങളും ഇവ നല്‍കും. രക്തത്തിന്റെ ശുദ്ധി വര്‍ദ്ധിപ്പിക്കാനും, ചൊറിച്ചില്‍, പനി, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങള്‍ മൂലമുണ്ടാകുന്ന പാടുകള്‍ മാറ്റാനും കസ്തൂരി മഞ്ഞള്‍ നിങ്ങളെ സഹായിക്കും.

മുഖക്കുരു മാറ്റാന്‍ നാടന്‍ പൊടിക്കൈകള്‍

സ്ത്രീകള്‍ പണ്ടു മുതലേ കസ്തൂരി മഞ്ഞള്‍ അവരുടെ ചര്‍മ പരിചരണത്തിനായി ഉപയോഗിക്കാറുണ്ട്. ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റി ചര്‍മം തിളങ്ങാനും ഇവ സഹായിക്കും. കസ്തൂരി മഞ്ഞളിന്റെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് വായിച്ചറിയൂ...

രക്തം ശുദ്ധിയാക്കും

രക്തം ശുദ്ധിയാക്കും

കസ്തൂരി മഞ്ഞളിന്റെ പ്രധാന ഗുണം രക്തം ശുദ്ധിയാക്കിവയ്ക്കാന്‍ സഹായിക്കും എന്നതാണ്.

ത്വക്ക് രോഗങ്ങള്‍

ത്വക്ക് രോഗങ്ങള്‍

ചര്‍മത്തിനുണ്ടാകുന്ന എല്ലാവിധ പ്രശ്‌നങ്ങളും മാറ്റാന്‍ ഇവയ്ക്ക് കഴിവുണ്ട്. ശരീരത്തിലെ നിറഭേദങ്ങള്‍, ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കും.

വെള്ളപ്പാണ്ട്

വെള്ളപ്പാണ്ട്

ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും വെള്ളപ്പാണ്ട് മാറ്റുവാനും പ്രയോജനകരമാണ്.

ദുര്‍ഗന്ധം മാറ്റാം

ദുര്‍ഗന്ധം മാറ്റാം

ശരീരം മുഴുവന്‍ കസ്തൂരി മഞ്ഞളും ചന്ദനവും ചേര്‍ത്തരച്ച മിശ്രിതം പുരട്ടിയാല്‍ ദേഹകാന്തി വര്‍ദ്ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം നല്‍കുകയും ചെയ്യും.

ശരീരത്തിലെ പാടുകള്‍

ശരീരത്തിലെ പാടുകള്‍

അഞ്ചാംപനി, ചിക്കന്‍പോക്‌സ് തുടങ്ങിയ മൂലം ശരീരത്തിലുണ്ടാകുന്ന പാടുകള്‍ മാറ്റാന്‍ കസ്തൂരിമഞ്ഞളിനൊപ്പം കടുക്കാത്തോടും കൂട്ടിയരച്ച് പുരട്ടുന്നത് ഗുണപ്രദമാണ്.

കൊതുകുശല്യം

കൊതുകുശല്യം

കസ്തൂരിമഞ്ഞള്‍ ശരീരത്തില്‍ പുരട്ടുന്നതിലൂടെ കൊതുകുശല്യം നന്നായി കുറയ്ക്കാന്‍ സഹായിക്കും.

മുഖത്തെ രോമങ്ങള്‍

മുഖത്തെ രോമങ്ങള്‍

ദിവസവും ഇത് ചൂടുവെളിച്ചെണ്ണയില്‍ ചേര്‍ത്ത് പുരട്ടുന്നതിലൂടെ മുഖത്ത് ആവശ്യമില്ലാത്ത രോമങ്ങള്‍ നീക്കം ചെയ്യപ്പെടാന്‍ സഹായിക്കും.

സ്‌ട്രെച്ച് മാര്‍ക്ക്‌സ്

സ്‌ട്രെച്ച് മാര്‍ക്ക്‌സ്

ഗര്‍ഭധാരണത്തിനുശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാന്‍ കസ്തൂരി മഞ്ഞള്‍ തേച്ചാല്‍ മതി.

തിളക്കം ലഭിക്കാന്‍

തിളക്കം ലഭിക്കാന്‍

കസ്തൂരിമഞ്ഞളും തേനും ചേര്‍ത്ത് പുരട്ടുന്നത് നല്ല തിളക്കം ലഭിക്കും.

മുഖക്കുരുവിന്

മുഖക്കുരുവിന്

ചന്ദനപ്പൊടിയും കസ്തൂരിമഞ്ഞളും ചേര്‍ത്ത് പുരട്ടി 30 മിനിട്ട് കഴിഞ്ഞ് കഴുകുക. മുഖക്കുരു മാറാന്‍ ഇത് സഹായിക്കും.

ചുളിവ് മാറ്റാന്‍

ചുളിവ് മാറ്റാന്‍

കരിമ്പ് ജ്യൂസും കസ്തൂരിമഞ്ഞളും ചേര്‍ത്ത പേസ്റ്റ് പുരട്ടുന്നത് ചുളിവ് മാറ്റാന്‍ സഹായിക്കും.

കണ്ണിന്റെ ചുറ്റുമുള്ള കറുത്തപാടിന്

കണ്ണിന്റെ ചുറ്റുമുള്ള കറുത്തപാടിന്

മോരും കാസ്തൂരിമഞ്ഞളും ചേര്‍ത്ത് പുരട്ടുന്നത് കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകളും ചുളിവും മാറ്റാന്‍ സഹായിക്കും.

English summary

health and beauty benefits of kasturi manjal

A lesser known variety of turmeric called Kasturimanjal that has excellent benefits for healthy skin.
Story first published: Saturday, May 16, 2015, 9:26 [IST]