For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരൻ അകറ്റാൻ ഇഞ്ചി

|

പ്രകൃതിദത്തമായി നിങ്ങൾ താരൻ എങ്ങനെ അകറ്റും?മലാസിയ അഥവാ ഈസ്റ്റ് എന്ന ഫംഗസ് ആണ് താരൻ ഉണ്ടാക്കുന്നത്.അതിനാൽ ഈ അണുക്കളെ കൊല്ലുക എന്നതാണ് താരൻ അകറ്റാനുള്ള പോംവഴി.

ingerg

ഇഞ്ചി

ഇന്ത്യയിൽ ഉപയോഗിക്കാവുന്നതും താരൻ അകറ്റാൻ ഫലപ്രദവുമായ ഒരു വഴിയാണ് ഇഞ്ചി.എന്തുകൊണ്ട്?കാരണം ഇത് പ്രകൃതിദത്തമായ അണുനാശിനിയാണ്.അതിനാൽ ഈസ്റ്റിനെയും അണുബാധയെയും അകറ്റി നിങ്ങളുടെ തലയോട്ടിനെ വൃത്തിയാക്കി സൂക്ഷിക്കുന്നു.

നിങ്ങൾക്ക് ആവശ്യമുള്ളവ

* 2 സ്പൂൺ ചുരണ്ടിയ ഇഞ്ചി

* 3 സ്പൂൺ വെളിച്ചെണ്ണ

* കുറച്ചു നാരങ്ങാനീര്

ചെയ്യേണ്ട വിധം

2 സ്പൂൺ ഇഞ്ചിയും 2 സ്പൂൺ വെളിച്ചെണ്ണയും കുറച്ചു നാരങ്ങാനീരുമായി നന്നായി യോജിപ്പിക്കുക

നിർദ്ദേശങ്ങൾ

ഇത് പുരട്ടി 30 മിനിട്ടിനു ശേഷം നന്നായി കഴുകുക.ആഴചയിൽ 3 തവണ ഇത് ചെയ്യുക

നമ്മുടെ അടുക്കളയിൽ തന്നെ ലഭിക്കുന്ന ഇഞ്ചി കൊണ്ട് താരൻ അകറ്റാൻ കഴിയുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുന്നില്ല അല്ലെ.മുടിക്കായി ഇഞ്ചി കൊണ്ടുള്ള മറ്റു ചില ചേരുവകൾ കൂടി നോക്കുക

കുറിപ്പ് - ചേരുവകളുടെ അളവ് നിങ്ങളുടെ മുടിയുടെ നീളത്തിനനുസരിച്ചു എടുക്കുക

ngerg

വളരുന്ന മുടി മനസ്സിന് ഒട്ടും മടുപ്പുണ്ടാക്കില്ല.നീളം കൂടുന്നതിനനുസരിച്ചു ചിലപ്പോൾ വിഷമങ്ങളും ഉണ്ടാക്കും.മുടി കൊഴിച്ചിൽ മുടി മുറിക്കലും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാക്കും.ഇടയ്ക്കിടയ്ക്ക് മുടി മുറിക്കുന്നതു ഈ പ്രശനങ്ങൾ തല്ക്കാലം പരിഹരിക്കും.മുടി വളർച്ചയെ സഹായിക്കുന്ന ചില വഴികൾ ചുവടെ കൊടുക്കുന്നു.

രോഗങ്ങളെ മാറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കുന്നു.ഇത് ആയുർവേദത്തിൽ വളരെ പണ്ട് മുതൽക്കേ ഉപയോഗിച്ചിട്ടുള്ളതാണ്.മുടിയുടെ വളർച്ചയ്ക്ക് ഇഞ്ചി നല്ലതാണോ?മുടി വളരാൻ ഒരു മികച്ച വസ്തുവാണ് ഇഞ്ചി.നല്ല നീളം വയ്ക്കാനും ,മുടി കൊഴിച്ചിൽ കുറയാനും ഇത് മികച്ചതാണ്.ഇതിനു മറ്റു ചില ഗുണങ്ങളുമുണ്ട്.

ഇഞ്ചി മുടിക്ക് തരുന്ന ഗുണങ്ങൾ

താരൻ എന്ന ഫൻഗിയെ കൊല്ലാൻ കഴിവുള്ള പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആണ് ഇഞ്ചി.ഇത് ഈസ്റ്റിന്റെ വളർച്ചയെ തടയുന്നു,ചൊറിച്ചിൽ അകറ്റുന്നു,ഫ്ലാക്കും താരനെയും പ്രതിരോധിക്കാനും ഇതിനു കഴിയുന്നു

ഇത് തലയോട്ടിലെ വീക്കം കുറയ്ക്കുന്നു.ഇഞ്ചിയുടെ ആന്റിസെപ്റ്റിക് ഗുണങ്ങൾ തലയിൽ കുരുക്കൾ വരുന്നത് തടയുന്നു . ഫെബ്രുവരി 2005 ൽ പ്രസിദ്ധീകരിച്ച ജേണൽ ഓഫ് ആൾട്ടർനേറ്റീവ് ആൻഡ് കോംപ്ലെമെന്ററി മെഡിസിനിൽ ഇഞ്ചിയുടെ ആന്റി ഇൻഫ്ളമേറ്ററി ഗുണത്തെ പ്രതിപാദിച്ചിരിക്കുന്നു .ഈ പഠനത്തിൽ ഇഞ്ചി സ്യനോവിയോസൈറ്റ്,ക്രോൺഡ്രോസൈറ്റ് (ജോയിന്റ് കാർട്ടിലെജിലെ കോശങ്ങൾ),ലൂക്കോസായിട്ട് (പ്രതിരോധ കോശങ്ങൾ) എന്നിവിടങ്ങളിലെ പ്രൊ ഇൻഫ്ളമേറ്ററി ഘടകങ്ങളെ സപ്രസ് ചെയ്യുന്നു.

ജിഞ്ചറോൾ തുടങ്ങിയ ഇഞ്ചിയിലെ സജീവ ഘടകങ്ങൾ രക്തക്കുഴലുകളെ റിലാക്സ് ചെയ്തു രക്തപ്രവാഹം കൂട്ടുന്നു.ഇത് മുടിക്ക് പോഷകം നൽകുകയും ഫോളിക്കുകളെ ഉത്തേജിപ്പിക്കുകയും ചെയ്യും.ഇത് മുടിയുടെ വേരിൽ നിന്നും അറ്റം വരെ വളരാൻ സഹായിക്കുന്നു.ഇതിലെ ആന്റി ബാക്റ്റീരിയൽ ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ തലയോട്ടിലെ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മൈക്രോബുകളെ തുരത്താൻ സഹായിക്കുന്നു

ngerg

വിപണിയിലെ ഉത്പന്നങ്ങളിലെ രാസവസ്തുക്കളെ ഇഞ്ചി വേരിൽ നിന്നും തന്നെ അകറ്റുന്നു.ഇഞ്ചി നല്ലൊരു കണ്ടീഷണർ കൂടിയാണ്.ധാതുക്കളും എണ്ണയും കൂടിച്ചേർന്ന് ഇഞ്ചി മുടിയെ നല്ല മൃദുലവും ബലമുള്ളതുമാക്കുന്നു.

ഇഞ്ചിയുടെ വേരിൽ മഗ്നീഷ്യം,പൊട്ടാസ്യം,ഫോസ്ഫറസ് തുടങ്ങി മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു.ഇത് മുടിയെ കൂടുതൽ ബലമുള്ളതും ആരോഗ്യമുള്ളതുമാക്കും.ഒപ്പം മുടി കൊഴിച്ചിൽ തടയുകയും ചെയ്യും.

നമ്മുടെ തലച്ചോറിനെയും മുടിയെയും നശിപ്പിക്കുന്ന ഫ്രീ റാഡിക്കിളിൽ നിന്നും ഇഞ്ചി നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നു.ഇതിലെ ആന്റി ഓക്സിഡന്റ് സ്വഭാവം മുടിക്ക് ആരോഗ്യം നൽകുന്നു.

റാഡിഷാൻ റിസേർച് 2003 ൽ പ്രസിദ്ധീകരിച്ച റിസേർച്ചിൽ എലികളിൽ നടത്തിയ പരീക്ഷണത്തെക്കുറിച്ചു പറയുന്നു.ഇഞ്ചി കൊണ്ട് 5 ദിവസത്തെ ചികിത്സയാണ് നടത്തിയത് .ഓരോ കിലോഗ്രാമിനും 10 മില്ലിഗ്രാം എന്ന അളവിൽ .അവയ്ക്ക് റേഡിയേഷൻ നടത്തിയപ്പോൾ ഫ്രീ റാഡിക്കലുകളെ ലിപിഡ് (കൊളസ്‌ട്രോളിന്റെ കാരണമാകുന്ന കൊഴുപ്പ് )ആകുന്നത് തടഞ്ഞു എന്ന് മാത്രമല്ല ഗ്ളൂട്ടത്തിയോൺ എന്ന ആന്തരിക ആന്റി ഓക്സിഡന്റ് കുറവായി കാണുകയും ചെയ്‌തു.

ngerg

ഇഞ്ചിയും ആവണക്കെണ്ണയും

ആവശ്യമുള്ളവ

* 2 സ്പൂൺ ഇഞ്ചി ജ്യൂസ്

* 1 സ്പൂൺ ആവണക്കെണ്ണ

രീതി

ഇഞ്ചി ജ്യൂസ് ആവണക്കെണ്ണയുമായി മിക്സ് ചെയ്തു ഒരു ബൗളിൽ വയ്ക്കുക

തലയോട്ടിൽ ഇഞ്ചി എണ്ണ പുരട്ടി വിരൽ ഉപയോഗിച്ച് തലയോട്ടിലെ നന്നായി മസ്സാജ് ചെയ്യുക

തലയോട്ടിൽ മുഴുവൻ പുരട്ടിയ ശേഷം രക്തപ്രവാഹം കൂടാനായി 10 മിനിറ്റ് കൂടി മസാജ് ചെയ്യുക

രാത്രി അങ്ങനെ വച്ച ശേഷം രാവിലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക

ആഴചയിൽ 2 -3 തവണ ചെയ്താൽ മികച്ച ഫലം ലഭിക്കും

ngerg

ആവണക്കെണ്ണയും ഇഞ്ചിയും ചേരുമ്പോൾ അതിലെ ആന്റി ബാക്റ്റീരിയൽ, ആന്റി ഇൻഫ്ളമേറ്ററി,ആന്റി ഫ്ങ്കൽ ഗുണങ്ങൾ മുടിയുടെ വളർച്ച പ്രശ്നങ്ങൾ അകറ്റും.ആവണക്കെണ്ണ മുടിയെ മൃദുലമാക്കും.ഇതിലെ റിസിനോളിക് ആസിഡ് ആന്റി ഓക്സിഡന്റിന്റെ സഹായത്തോടെ മുടിക്ക് വേണ്ട പോഷണം നൽകുകയും മുടിയെ ബലമുള്ളതാക്കുകയും ചെയ്യും.

ഇഞ്ചിയും കറ്റാർ വാഴയും

ആവശ്യമുള്ളവ

* 2 സ്പൂൺ ഇഞ്ചി ജ്യൂസ്

* 3 സ്പൂൺ കറ്റാർ വാഴ ജെൽ

* 1 സ്പൂൺ വെളിച്ചെണ്ണ

ഉപയോഗിക്കേണ്ട വിധം

ഇഞ്ചിയുടെ വേരിൽ നിന്നും ജ്യൂസ് എടുത്തു കറ്റാർ വാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയോട്ടിലും മുടിയുടെ വേരിലും നന്നായി പുരട്ടുക

20 - 30 മിനിറ്റ് വച്ച ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകുക.ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ മികച്ച ഫലം ലഭിക്കും

കറ്റാര്വാഴയിലെ വിറ്റാമിൻ ഇ മുടിക്ക് നല്ലതാണ്.ഈ ആന്റി ഓക്സിഡന്റ് മുടിയുടെ തകരാറുകൾ പരിഹരിക്കുന്നു.കറ്റാർ വാഴയിലെ വിറ്റാമിൻ എ ഇഞ്ചിയുമായി ചേർന്ന് ആരോഗ്യകരമായ എണ്ണ തലയോട്ടിലെ ഉണ്ടാക്കുന്നു.ഇത് മുടി വരളുന്നതും പൊട്ടുന്നതും തടയുന്നു.വെളിച്ചെണ്ണ മുടിയുടെ ഫോളിക്കുകളിൽ ചെന്ന് അവയെ നനവുള്ളതാക്കുന്നു.ഇത് തലയോട്ടിൽ രക്തപ്രവാഹം കൂട്ടി മുടി വളർച്ചയെ മെച്ചപ്പെടുത്തുന്നു.

ngerg

3 ഇഞ്ചിയും ഉള്ളിയും

2 ഇഞ്ചു ഇഞ്ചി വേര്

1 ചെറിയ ഉള്ളി

1 സ്പൂൺ വെളിച്ചെണ്ണ

ഉപയോഗിക്കേണ്ട വിധം

ഇഞ്ചിയും ഉള്ളിയും തൊലി കളഞ്ഞു ബ്ലെന്ററിൽ ഇട്ടു നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇതിലേക്ക് വെളിച്ചെണ്ണ കൂടി ചേർത്ത് യോജിപ്പിക്കുക.

ഇത് തലയോട്ടിൽ പുരട്ടി 20 -30 മിനിട്ടുകൾക്ക് ശേഷം നേർത്ത ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

ആഴ്ചയിൽ 2 -3 തവണ ചെയ്താൽ മികച്ച ഫലം ലഭിക്കും.

ഉള്ളിയിലടങ്ങിയിരിക്കുന്ന സൾഫർ മുടി പൊട്ടുന്നതും നേർത്തതാകുന്നതും തടയുന്നു.ഉള്ളി ജ്യൂസിലെ ആന്റി സെപ്റ്റിക് ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ പേൻ ,താരൻ എന്നിവ അകറ്റി മുടിക്ക് വേണ്ട പോഷകങ്ങൾ നൽകുന്നു.ഇഞ്ചിയും ഉള്ളിയും ബാക്ടീരിയയെയും അണുക്കളെയും കൊല്ലുകയും മുടി കൊഴിച്ചിൽ അകറ്റി മുടി വീണ്ടും തളിർത്തു വരൻ സഹായിക്കുകയും ചെയ്യുന്നു

ngerg

വെളിച്ചെണ്ണ മുടിയുടെ ഫോളിക്കുകളിലേക്ക് ഇറങ്ങി മുടിക്ക് മോയിസ്ച്ചറും കണ്ടിഷനും നൽകുന്നു.ഇത് തലയോട്ടിലെ രക്തപ്രവാഹം കൂട്ടുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും.

English summary

Ginger To Cure Dandruff

Ginger is a great hair conditioner. Rich in minerals and essential oils, it makes hair more manageable, softer and shinier. Besides, ginger is a useful remedy for dandruff and dry, itchy scalp. It contains natural anti-inflammatory and antiseptic properties that help keep scalp healthy and clean.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more