For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷണ്ടിക്ക്‌ മരുന്ന്‌

By Super
|

എപ്പോഴാണ്‌ നിങ്ങള്‍ കഷണ്ടിയാകാന്‍ തുടങ്ങിയതെന്ന്‌ അറിഞ്ഞിരിക്കണം. ആരോഗ്യമുള്ള ഒരാളുടെ 50 മുതല്‍ 100 വരെ മുടികള്‍ ഒരുദിവസം കൊഴിയും. ഇത്‌ വളരെ സാധാരണമാണ്‌. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി മുടി കൊഴിച്ചില്‍ വ്യാപകമാവുകയാണെങ്കില്‍ ഉടന്‍ തന്നെ ഒരു ത്വക്‌ രോഗവിദഗ്‌ദ്ധന്റെ സഹായം തേടുക. പെട്ടെന്നുണ്ടാകുന്ന കഷണ്ടി ബാധ, മുടി കൊഴിച്ചില്‍ എന്നിവ ചികിത്സ തേടേണ്ട ഏതെങ്കിലും രോഗങ്ങളുടെ ലക്ഷണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പുരുഷ ഹോര്‍മോണുകളാണ്‌ സാധാരണഗതിയില്‍ കഷണ്ടിക്ക്‌ കാരണമാകുന്നത്‌. സ്‌ത്രീകളെ കഷണ്ടി കാര്യമായി ബാധിക്കാത്തതും ഇതു കൊണ്ട്‌ തന്നെ. കഷണ്ടി ഒരുപരിധി വരെ പാരമ്പര്യമാണ്‌. തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ ഇത്‌ വ്യാപിക്കും. നിങ്ങളെ കഷണ്ടി തുറിച്ചു നോക്കുന്നുവെന്ന്‌ ബോദ്ധ്യമായാല്‍ വീട്ടില്‍ തന്നെ ചില ചികിത്സകള്‍ ചെയ്യുക. ഇത്‌ കഷണ്ടിയുടെ വ്യാപനം സാവധാനത്തിലാക്കും. അപൂര്‍വ്വം അവസരങ്ങളില്‍ കഷണ്ടി മാറാനും സാധ്യതയുണ്ട്‌. ചികിത്സയിലൂടെ പുരുഷന്മാരിലെ മുടികൊഴിച്ചില്‍ തടയാനും കഷണ്ടിയെ ചെറുക്കാനും കഴിയും. ഹോര്‍മോണുകളെ നിയന്ത്രിക്കുകയാണ്‌ ഈ ചികിത്സകളില്‍ ചെയ്യുന്നത്‌. ഇത്‌ പുരുഷ വന്ധ്യതയ്‌ക്ക്‌ കാരണമാകാം.

മുടി കാക്കും പാനീയങ്ങള്‍മുടി കാക്കും പാനീയങ്ങള്‍

അതുകൊണ്ട്‌ തന്നെ വീട്ടുവൈദ്യമാണ്‌ കഷണ്ടിക്ക്‌ എതിരായ ചികിത്സയില്‍ കൂടുതല്‍ ഫലപ്രദം. ഇത്‌ കഷണ്ടിയുടെ വ്യാപനം മന്ദീഭവിപ്പിക്കുക മാത്രമല്ല ഉള്ള മുടിയിഴകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. വളരെ അനായാസം ചെയ്യാവുന്ന കാര്യങ്ങളാണ്‌ ഇവയെല്ലാം. ദിവസവും ചെയ്‌താല്‍ ഇവയുടെ ഫലം അനുഭവിച്ചറിയാനാകും. ജീവിതശൈലി മാറ്റുകയാണ്‌ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത്‌. പലപ്പോഴും കഷണ്ടിയുടെ വ്യാപനം വേഗത്തിലാകാന്‍ ജീവിതശൈലി കാരണമാകാറുണ്ട്‌. അമിതമായ മാനസിക പിരിമുറുക്കം മൂലവും മുടി കൊഴിയാം.

മസാജ്‌ ചെയ്യുക

മസാജ്‌ ചെയ്യുക

തലയില്‍ തേയ്‌ക്കാന്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണ, ബദാം ഓയില്‍, ഒലിവ്‌ ഓയില്‍, അംല ഓയില്‍ തുടങ്ങിയവ കഷണ്ടി ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്നു. ഇവയില്‍ ഏതെങ്കിലും ഒരു എണ്ണയോ ഒന്നിലധികം എണ്ണകളുടെ മിശ്രിതമോ ഉപയോഗിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ തല മസാജ്‌ ചെയ്യുക. ഇത്‌ രോമകൂപങ്ങള്‍ക്ക്‌ പുതുജീവന്‍ നല്‍കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യും. എണ്ണ ചൂടാക്കി ഉപയോഗിക്കുക. ഇത്‌ എണ്ണ തലയോട്ടില്‍ നന്നായി പിടിക്കാന്‍ സഹായിക്കും.

തേങ്ങാപാല്‍

തേങ്ങാപാല്‍

കോശങ്ങള്‍ക്ക്‌ ആവശ്യമായ പോഷകങ്ങളുടെ കലവറയാണ്‌ തേങ്ങാപാല്‍. ചിരികിയ തേങ്ങ പിഴിഞ്ഞ്‌ പാല്‍ എടുക്കുക. ഇത്‌ തലയോട്ടിയില്‍ എല്ലായിടത്തും ഒരുപോലെ തേച്ച്‌ പിടിപ്പിക്കുക. അതിന്‌ ശേഷം മസാജ്‌ ചെയ്യുക.

മൈലാഞ്ചി

മൈലാഞ്ചി

മൈലാഞ്ചിയുടെ ഔഷധഗുണങ്ങള്‍ അറിയാത്ത ആരും നമ്മുടെ ഇടയിലുണ്ടാകില്ല. ഇതിന്‌ പുറമെ നവവധുക്കളെ അണിയിച്ചൊരുക്കാനും മൈലാഞ്ചി ഉപയോഗിക്കുന്നു. വിവാഹത്തോട്‌ അനുബന്ധിച്ച്‌ നടക്കുന്ന മൈലാഞ്ചിയിടലിനെ കുറിച്ച്‌ കേട്ടിട്ടില്ലേ? മൈലാഞ്ചി ഇല കടുകെണ്ണയില്‍ ചൂടാക്കുക. തണുത്തതിന്‌ ശേഷം ഇതില്‍ നിന്ന്‌ എണ്ണ വേര്‍തിരിച്ചെടുത്ത്‌ വെളിച്ചെണ്ണയിലോ മറ്റോ ചേര്‍ത്ത്‌ പതിവായി ഉപയോഗിക്കുക.

നെല്ലിക്ക

നെല്ലിക്ക

മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി ഇന്ത്യയിലുടനീളം നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്‌. ഇതില്‍ വിറ്റാമിന്‍ സി ധാരാളമടങ്ങിയിട്ടുണ്ട്‌. വിറ്റാമിന്‍ സിയുടെ അഭാവം മുടികൊഴിച്ചിലിന്‌ കാരണമാകാറുണ്ട്‌. അരച്ച നെല്ലിക്കയും നാരങ്ങാനീരും ചേര്‍ത്ത്‌ തലയോട്ടിയില്‍ ഒരുപോലെ തേച്ച്‌ പിടിപ്പിക്കുക. ഇത്‌ രാത്രിയില്‍ തേയ്‌ക്കുന്നതാണ്‌ നല്ലത്‌. അടുത്ത ദിവസം പുലര്‍ച്ചെ ഷാംപൂ ഉപയോഗിച്ച്‌ ഇത്‌ കഴുകി കളയുക.

ഉലുവ

ഉലുവ

മുടികൊഴിച്ചില്‍ തടയാന്‍ ഉലുവ സഹായിക്കും. മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ആന്റിസിഡന്റ്‌ ഹോര്‍മോണുകള്‍ ഉലുവയില്‍ അടങ്ങിയിട്ടുണ്ട്‌. പ്രോട്ടീനുകള്‍, നിക്കോട്ടിനിക്‌ ആസിഡ്‌ എന്നിവയുടെ മികച്ച സ്രോതസ്സ്‌ കൂടിയാണ്‌ ഉലുവ. ഇവയുടെ മുടി വളരാന്‍ സഹായിക്കും. തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉലുവ അരച്ച്‌ കുഴമ്പ്‌ രൂപത്തിലാക്കി കുളിക്കുന്നതിന്‌ ഒരു മണിക്കൂര്‍ മുമ്പ്‌ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക.

സവാള

സവാള

ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രം മുടി നഷ്ടപ്പെടുന്നത്‌ തടയാന്‍ സവാള

സഹായിക്കും. സവാള ചതച്ച്‌ അതിന്റെ നീര്‌ എടുക്കുക. കുളിക്കുന്നതിന്‌ 10-15 മിനിറ്റ്‌ മുമ്പ്‌ ഇത്‌ തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. കറ്റാര്‍വാഴയോടൊപ്പം ചേര്‍ത്തും ഇത്‌ ഉപയോഗിക്കാവുന്നതാണ്‌.

English summary

Home Remedies For Baldness

Here are some home remedies to get rid off baldness. Want to know home remedies for baldness, read on,
X
Desktop Bottom Promotion