Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ചാണക്യനീതി: ഇത് നിങ്ങളുടെ വിധി; ഈ 5 കാര്യങ്ങള്‍ ആര്‍ക്കും മാറ്റാന്‍ പറ്റില്ല
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനായിരുന്നു ആചാര്യ ചാണക്യന്. തന്റെ അറിവും അനുഭവവും ഉപയോഗിച്ച് അദ്ദേഹം രചിച്ച ചാണക്യനീതി ശാസ്ത്രത്തില്‍ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ വശങ്ങളെക്കുറിച്ചും വിശദമായി വിവരിച്ചിട്ടുണ്ട്. വര്‍ത്തമാനം മുതല്‍ ഭൂതം, ഭാവി വരെയുള്ള മൂന്ന് കാലഘട്ടങ്ങളെക്കുറിച്ചും അദ്ദേഹം ഇതില്‍ പറഞ്ഞിട്ടുണ്ട്. ആചാര്യ ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ മനുഷ്യജീവിതം സന്തോഷകരമാക്കാനുള്ള നിരവധി മാര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ചാണക്യന് പറഞ്ഞ അഞ്ച് കാര്യങ്ങളെക്കുറിച്ച് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നു. ഇവ ഓരോ വ്യക്തിയുടെയും വിധിയില്‍ എഴുതിവച്ചിട്ടുള്ളതാണ്. ഈ 5 കാര്യങ്ങള്‍ നിങ്ങളുടെ ജനനത്തിന് മുന്നേ തന്നെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ഉറപ്പിച്ചതായിരിക്കും. നിങ്ങള്‍ ആഗ്രഹിച്ചാലും ഈ കാര്യങ്ങള്‍ മാറ്റാന്‍ കഴിയില്ല. അത്തരം 5 കാര്യങ്ങള്‍ ഇതാ.

പ്രായം
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ പ്രായം അവരുടെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ നിശ്ചയിച്ചിരിക്കുന്നു. ഓരോ വ്യക്തിയും ഭൂമിയില്‍ എത്ര വര്‍ഷം ജീവിക്കുമെന്ന് നിര്‍ണ്ണയിക്കുന്നത് അവന്റെ മുന്‍ ജന്മത്തിലെ കര്‍മ്മങ്ങളാണ്, ഒരു വ്യക്തിക്ക് അവന്റെ ജീവിതകാലത്ത് ഇത് ആഗ്രഹിച്ചാലും മാറ്റാന്‍ കഴിയില്ല.
അറിവ്
മനുഷ്യജീവിതത്തില്‍ ഒരു കുട്ടി നേടുന്ന അറിവിന്റെ അളവ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചാണ് തീരുമാനിക്കുന്നതെന്ന് ആചാര്യ ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്.
കര്‍മങ്ങളുടെ ഫലം
ഒരു വ്യക്തി തന്റെ മുന്ജന്മത്തില് ദുഷ്കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആര്‍ക്കെങ്കിലും ദോഷം വരുത്തിയിട്ടുണ്ടെങ്കിലും ഈ ജന്മത്തില് തീര്‍ച്ചയായും അയാള്‍ക്ക് അതിന്റെ കണക്ക് ലഭിക്കുമെന്ന് ആചാര്യ ചാണക്യന് പറയുന്നു. ഒരു വ്യക്തി ചെയ്ത ദുഷ്കര്‍മങ്ങളുടെ ഫലം ഈ ജന്മത്തില് അവന് ലഭിക്കുന്നു. മനുഷ്യജീവിതത്തില്‍ ഒരാള്‍ക്ക് എത്രമാത്രം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ തീരുമാനിക്കപ്പെടുന്നുവെന്ന് ചാണക്യന് പറയുന്നു.
സമ്പത്ത്
ഒരു വ്യക്തി തന്റെ ജീവിതത്തില്‍ എത്ര പണം സമ്പാദിക്കണമെന്ന് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ തീരുമാനിക്കപ്പെടുമെന്ന് ആചാര്യ ചാണക്യന് തന്റെ നിതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് വിധിയില്‍ എഴുതിയിട്ടുണ്ടെങ്കില്‍, ഒരാള്‍ ആഗ്രഹിച്ചാലും അത് മാറ്റാന്‍ കഴിയില്ല. ഏതെങ്കിലും തരത്തില്‍ ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.
ആയുസ്
ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍ ഒരാള്‍ ഭൂമിയില്‍ എത്ര കാലം ജീവിക്കും, എപ്പോള്‍ മരിക്കും എന്നതെല്ലാം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ തീരുമാനിക്കപ്പെടുന്നു. ഒരാള്‍ ആഗ്രഹിച്ചാലും അവന്റെ ആയുസ്സ് മാറ്റാന്‍ കഴിയില്ല.
നല്ല ജീവിതത്തിന് ചാണക്യന് പറയുന്നത്
പണം ലാഭിക്കുക
ഒരു വ്യക്തി ജീവിതത്തില്‍ പണം ലാഭിക്കണമെന്ന് ആചാര്യ ചാണക്യന് പറയുന്നു. പണം വിവേകത്തോടെ ചെലവഴിക്കണം. പണത്തെക്കുറിച്ച് നല്ല രീതിയില്‍ ആസൂത്രണം ചെയ്യണം. എന്തിനുവേണ്ടി, എപ്പോള്‍, എത്ര പണം ചെലവഴിക്കണം എന്നെല്ലാം അറിഞ്ഞിരിക്ണം. ഇത് ചെയ്യുന്നതിലൂടെ ഒരു വ്യക്തി എപ്പോഴും സന്തോഷവാനായിരിക്കുന്നു. അവര്‍ക്ക് ഒരിക്കലും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടേണ്ടിവരില്ല. കൂടാതെ, ഒരു വ്യക്തി ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യണമെന്നും ആചാര്യ ചാണക്യന് പറയുന്നു.
ജോലികള്‍ സത്യസന്ധമായി ചെയ്യുക
ചാണക്യ നീതിയില്‍ ആചാര്യ ചാണക്യന് പറയുന്നത് ഒരു വ്യക്തി തന്റെ ജോലി സത്യസന്ധമായി ചെയ്യണമെന്നാണ്. ലക്ഷ്യം ശരിയായ ദിശയിലായിരിക്കണം, വഴിതെറ്റിപ്പോകരുത്. ഒരു വ്യക്തി തന്റെ ഉത്തരവാദിത്തങ്ങള്‍ കൃത്യസമയത്ത് നിറവേറ്റണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതം സന്തോഷകരമായി നിലനില്ക്കും. തന്റെ കര്‍ത്തവ്യം ചെയ്യുന്ന വ്യക്തിയെ ദൈവവും പിന്തുണയ്ക്കുമെന്ന് ആചാര്യ ചാണക്യന് പറയുന്നു.
ആത്മീയത പിന്തുടരുക
ആചാര്യ ചാണക്യന് പറയുന്നത് ഒരു വ്യക്തി എപ്പോഴും മതത്തെ പിന്തുടരണമെന്നാണ്. എല്ലാ പ്രവൃത്തികളും മതത്തിന്റെ സ്വാധീനത്തില്‍ ചെയ്യണം. ധര്മ്മത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഒരിക്കലും അസന്തുഷ്ടനാവില്ല. പ്രതികൂല സാഹചര്യങ്ങളില്‍ പോരാടാനുള്ള കഴിവും അവരില്‍ വികസിപ്പിക്കുന്നു. സന്തോഷവും സമൃദ്ധിയും ജീവിതത്തില്‍ വസിക്കുന്നു.
മോക്ഷപ്രാപ്തി
ഓരോ വ്യക്തിയും മോക്ഷം നേടാന്‍ ആഗ്രഹിക്കുന്നുവെന്ന് ചാണക്യ നീതിയില്‍ പറയുന്നു. എന്നാല്‍ ഓരോ വ്യക്തിയും മോക്ഷം പ്രാപിക്കുന്നത് അവന്റെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതുകൊണ്ട് ഒരു വ്യക്തി ജീവിതത്തില്‍ എപ്പോഴും നല്ല പ്രവൃത്തികള്‍ ചെയ്യണം.



Click it and Unblock the Notifications
