Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ചാണക്യനീതി: പ്രശ്നങ്ങള്‍ ഇരട്ടിയായി തിരികെയെത്തും; ഇവരോട് ഒരിക്കലും പങ്കിടരുത് നിങ്ങളുടെ രഹസ്യം
Chanakya Niti : പങ്കുവെച്ചാല്‍ ദുഃഖം കുറയും, പങ്കുവെച്ചാല്‍ സന്തോഷം വര്‍ദ്ധിക്കും എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍ ജീവിതത്തില്‍ ആരോടും പറയാന്‍ പാടില്ലാത്ത ചില സങ്കടങ്ങളുണ്ട്. നിങ്ങളുടെ സങ്കടങ്ങളെക്കുറിച്ചോ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചോ നിങ്ങള്‍ ചില ആളുകളോട് പറഞ്ഞാല്‍, നിങ്ങളുടെ പ്രശ്നങ്ങള്‍ കുറയുന്നതിനു പകരം അത് വര്‍ദ്ധിക്കാന്‍ തുടങ്ങും. അത്തരം സംഭവങ്ങള്‍ ഒന്നിനുപുറകെ ഒന്നായി സംഭവിക്കുകയും ചെയ്യും. അതുമൂലം നിങ്ങളുടെ സമ്മര്‍ദ്ദവും ഇരട്ടിയാകും. നിങ്ങളുടെ ദുഖവും രഹസ്യങ്ങളും ഒരിക്കലും ഈ തരം ആളുകളോട് പറയരുതെന്ന് ചാണക്യന് പറയുന്നു.

എല്ലാവരുടെയും സുഹൃത്തായി മാറുന്ന ആളുകള്‍
എല്ലാവരുടെയും സുഹൃത്താകുന്ന വ്യക്തികള്‍ യഥാര്‍ത്ഥത്തില്‍ ആരുടെയും സുഹൃത്തല്ല എന്നൊരു ചൊല്ലുണ്ട്. സൗഹൃദം നിലനിര്‍ത്താന്‍ ഇത്തരക്കാര്‍ ആരുടെയും തെറ്റും ശരിയും പിന്തുണയ്ക്കും. ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് അവര്‍ ശ്രദ്ധിക്കാറില്ല, അവര്‍ക്ക് എല്ലാവരുമായും സൗഹൃദം നിലനിര്‍ത്തണം. അതിനാല്‍ ഇത്തരക്കാരെ ഒട്ടും വിശ്വസിക്കാന്‍ കഴിയില്ലെന്ന് ചാണക്യന് പറയുന്നു. അത്തരം ആളുകളോട് നിങ്ങളുടെ സങ്കടങ്ങളോ രഹസ്യങ്ങളോ പറഞ്ഞാല്‍ അത് അവര്‍ മറ്റുള്ളവരോടും പറയും. അതിനാല്‍ ഇത്തരം സൗഹൃദം നടിക്കുന്ന ആളുകളുമായി ഒരിക്കലും നിങ്ങളുടെ വിഷമങ്ങളും രഹസ്യങ്ങളും പങ്കിടരുത്.
എല്ലാത്തിനെയും കളിയാക്കുന്ന ആളുകള്‍
ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കുന്നതിലൂടെ ജീവിതം സുഗമമായി മുന്നോട്ട് പോകുന്നു. എന്നാല്‍ നിങ്ങളുടെ ജീവിത്തതില്‍ നിന്ന് എല്ലാറ്റിനെയും കളിയാക്കുന്ന ആളുകളെ നിങ്ങള്‍ ഒഴിവാക്കണം. എല്ലാം തമാശയായി കാണുന്ന ആളുകള്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും. നിങ്ങള്‍ അത്തരം ഒരാളുമായി നിങ്ങളുടെ ചിന്തകള്‍ പങ്കിടുന്നുവെങ്കില്‍ അവര്‍ നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞ് നിങ്ങളെ കളിയാക്കാന്‍ തുടങ്ങും. അത് നിങ്ങളെ വളരെയധികം വേദനിപ്പിക്കും. ഇത് അനാവശ്യമായ വഴക്കിലേക്കും നയിച്ചേക്കാം.
സ്വന്തം കാര്യം മാത്രം ശ്രദ്ധിക്കുന്ന ആളുകള്‍
സ്വാര്‍ത്ഥരായ ആളുകളെ നിങ്ങള്‍ ശ്രദ്ധിക്കണം. കാരണം അവര്‍ തങ്ങളുടേതല്ലാതെ മറ്റാരുടെയും കഷ്ടപ്പാടുകള്‍ കണക്കിലെടുക്കില്ല. അവര്‍ തങ്ങളുടെ ജീവിതം മാത്രം മാന്യമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. എല്ലാത്തിലും അവര്‍ സ്വന്തം നേട്ടം കാണുന്നു. ഈ പ്രവണത കാരണം, ഇത്തരക്കാര്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്നതിന് പോലും മടിക്കില്ല. ഇത്തരക്കാരോട് നിങ്ങള്‍ എന്തെങ്കിലും രഹസ്യങ്ങളോ വിഷമങ്ങളോ പറഞ്ഞാല്‍ അവര്‍ നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം നേട്ടത്തിനായി പ്രയോജനപ്പെടുത്തും. കാരണം അത്തരം ആളുകള്‍ക്ക് സങ്കടങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല.
നിങ്ങളോട് അസൂയയോ ദേഷ്യമോ ഉള്ള ആളുകള്‍
എപ്പോഴും അരക്ഷിതബോധത്താല്‍ നടക്കുന്ന ചിലരുണ്ട്. അവരുടെ അരക്ഷിതാവസ്ഥ കാരണം അവര്‍ നിങ്ങളോട് ദേഷ്യവും അസൂയയും കാണിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും മോശം സംഭവിക്കണമെന്ന് അവര്‍ ആഗ്രഹിക്കും. ഇത്തരക്കാരോട് നിങ്ങളുടെ സങ്കടങ്ങള്‍ പറഞ്ഞാല്‍ ഒരു പക്ഷെ അവരോടുള്ള പെരുമാറ്റത്തില്‍ അല്പം മാറ്റം വരുമെന്നും ഉള്ളിലെ അനാവശ്യ ദേഷ്യം കുറയുമെന്നും പലപ്പോഴും തോന്നിയേക്കാം. എന്നാല്‍ അത് നടക്കാറില്ല. അത്തരക്കാരോട് നിങ്ങളുടെ രഹസ്യങ്ങളും ദു:ഖങ്ങളും പറഞ്ഞാല്‍, അവര്‍ നിങ്ങളുടെ ദുഃഖത്തില്‍ സന്തോഷം കണ്ടെത്തുകയും മറ്റുള്ളവരോട് പറഞ്ഞ് ആനന്ദം കണ്ടെത്തുകയും ചെയ്യും.
ചിന്തിക്കാതെ സംസാരിക്കുന്ന ആളുകള്‍
എപ്പോഴും വാതോരാതെ സംസാരിക്കുന്ന ആളുകളെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അവര്‍ എപ്പോഴും എല്ലാവരോടും സംസാരിക്കുന്ന ഒരു ശീലം അവര്‍ വളര്‍ത്തിയെടുക്കുന്നു. അവര്‍ക്ക് സംസാരിക്കാന്‍ കഴിയാതെ വരുമ്പോള്‍, അവര്‍ പഴയ കാര്യങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ വളച്ചൊടിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ലളിതമായ പ്രസ്താവന പോലും അവര്‍ വളച്ചൊടിക്കുന്നു. ഇതില്‍ ഭൂരിഭാഗവും നുണകളായിരിക്കും. അത്തരക്കാരെ ഒരിക്കലും വിശ്വാസയോഗ്യരായി കണക്കാക്കരുത്. നിങ്ങളുടെ ജീവിതത്തിലെ ഒരു സങ്കടമോ പ്രശ്നമോ രഹസ്യമോ ഇത്തരക്കാരോട് ഒരിക്കലും പറയരുതെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
