Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില് നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്
ആചാര്യ ചാണക്യനെ ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളായി കണക്കാക്കപ്പെടുന്നു. ജീവിതത്തില് എങ്ങനെ വിജയം കൈവരിക്കാമെന്ന് ആചാര്യ ചാണക്യന് തന്റെ നയങ്ങളിലൂടെ വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രീയം, ബിസിനസ്സ്, പണം, ജീവിതം എന്നിവയെക്കുറിച്ചുള്ള ചാണക്യനീതിയിലെ കാര്യങ്ങള് ഇന്നും മനുഷ്യനെ നയിക്കുന്നു. ഏത് മേഖലയിലാണെങ്കിലും നിങ്ങളുടെ ജീവിതത്തില് എന്തും നേടാന് ചാണക്യ നീതി നിങ്ങളെ സഹായിക്കുന്നു. ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്, ദൈവം ഭൂമിയിലേക്ക് ഗുണങ്ങളോടെ അയച്ചിട്ടില്ലാത്ത ഒരു ജീവിയും ഈ ലോകത്ത് ഇല്ല.
അത്തരമൊരു സാഹചര്യത്തില്, ആ ഗുണങ്ങളെ നാം ബഹുമാനിക്കുകയും ജീവിതത്തിന്റെ പ്രധാന പാഠങ്ങള് പഠിക്കുകയും വേണം. ഒരു ചെറിയ ഉറുമ്പിന് പോലും ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിലേക്കായി ചില പാഠങ്ങള് നല്കാന് കഴിയുമെന്ന് ചാണക്യനീതിയില് പറയുന്നു. ജീവിതം സുഗമമാക്കാന് പല ഗുണങ്ങളും നമ്മെ പഠിപ്പിക്കുന്ന നിരവധി പക്ഷികളുണ്ട് ഈ ലോകത്ത്. ഈ പക്ഷികളില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട് നിങ്ങള് ജീവിച്ചാല് നിങ്ങള്ക്ക് വിജയിക്കാന് കഴിയും. വിജയത്തിന്റെ പാതയില് സഹായകരമായ അത്തരം ഗുണങ്ങള് ഇതാ.

കൊക്ക്
ആചാര്യ ചാണക്യന് പറയുന്നത്, ഒരു വ്യക്തിക്ക് വിജയം കൈവരിക്കാന് ഏറ്റവും ഉപയോഗപ്രദമായത് കൊക്കിന്റെ ഗുണങ്ങളാണെന്നാണ്. കൊക്ക് ഇര പിടിക്കാന് അതിന്റെ എല്ലാ ഇന്ദ്രിയങ്ങളെയും നന്നായി നിയന്ത്രിക്കുന്നു. നിങ്ങളുടെ വിജയത്തിനായി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണെന്നും ചാണക്യന് പറയുന്നു. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന് കഴിയാത്ത ഒരു വ്യക്തിയുടെ മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. ലക്ഷ്യത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ വിജയം നേടാനുള്ള സാധ്യത പലമടങ്ങ് വര്ദ്ധിക്കുന്നു. അതായത്, നിങ്ങള് നിങ്ങളുടെ ജോലി ഏകാഗ്രതയോടെ ചെയ്താല്, നിങ്ങള് തീര്ച്ചയായും വിജയം കൈവരിക്കും.
കാക്ക
കാക്കയെ വളരെ മിടുക്കനായ പക്ഷിയായി ചാണക്യന് വിശേഷിപ്പിക്കുന്നു. ഒരു കാക്ക എല്ലായ്പ്പോഴും ജാഗ്രതയോടെ ഇരിക്കുന്നതുപോലെ ഒരു മനുഷ്യനും എപ്പോഴും ജാഗ്രത പാലിക്കണം. കാക്ക മടിക്കാതെയും ഭയപ്പെടാതെയും പൂര്ണ്ണ ഇച്ഛാശക്തിയോടെ അതിന്റെ ഭക്ഷണത്തിനായി നിരന്തരമായ പരിശ്രമങ്ങള് നടത്തിക്കൊണ്ടേയിരിക്കുന്നു. ഓരോ മനുഷ്യനും ഈ ഗുണങ്ങള് ഉണ്ടായിരിക്കണമെന്ന് ചാണക്യന് പറയുന്നു.
കോഴി
അലസത ശത്രുവിനെപ്പോലെയാണെന്ന് ചാണക്യനീതിയില് പറയുന്നു. അതിനാല്, സൂര്യോദയത്തിന് മുമ്പ് എഴുന്നേല്ക്കുന്നതിന്റെ ഗുണം ഒരു വ്യക്തി കോഴിയില് നിന്ന് പഠിക്കണം. അതേസമയം, കോഴി ഭക്ഷണം പങ്കിട്ട് കഴിക്കുകയും എതിരാളികളുമായി മത്സരിക്കുകയും ചെയ്യുന്നു. കോഴിയെപ്പോലെ സ്വന്തം അവകാശങ്ങള്ക്കായി പിന്നോട്ട് പോകാതെ ധൈര്യത്തോടെ പോരാടണം. ഈ ഗുണങ്ങള് നിങ്ങള് പഠിച്ചാല് പരാജയത്തെപ്പോലും വിജയമാക്കി മാറ്റാനാകും. ഒരു കോഴിയെപ്പോലെ, നിങ്ങളുടെ സ്വയം വിജയം നേടാന് ശ്രമിക്കണമെന്ന് ചാണക്യന് പറയുന്നു.
മൃഗങ്ങളുടെ ഈ ഗുണങ്ങളും ഉപയോഗപ്രദം
സിംഹം
ജോലി ചെറുതായാലും വലുതായാലും അത് ഏറ്റെടുത്തുകഴിഞ്ഞാല് ഒരിക്കലും അതില് നിന്ന് പിന്നോട്ട് പോകരുത്. പൂര്ണ്ണ സമര്പ്പണത്തോടെയും കഴിവോടെയും അത് ചെയ്ത് തീര്ക്കണം. സിംഹം പിടിച്ച ഇര ഒരിക്കലും രക്ഷപ്പെടില്ല. ഇത് സിംഗത്തിന്റെ ഒരു ഗുണമാണ്. നിങ്ങളും അത് പഠിക്കണം.
നായ
ധാരാളം കഴിക്കാനുള്ള ശക്തിയുണ്ടെങ്കിലും, കുറച്ച് ഭക്ഷണം കൊണ്ട് തൃപ്തിപ്പെടണം. ജാഗ്രതയോടെ ഉറങ്ങണം. സംരക്ഷകനെ സ്നേഹിക്കണം, ധൈര്യം കാണിക്കണം. ഒരു നായയുടെ ഈ ഗുണങ്ങള് നിങ്ങള് പഠിക്കണമെന്ന് ചാണക്യന് പറയുന്നു.
കഴുത
എത്ര ക്ഷീണിച്ചാലും ഭാരം ചുമക്കുക. ചൂടിനെക്കുറിച്ചോ തണുപ്പിനെക്കുറിച്ചോ ചിന്തിക്കാതെ എപ്പോഴും സംതൃപ്തിയോടെ നീങ്ങുക. ഈ മൂന്ന് കാര്യങ്ങള് കഴുതയില് നിന്ന് പഠിക്കണം, ഈ ഗുണങ്ങള് ജീവിതത്തില് സ്വീകരിക്കുന്ന വ്യക്തി എപ്പോഴും എല്ലാ ജോലികളിലും വിജയിക്കുമെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications
