Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ചാണക്യനീതി: പാമ്പിനെ പാലൂട്ടുന്നതിന് സമം, ഇവരെ കൂടെക്കൂട്ടിയാല്‍ പ്രശ്നം നിഴല്‍ പോലെ കൂടെ
ഇന്ത്യയില്‍ ജീവിച്ചിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ആചാര്യ ചാണക്യന്. ചാണക്യന്റെ നയങ്ങളാണ് മൗര്യ രാജവംശത്തെ പ്രശസ്തമാക്കിയത്. രാഷ്ട്രീയത്തിനുപുറമെ, സമൂഹത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ചാണക്യന് സമഗ്രമായ ധാരണയുണ്ടായിരുന്നു. ഈ അറിവിന്റെ അടിസ്ഥാനത്തില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട പ്രായോഗിക കാര്യങ്ങള്‍ അദ്ദേഹം തന്റെ പുസ്തകമായ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്.
ചാണക്യന്റെ നയങ്ങളില്‍ മനുഷ്യരുടെ നല്ലതും ചീത്തയും വിശദീകരിച്ചിട്ടുണ്ട്. ചാണക്യന് തന്റെ നയങ്ങളിലൂടെ നിങ്ങള്‍ക്ക് എന്താണ് നല്ലത്, എന്തില്‍ നിന്ന് അകന്നു നില്‍ക്കണം എന്നൊക്കെ പറയുന്നുണ്ട്. ഒരു വ്യക്തി ഈ 7 തരം ആളുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ക്ക് എപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും ചാണക്യന് പറയുന്നു.

ആരുടെയും വാക്ക് കേള്‍ക്കാത്ത ആളുകള്‍
മൂഢനായ ഒരു ശിഷ്യന് ഉപദേശം നല്കുന്നതില് പ്രയോജനമില്ലെന്ന് ആചാര്യ ചാണക്യന് പറയുന്നു. അവര്‍ക്ക് തോന്നുന്നത് മാത്രമാണ് അവര്‍ ചെയ്യുന്നു. ഇവിടെ വിഡ്ഢിയായ ശിഷ്യന് എന്നാല്‍ ആരെയും ശ്രദ്ധിക്കാത്ത ആളുകള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ആരുടെയും വാക്ക് കേള്‍ക്കാത്ത ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അറിവ് നല്‍കുന്നത് ഒരാളുടെ സമയം പാഴാക്കുന്നതിന് തുല്യമാണ്. അത്തരം വിഡ്ഢികളുടെ പിന്നാലെ സമയം കളയുന്നവര്‍ക്ക് എല്ലായ്പ്പോഴും കുഴപ്പങ്ങള്‍ വരികയും ചെയ്യുന്നു.
തന്നിഷ്ടക്കാരായ സ്ത്രീകള്‍
സ്വന്തം ഇഷ്ടം മാത്രം പിന്തുടരുന്ന, ആരെയും കേള്‍ക്കാത്ത സ്ത്രീകളെ കൂടെക്കൊണ്ടുനടക്കേണ്ടതില്ലെന്ന് ചാണക്യന് പറയുന്നു. കുടുംബത്തെ നോക്കാത്ത, ഭര്‍ത്താവിനെയും കുട്ടികളെയും മാതാപിതാക്കളെയും കുറിച്ച് പോലും ചിന്തിക്കാത്ത ഇത്തരം സ്ത്രീകളില്‍ നിന്ന് അകലം പാലിക്കുന്നതാണ് ബുദ്ധി. അത്തരം സ്ത്രീകള്‍ നിങ്ങള്‍ക്കും നിങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും ദോഷം വരുത്തുമെന്നും ചാണക്യന് പറയുന്നു.
പണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍
എപ്പോഴും പണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരുണ്ട്. അതായത്, പണം നഷ്ടപ്പെടുമോ എന്ന് ഭയന്ന് അത്യാവശ്യത്തിന് പോലും പണം ചെലവഴിക്കാതെ അവര്‍ വളരെ പിശുക്കരായി ജീവിക്കുന്നു. ഇത്തരക്കാരെ എപ്പോഴും പ്രശ്നങ്ങളാല്‍ വലയം ചെയ്യാറുണ്ട്, കാരണം അവര്‍ക്ക് അവരുടെ പണം നല്ല പ്രവൃത്തികളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇത്തരക്കാരുടെ പണം അവര്‍ മരിച്ചശേഷം മറ്റുള്ളവര്‍ ഉപയോഗിക്കുന്നു. അതിനാല്‍ പണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരെ ഒരിക്കലും കൂടെനിര്ത്തരുതെന്ന് ചാണക്യന് പറയുന്നു.
എപ്പോഴും സങ്കടങ്ങള്‍ പറയുന്നവര്‍
പ്രശ്നങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും എപ്പോഴും നെഗറ്റീവ് കാര്യങ്ങള്‍ മാത്രം സംസാരിക്കുകയും ചെയ്യുന്ന ആളുകളില്‍ നിന്ന് അകലം പാലിക്കണമെന്ന് ആചാര്യ ചാണക്യന് പറയുന്നു. അത്തരം ആളുകള്‍ക്കൊപ്പം സഹവസിക്കുന്നതിലൂടെ നിങ്ങള്‍ക്കും നെഗറ്റീവ് ചിന്തകള്‍ വരും. നിങ്ങള്‍ക്ക് നല്ലതൊന്നും ചിന്തിക്കാന്‍ കഴിയില്ല. അതുകൊണ്ട് എപ്പോഴും സങ്കടങ്ങള്‍ പറയുന്നവരില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് ബുദ്ധി എന്ന് ചാണക്യന് പറയുന്നു.
അത്യാഗ്രഹികള്‍
ചാണക്യന്റെ നീതി ശാസ്ത്രം അനുസരിച്ച്, ഒരു മനുഷ്യന് എപ്പോഴും അസൂയാലുക്കളും സ്വാര്‍ത്ഥരുമായ വ്യക്തികളെ ഒഴിവാക്കണം. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍പ്പോലും, അത്തരം ആളുകളോട് സഹായം ആവശ്യപ്പെടരുത്. കാരണം അത്തരം ആളുകള്‍ അത്യാഗ്രഹത്തിന്റെയും അസൂയയുടെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യും. അസൂയ സ്വഭാവമുള്ളവര്‍ക്ക് ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ കഴിയില്ല. മറ്റുള്ളവരുടെ പുരോഗതിയിലും വിജയത്തിലും അവര്‍ ഒരിക്കലും സന്തോഷിക്കില്ല. അവര്‍ മറ്റുള്ളവരുടെ വിജയത്തില്‍ അസൂയപ്പെടുകയും അവരെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരായിരിക്കും.
ദുഷ്ടരായ ആളുകള്‍
അഹങ്കാരികളും ദുഷ്ടരുമായ വ്യക്തികളെ അന്ധമായി വിശ്വസിക്കരുതെന്ന് ചാണക്യന് പറയുന്നു. കാരണം അവര്‍ ഒരിക്കലും നിങ്ങള്‍ക്ക് പ്രയോജനം ചെയ്യില്ല, മാത്രമല്ല ദോഷം വരുത്തുകയും ചെയ്യും. ഒരു എതിരാളി മുന്നില്‍ നിന്ന് ആക്രമിക്കുന്നു, അവന്റെ ആക്രമണത്തെക്കുറിച്ച് നിങ്ങള്‍ക്ക് ജാഗ്രത പാലിക്കാനാകും. എന്നാല്‍ ദയയില്ലാത്തവരും സ്വാര്ത്ഥരുമായവര് നിങ്ങളെ പിന്നില്‍ നിന്ന് ആക്രമിക്കുന്നു. അത്തരം വ്യക്തികളെ വിശ്വസിക്കാന്‍ പറ്റില്ല.
പെട്ടെന്ന് ദേഷ്യപ്പെടുന്നവര്‍
ഒരു വ്യക്തി ഒരിക്കലും പെട്ടെന്ന് കോപിക്കുന്ന സ്വഭാവമുള്ള ആളുകളെ കൂടെനിര്ത്തരുതെന്ന് ചാണക്യന് പറയുന്നു. മനുഷ്യന്റെ ഏറ്റവും വലിയ ശത്രു കോപമാണ്. കോപം ഒരു വ്യക്തിയുടെ യുക്തിയെയും ഗ്രഹിക്കുന്നതിനുമുള്ള കഴിവിനെ ദുര്‍ബലപ്പെടുത്തുന്നു. കോപാകുലനായ ഒരു വ്യക്തി തന്നെയും മറ്റുള്ളവരെയും വേദനിപ്പിക്കുന്നു. കോപം ഒരു വ്യക്തിക്ക് ശരിയും തെറ്റും തമ്മിലുള്ള തിരിച്ചറിവ് നല്‍കില്ല. അവര്‍ സ്വന്തം സംതൃപ്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തരം വ്യക്തികള്‍ നിങ്ങളുടെ ശ്ത്രുക്കളേക്കാള് അപകടകാരികളായിരിക്കുമെന്നും ചാണക്യന് പറയുന്നു.



Click it and Unblock the Notifications
