For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളുടെ സൗന്ദര്യസംരക്ഷണം

By Staff
|

ഗര്‍ഭിണിയായിരിക്കുന്ന സമയത്തുള്ള ചര്‍മ്മസംരക്ഷണവും, മേക്കപ്പും സംബന്ധിച്ച് പല കാര്യങ്ങളും നിങ്ങള്‍ക്ക് അറിയേണ്ടതായുണ്ടാവും. ഒരു കുഞ്ഞിനെ ഉള്ളില്‍ വഹിക്കുന്നതിന്‍റെ ജിജ്ഞാസ നിറഞ്ഞ കാലമാണിത്. എന്നാല്‍ അതിനായി ഇക്കാലത്തെ നിങ്ങളുടെ സൗന്ദര്യ സംരക്ഷണവും, മേക്കപ്പും അവഗണിക്കാനാവുന്നതല്ലല്ലോ.

ഗര്‍ഭിണികളുടെ ചര്‍മ്മത്തിന് സ്വഭാവികമായ ഒരു തിളക്കം ഉണ്ടാവും. ഇതേ പോലെ ഗര്‍ഭകാലത്ത് നഖങ്ങള്‍ക്ക് കട്ടി കൂടുകയും, മുടിക്ക് നീളവും കനവും കൂടുകയും ചെയ്യും. സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഇക്കാലത്തുള്ള ഉപയോഗം ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതാണ്.

ഗര്‍ഭിണികള്‍ സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കുഴിനഖത്തിന്‌ 8 വീട്ടുചികിത്സകള്‍കുഴിനഖത്തിന്‌ 8 വീട്ടുചികിത്സകള്‍

പാച്ച് ടെസ്റ്റ്

പാച്ച് ടെസ്റ്റ്

ശരീരം വേഗത്തിലും, തീവ്രവുമായ മാറ്റങ്ങളിലൂടെ കടന്ന് പോകുന്ന ഈ ഒമ്പത് മാസങ്ങളില്‍ മുമ്പില്ലാതിരുന്ന അലര്‍ജികളും, ശാരീരിക പ്രതികരണങ്ങളും ഉണ്ടാവും. അതിനാല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് മുമ്പായി ഒരു പാച്ച് ടെസ്റ്റ് നടത്തണം. വിപണിയില്‍ ഇതിന് വേണ്ടി സുരക്ഷിതവും സാധാരണവുമായ നിരവധി സംവിധാനങ്ങളുണ്ട്.

ജലാംശം നിലനിര്‍ത്തല്‍

ജലാംശം നിലനിര്‍ത്തല്‍

പകല്‍ സമയത്ത് ധാരാളം വെള്ളം കുടിക്കുകയും ചര്‍മ്മം നിശ്ചിത ഇടവേളകളില്‍ മോയ്സ്ചറൈസ് ചെയ്യുകയും വേണം. ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് വലിച്ചിലുണ്ടാവുമെന്നതിനാല്‍ വെള്ളം ധാരാളമായി കുടിക്കുന്നത് ചര്‍മ്മത്തിന് ഇലാസ്തികത നല്കും. ഇത് വഴി ചര്‍മ്മത്തിലുണ്ടാകുന്ന അസ്വസ്ഥതകളും, പാടുകളും തടയാനുമാകും.

ഉത്പന്നങ്ങളെ അറിയുക

ഉത്പന്നങ്ങളെ അറിയുക

ഒരു മോയ്സ്ചറൈസര്‍ വയറില്‍ തേച്ച് പിടിപ്പിക്കുന്നതിന് മുമ്പ് അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് മനസിലാക്കിയിരിക്കണം. കുറഞ്ഞ ചേരുവകള്‍ ഉള്‍പ്പെട്ടതും, എളുപ്പത്തില്‍ പേര് പറയാനാവുന്നതുമായവ ഉപയോഗിക്കുന്നതാണുചിതം. ഉത്പന്നങ്ങള്‍ വാങ്ങാന്‍ മടിയാണെങ്കില്‍ ചേരുവകള്‍ വാങ്ങി അവ കുട്ടിച്ചേര്‍ത്ത് സ്വയം തയ്യാറാക്കാവുന്നതാണ്. കുട്ടിയെ മുലയൂട്ടുന്നവരാണെങ്കില്‍ മാറില്‍ തേയ്ക്കുന്ന ക്രീമുകളെയും മറ്റും സംബന്ധിച്ച് നല്ല അറിവുണ്ടാകണം.

പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍

പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍

ഓര്‍ഗാനിക്കും, പ്രകൃതിദത്തവുമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വ്യാപനം ഗര്‍ഭിണികള്‍ക്ക് ഗുണകരമാണ്. അവ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവയാകുകയും പതിവായി ഉപയോഗിക്കപ്പെടുകയും ചെയ്യും. ഇലാങ്ങ് ഇലാങ്ങ്, ടീ ട്രീ ഓയില്‍, ചമോമൈല്‍, നാരങ്ങ പോലുള്ളവ ഗര്‍ഭിണികളുടെ ചര്‍മ്മ സൗന്ദര്യത്തിന് ഉത്തമമാണ്.

നഖ സംരക്ഷണം

നഖ സംരക്ഷണം

ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായ വിഷാംശരഹിതമായ ഒന്നാണ് മാനി പെഡി. ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് ഇതുപയോഗിച്ച് നഖങ്ങള്‍ പോളിഷ് ചെയ്യാം. ഇത് ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. എന്നാല്‍ നിങ്ങള്‍ക്ക് ബ്യൂട്ടിപാര്‍ലറിലെ അന്തരീക്ഷം ഇതിനായി ത്യജിക്കേണ്ടി വരും. ബ്യൂട്ടിപാര്‍ലറില്‍ പോകുമ്പോള്‍ നല്ല വായുസഞ്ചാരമുള്ളിടത്തിരുന്നാല്‍ ചിക്തസയുടെ ഭാഗമായി പല ഭാഗത്ത് നിന്ന് പുറത്ത് വരുന്ന പുകയൊന്നും നിങ്ങളെ ദോഷകരമായി ബാധിക്കില്ല.

നെയില്‍ പോളിഷ്

നെയില്‍ പോളിഷ്

നഖം പോളിഷ് ചെയ്യാന്‍ രാസവസ്തുക്കള്‍ അടങ്ങാത്ത പോളിഷ് ഉപയോഗിക്കുക. പ്രമുഖ ബ്രാന്‍ഡുകളുടെ നെയില്‍ പോളിഷുകളൊക്കെ ഉപദ്രവകാരികളായ രാസവസ്തുക്കളും, നിറങ്ങളും ഉപയോഗിക്കാത്തവയാണ്. മൂന്ന് വസ്തുക്കള്‍ അടങ്ങാത്ത നെയില്‍ പോളിഷുകളാണ് തെര‍ഞ്ഞെടുക്കേണ്ടവ. ഡൈബ്യൂട്ടല്‍ പാതലേറ്റ്, ടൊളുവിന്‍, ഫോര്‍‌മല്‍ഡിഹൈഡ് എന്നിവയാണിവ. അവയോടൊപ്പം ഫോര്‍മല്‍ഡീഹൈഡ് റെസിന്‍, കാംഫര്‍ എന്നിവയും ചേര്‍ക്കാവുന്നതാണ്.

നിങ്ങളുടെ സ്വന്തം മാനിക്യൂര്‍ സെറ്റ് സലൂണിലേക്ക് കൊണ്ടുപോകാം. ഇവ ശുചിത്വമുള്ളതാവും. ഇവയുപയോഗിച്ചാല്‍ ഉപകരണങ്ങളില്‍ നിന്നുള്ള ഫംഗസ്, അണുബാധ എന്നിവ തടയാനാവും.

റോസ്മേരി, ജാസ്മിന്‍, കറുവപ്പട്ട

റോസ്മേരി, ജാസ്മിന്‍, കറുവപ്പട്ട

റോസ്മേരി, ജാസ്മിന്‍, കറുവപ്പട്ട എന്നിവ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. ഇവ പ്രകൃതിദത്തമായ വസ്തുക്കളാണെങ്കിലും രക്തസമ്മര്‍ദ്ധം ഉയരാനും, പ്രസവം നേരത്തേയാകാനും സാധ്യതയുണ്ട്. തമാശയായി പറഞ്ഞാല്‍ ഗര്‍ഭത്തിന്‍റെ അവസാന കാലഘട്ടത്തില്‍ ഇവ ഉപയോഗിച്ചാല്‍ പ്രസവം വേഗത്തിലാക്കാനാവും.

വാക്സ്

വാക്സ്

ചര്‍മ്മം കൂടുതല്‍ സംവേദനക്ഷമമായ ഗര്‍ഭകാലത്ത് വാക്സ് ചെയ്യരുത്. അതുപോലെ തന്നെ സിന്തറ്റിക് സുഗന്ധദ്രവ്യങ്ങളി‍ല്‍ നിന്ന് അകന്ന് നില്‍ക്കുകയും വേണം.

English summary

Pregnant Womens Beauty Guide

What you need to know about skin care and makeup during pregnancy. You've found out that a baby is on its way and you can't contain the excitement. But what about your makeup and skin care regime for the crucial months ahead?
X