Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
ആചാര്യ ചാണക്യന്റെ ധാര്‍മ്മിക തത്വങ്ങള്‍ വളരെ പ്രശസ്തമാണ്. ആരെങ്കിലും അത് അവരുടെ ജീവിതത്തില്‍ ഉള്‍ക്കൊള്ളുന്നുവെങ്കില്‍, അയാള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ കഴിയും. മതം, പണം, ജോലി, രക്ഷ, കുടുംബം, ബന്ധങ്ങള്‍, അന്തസ്സ്, സമൂഹം, ബന്ധങ്ങള്‍, രാജ്യം, ലോകം തുടങ്ങി പല കാര്യങ്ങളും സംബന്ധിച്ച തത്ത്വങ്ങള്‍ ചാണക്യന് തന്റെ നീതി ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു മനുഷ്യന്റെ നല്ല ജീവിതത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ചാണക്യനീതിയില്‍ പ്രതിപാദിക്കുന്നുണ്ട്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ തത്ത്വങ്ങളും ചാണക്യന് ഇതില്‍ നല്‍കിയിട്ടുണ്ട്.
പുരുഷനായാലും സ്ത്രീയായാലും മറ്റൊരാളോടുള്ള ആകര്‍ഷണം ഒരു സാധാരണ കാര്യമാണെന്ന് പറയപ്പെടുന്നു. ഇത് തെറ്റല്ല, എന്നാല്‍ ഈ ആകര്‍ഷണം പരിധിക്കപ്പുറത്തേക്ക് പോയാല്‍ അത് പ്രശ്നമാണെന്ന് ചാണക്യന് പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇരുവരുടെയും ദാമ്പത്യ ജീവിതം തകരാന്‍ സാധ്യതയുണ്ട്. വിവാഹേതര ബന്ധം എപ്പോഴും ക്രൂരമായ പാപമായി കണക്കാക്കപ്പെടുന്നു. പുരുഷന് തന്റെ ഭാര്യയെയല്ലാതെ മറ്റ് സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന് ചില കാരണങ്ങള്‍ ചാണക്യ നീതിയില്‍ പറയുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ആകര്‍ഷണം
ആകര്‍ഷണം മനുഷ്യന്റെ അന്തര്‍ലീനമായ സ്വഭാവമാണ്. എന്നാല്‍ ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നമുണ്ടാക്കും. വിവാഹിതരുടെ വിവാഹേതര ബന്ധങ്ങള്‍ പല കാരണങ്ങളാല്‍ സംഭവിക്കുന്നു, അതിലൊന്നാണ് മറ്റൊരു സ്ത്രീയിലേക്കുള്ള ആകര്‍ഷണം. അത് സമയബന്ധിതമായി തിരുത്തിയാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദാമ്പത്യജീവിതം തകരാതെ സൂക്ഷിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം തകരുകയും ഭാര്യ നിങ്ങളെ ഉപേക്ഷിച്ച് പോകുകയും ചെയ്തേക്കാം.
നേരത്തെയുള്ള വിവാഹം
ചെറുപ്രായത്തിലുള്ള വിവാഹമാണ് വിവാഹേതര ബന്ധത്തിലേക്ക് വഴിവയ്ക്കുന്ന ഒരു കാരണമായി ചാണക്യന് പറയുന്നത്. ഒന്നാമതായി, വിവാഹബന്ധം എന്തെന്ന് മനസ്സിലാക്കാത്ത പ്രായത്തിലായിരിക്കും വിവാഹം നടക്കുന്നത്. രണ്ടാമതായി, നിങ്ങളുടെ കരിയറില്‍ കാലക്രമേണ ഉയര്‍ച്ചകള്‍ വരുമ്പോള്‍, നിങ്ങളുടെ ഭാര്യ നിങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും കൂടുതല്‍ മികച്ചത് വേണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നു. ഇത്തരം ഘട്ടത്തില്‍ പലരും വിവാഹേതര ബന്ധത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നു.
ശാരീരിക അസംതൃപ്തി
ശാരീരിക സംതൃപ്തി ലഭിക്കാത്തതാണ് വിവാഹേതര ബന്ധത്തിന് വഴിവയ്ക്കുന്നതായി ചാണക്യന് പറയുന്ന മറ്റൊരു കാരണം. ഇത്തരം മിക്ക കേസുകളിലും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ആകര്‍ഷണക്കുറവ് വ്യക്തമായി കാണാം. അത്തരമൊരു സാഹചര്യത്തില്‍, ആളുകള്‍ വിവാഹേതര ബന്ധങ്ങളിലേക്ക് നീങ്ങുന്നു. ശാരീരിക സംതൃപ്തി എന്നാല്‍ കിടക്കയില്‍ പരസ്പരം തൃപ്തിപ്പെടുത്തുക മാത്രമല്ല, മനസ്സും വാക്കുകളും കൊണ്ട് പരസ്പരം മനസിലാക്കുക എന്നതും അര്‍ത്ഥമാക്കുന്നു.
പരസ്പര വിശ്വാസക്കുറവ്
ദാമ്പത്യബന്ധത്തില്‍ പങ്കാളിയുടെ പരസ്പര സമര്‍പ്പണവും വിജയകരമായ ലൈംഗിക ജീവിതവും വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധം തകരാന്‍ തുടങ്ങും. പരസ്പര വിശ്വാസക്കുറവാണ് മിക്ക ദാമ്പത്യബന്ധങ്ങളും തകരാന്‍ കാരണം. പങ്കാളിയുമായുള്ള ബന്ധത്തില്‍ സംതൃപ്തരായതിനു ശേഷവും, മറ്റൊരു ബന്ധം സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്, നിങ്ങളുടെ ദാമ്പത്യ ജീവിതം നശിപ്പിക്കുന്ന പ്രവൃത്തിയാണെന്ന് ചാണക്യന് പറയുന്നു.
നിരാശ
നിങ്ങളുടെ ജീവിത പങ്കാളിയെ ഏറ്റവും സുന്ദരമായി നിങ്ങള്‍ കരുതുകയും അവരെ പരിപാലിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിത പങ്കാളിയുടെ സൗന്ദര്യത്തെയും സ്നേഹത്തെയും നിങ്ങള്‍ വിലകുറച്ചുകാണുന്നുവെങ്കില് അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വിതച്ചുതുടങ്ങും. നിരാശ കാരണം നിങ്ങള്‍ മറ്റൊരു കൂട്ട് തേടി ഇറങ്ങിയേക്കാമെന്ന് ചാണക്യന് പറയുന്നു.



Click it and Unblock the Notifications