For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പെണ്ണ് അപകടകാരി, കുടുംബം പറയും ലക്ഷണങ്ങള്‍ ഇവ

പലരും ഇന്നത്തെ കാലത്ത് പലതിനേയും സമീപിക്കുന്നത് മുന്‍വിധിയോട് കൂടിയാണ്

|

ഓരോരുത്തര്‍ക്കും മറ്റുള്ളവരെ കാണുമ്പോള്‍ പല വിധത്തിലുള്ള മുന്‍വിധികള്‍ ഉണ്ടാവുന്നു. ആദ്യമായി ഒരാളെ കാണുമ്പോള്‍ അവന്‍ അല്ലെങ്കില്‍ അവള്‍ എത്രത്തോളം മോശക്കാരിയാണെന്നോ നല്ലവളാണെന്നോ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല. ഒരാളെ കാണുമ്പോള്‍ തന്നെ വിലയിരുത്തുന്ന സ്വഭാവം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. മനുഷ്യന്റെ ജന്മനാ ഉള്ള ഒരു സ്വഭാവമാണ് ഇത്. പലപ്പോഴും ഇത്തരം മുന്‍വിധികളാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. ഒരിക്കലും ഒരു കാര്യത്തിനും മുന്‍വിധിയോട് കൂടി ഒരാളെ സമീപിക്കരുത്. ഇത് പലപ്പോഴും പല വിധത്തില്‍ നമ്മുടെ ധാരണകളെല്ലാം മാറ്റുന്നു.

വിവാഹം കഴിച്ചത് ട്രാന്‍സ്‌ജെന്‍ഡറെ ശേഷം സംഭവിച്ചത്വിവാഹം കഴിച്ചത് ട്രാന്‍സ്‌ജെന്‍ഡറെ ശേഷം സംഭവിച്ചത്

കാരണം നമ്മള്‍ ഉപകാരപ്പെടില്ല എന്ന് പറഞ്ഞ് തള്ളി മാറ്റുന്ന വ്യക്തിയായിരിക്കും പലപ്പോഴും നമ്മുടെ പല പ്രതിസന്ധികളിലും കൈ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നത്. അതുകൊണ്ട് തന്നെ ആരേയും മുന്‍വിധിയില്‍ അളക്കാന്‍ പാടില്ല. മകന്‍ വിവാഹം ചെയ്ത് കൊണ്ട് പെണ്ണിനെ മുന്‍വിധിയുടെ പുറത്ത് തള്ളിക്കളഞ്ഞ ഒരു കുടുംബത്തിന് പിന്നീട് മരുമകളെക്കൊണ്ട് മാത്രമേ ഉപകാരമുണ്ടായുള്ളൂ എന്നതാണ് സത്യം. ജീവിതത്തില്‍ പല വിധത്തില്‍ തന്നെ നമ്മള്‍ ആളുകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെ കാര്യങ്ങള്‍ പല വിധത്തില്‍ പറയുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കേണ്ടത് അത്യാവശ്യമാണ്.

പ്രണയ വിവാഹം

പ്രണയ വിവാഹം

സുല്‍ത്താന എന്ന പെണ്‍കുട്ടിയെ മകന്‍ പ്രണയ വിവാഹം ചെയ്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത് വീട്ടുകാര്‍ക്ക് ആര്‍ക്കും ഇഷ്ടപ്പെട്ടില്ല. എന്ന് മാത്രമല്ല ചെറിയ കാര്യങ്ങള്‍ക്ക് പോലും അവളെ പഴിചാരാനായിരുന്നു എല്ലാവര്‍ക്കും താല്‍പ്പര്യവും. എവിടേയും മരുമകള്‍ എന്ന് പറഞ്ഞാല്‍ ഭര്‍തൃവീട്ടുകാര്‍ക്ക് കിട്ടുന്ന അടിമയാണെന്ന ധാരണ തിരുത്തിയത് സുല്‍ത്താനയുടെ ഭര്‍ത്താവിന്റെ അമ്മയായിരുന്നു.

നിഷ്‌കളങ്കതയില്ലെന്ന അഭിപ്രായം

നിഷ്‌കളങ്കതയില്ലെന്ന അഭിപ്രായം

കെട്ടിക്കൊണ്ട് വന്ന പെണ്ണിന്റെ മുഖത്ത് നിഷ്‌കളങ്കതയില്ലെന്നതായിരുന്നു വീട്ടുകാരുടെ പരാതി. എന്നാല്‍ സുല്‍ത്താനയുടെ അമ്മായി അമ്മക്ക് മരുമകളുടെ മുഖത്തെ ധൈര്യവും ഉറപ്പും നന്നേ ബോധിച്ചിരുന്നു. അതുകൊണ്ട് തന്നെ മരുമകളോടുള്ള സ്‌നേഹവും കരുതലും ആദ്യം മുതല്‍ തന്നെ അവര്‍ക്കുണ്ടായിരുന്നു.

തീപിടുത്തം

തീപിടുത്തം

ഒരു ദിവസം അടുക്കളയില്‍ വെച്ചുണ്ടായ തീപിടുത്തമാണ് മരുമകളുടെ സ്‌നേഹവും കരുതലും എത്രയുണ്ടെന്ന് ആ അമ്മായി അമ്മക്ക് മനസ്സിലാക്കി തന്നത്. തീ പിടുത്തത്തില്‍ പൊള്ളലേറ്റ അമ്മായി അമ്മയെ മണല്‍ എടുത്ത് തീ കെടുത്തി രക്ഷിക്കാന്‍ ശ്രമിച്ചത് മരുമകളാണ്. അതിലുപരി ഭര്‍ത്താവും മക്കളും കരഞ്ഞ് വിളിച്ച് നോക്കി നില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രവൃത്തി മരുമകളുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ശകുനപ്പിഴ

ശകുനപ്പിഴ

എന്നാല്‍ മരുമകള്‍ വീട്ടില്‍ വന്ന് കയറിയതിന്റെ ശകുനപ്പിഴയാണെന്നാണ് ഭര്‍ത്താവിന്റെ അച്ഛനും പെങ്ങന്‍മാരും പറഞ്ഞത്. എന്നാല്‍ ഇതെല്ലാം അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുകയാണ് അവര്‍ ചെയ്തത്. മാത്രമല്ല പഴയതിനേക്കാള്‍ കൂടുതല്‍ സ്ഥാനം ആ അമ്മ മരുമകള്‍ക്ക് കൊടുത്തു.

ഭര്‍ത്താവിന്റെ അഭിപ്രായം

ഭര്‍ത്താവിന്റെ അഭിപ്രായം

എന്തുകൊണ്ടാണ് മരുമകളെ ഇഷ്ടപ്പെടാത്തത് എന്ന ഭാര്യയുടെ ചോദ്യത്തിന് ഭര്‍ത്താവിന്റെ മറുപടിയായിരുന്നു രസകരം. അവള്‍ കറുത്തിട്ടാണെന്നും മാത്രമല്ല പാവപ്പെട്ട വീട്ടിലെയാണെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. എന്നാല്‍ താനും കറുത്തിട്ടാണ് പാവപ്പെട്ട വീട്ടിലെയാണെന്നും അവര്‍ മറുപടി നല്‍കി.

ഭക്ഷണത്തിന് പോലും ദാരിദ്ര്യം

ഭക്ഷണത്തിന് പോലും ദാരിദ്ര്യം

മൂന്ന് നേരം കഴിക്കാനുള്ള ഭക്ഷണത്തിന് പോലും ദാരിദ്ര്യം അനുഭവിക്കുന്നവരാണ് സുല്‍ത്താനയും വീട്ടുകാരും എന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ സഹോദരിമാരും എപ്പോഴും അവളെ ഉപദ്രവിച്ച് കൊണ്ടിരുന്നു. വേലക്കാരിയായാണ് തന്നെ കാണുന്നതെന്ന് വരെ അവര്‍ പറഞ്ഞ് കൊണ്ടിരുന്നു.

കുഞ്ഞുണ്ടാവാത്തതില്‍

കുഞ്ഞുണ്ടാവാത്തതില്‍

വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും കുഞ്ഞുണ്ടാവാത്തതിന്റെ പേരിലും ഭര്‍ത്താവും അമ്മായി അച്ഛനും സഹോദരിമാരും അമ്മയറിയാതെ അവരെ ഉപദ്രവിച്ചു കൊണ്ടേ ഇരുന്നു. എന്നാല്‍ അമ്മയുടെ ഇടപെടല്‍ കൃത്യസമയത്ത് അവളെ ഡോക്ടറെ കാണിക്കുകയും ആറ് മാസത്തിന് ശേഷം ഗര്‍ഭം ധരിക്കുകയും ചെയ്തു.

ആണ്‍കുഞ്ഞ്

ആണ്‍കുഞ്ഞ്

ആറ് മാസത്തെ കൃത്യമായ ചികിത്സയിലൂടെ സൂല്‍ത്താന ഗര്‍ഭം ധരിക്കുകയും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നിട്ടും അവരോടുള്ള മനോഭാവത്തില്‍ ഭര്‍ത്താവിനും അച്ഛനും സഹോദരിമാര്‍ക്കും കാര്യമായ മാറ്റം സംഭവിച്ചില്ല.

അമ്മയുടെ വരുമാനം

അമ്മയുടെ വരുമാനം

എന്നാല്‍ ആ കുടുംബം നോക്കുന്നതും ചിലവിന് അന്വേഷിക്കുന്നതിനും സുല്‍ത്താനയുടെ അമ്മയാണ്. പക്ഷേ പ്രായാധിക്യം അവരെ വളരെയധികം തളര്‍ത്തിയിരുന്നു. ഇതെല്ലാം സുല്‍ത്താന മനസ്സിലാക്കിയെങ്കിലും യാതൊരു തരത്തിലും ഒരു ജോലി തരപ്പെടുത്താന്‍ അവള്‍ക്ക് കഴിഞ്ഞില്ല.

അവസാനം ജോലി കിട്ടി

അവസാനം ജോലി കിട്ടി

എന്നാല്‍ അവസാനം സുല്‍ത്താനക്ക് ഒരു ജോലികിട്ടി. സ്വന്തം പേരക്കുട്ടിയെ കളിപ്പിച്ചിരിക്കുക എന്ന ജോലി അമ്മയെ ഏല്‍പ്പിച്ച് സുല്‍ത്താന ജോലിക്ക് പോയി തുടങ്ങി. ഒരു കാലത്ത് അവള്‍ ദുശ്ശകുനമാണ് എന്ന് പറഞ്ഞവര്‍ക്ക് മുഴുവന്‍ ചിലവിന് കൊടുക്കുന്നത് ഇന്ന് സുല്‍ത്താനയാണ്. തള്ളിപ്പറഞ്ഞവര്‍ക്കും ദ്രോഹിച്ചവര്‍ക്കും ഇടയില്‍ നിവര്‍ന്ന് നിന്ന് കുടുംബം പോറ്റുന്നതും അവളാണ്. അതുകൊണ്ട് തന്നെയാണ് പറയുന്നത് ആരേയും മുന്‍വിധി കൊണ്ട് അളക്കരുത് എന്ന്.

English summary

Everyone started warning her how dangerous the girl can be

Real life story, her husband, daughter and everyone warning her how dangerous the girl can be, take a look
X
Desktop Bottom Promotion