Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
ചാണക്യനീതി: അഗ്നിയേക്കാള്‍ നിങ്ങളെ പൊള്ളിക്കും ഈ മൂന്ന് കാര്യങ്ങള്‍, ചങ്ക് തകരും
പൗരാണിക ഇന്ത്യയില്‍ ജീവിച്ചിരുന്ന തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും നിയമജ്ഞനും രാജ ഉപദേശകനുമായിരുന്നു ചാണക്യന്. കൗടില്യന്, വിഷ്ണുഗുപ്തന് എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. ആദ്യത്തെ മൗര്യ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്തനെ അധികാരത്തിലെത്താന്‍ സഹായിച്ചത് ചാണക്യന്റെ തന്ത്രങ്ങളായിരുന്നു. മൗര്യ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് ചാണക്യനാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വളരെ പ്രസിദ്ധമാണ്. ചാണക്യന്റെ വാക്കുകള്‍ പിന്തുടരുന്നതിലൂടെ ഒരാള്‍ക്ക് എന്തും നേടാനും അവന്റെ ജീവിതം വളരെ എളുപ്പമാക്കാനും കഴിയും.
മനുഷ്യന്റെ നല്ല ജീവിതത്തിനായി ചാണക്യന് രചിച്ചതാണ് ചാണക്യനീതി. ജീവിതത്തില്‍ വിജയിക്കാനായി ചാണക്യന് നിര്‍ദേശിക്കുന്ന പല വഴികളും ഇതിലുണ്ട്. ഇവ നിങ്ങള്‍ പിന്തുടരുകയാണെങ്കില് തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രതിസന്ധികളെ തരണം ചെയ്ത് സന്തോഷകരമായ ഒരു ജീവിതം നിങ്ങള്‍ക്ക് നേടാനാകും. എല്ലാവരുടെയും സമയം എല്ലായ്പ്പോഴും ഒരുപോലെയല്ലെന്ന് ചാണക്യന് പറയുന്നു. ചിലപ്പോള്‍ നല്ലതും ചിലപ്പോള്‍ ചീത്ത സമയവും ഒരാള്‍ക്ക് വരാം. ചാണക്യനീതിയില്‍ അത്തരം ചില സാഹചര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ 3 കാര്യങ്ങള്‍ നിങ്ങളെ അഗ്നിയെക്കാള്‍ വേദനിപ്പിക്കും.

വാര്‍ദ്ധക്യത്തില്‍ ഇണയെ വേര്‍പിരിയുന്നത്
ഒരു വ്യക്തിയുടെ ഏറ്റവും ദുര്‍ബലമായ വൈകാരിക ഘടകം ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളില്‍ വരുന്നു, ഒന്ന് കുട്ടിക്കാലത്തും അടുത്തത് വാര്‍ദ്ധക്യത്തിലും. ജീവിതത്തിന്റെ ഈ ഘട്ടങ്ങളില്‍, ഒരു വ്യക്തി വൈകാരിക പിന്തുണയ്ക്കായി യഥാക്രമം മാതാപിതാക്കളെയും ഇണയെയും ആശ്രയിക്കുന്നു. പ്രത്യേകിച്ച് വാര്‍ദ്ധക്യത്തില്‍, നിങ്ങളുടെ ഇണയെ മരണം തട്ടിയെടുത്താല്‍ അതാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദുഖങ്ങളിലൊന്ന്. വാര്‍ദ്ധക്യത്തില്‍ നിങ്ങളുടെ പങ്കാളിയെപ്പോലെ വൈകാരികമായി പിന്തുണയ്ക്കാന്‍ ആരും വരില്ല. ആ പിന്തുണ പോയാല്‍ അത് പിന്നീട് നിങ്ങളുടെ മരണം വരെ ഒരു പീഡന കാലമായിരിക്കും.
ഉപജീവനത്തിനായി ആരെയെങ്കിലും ആശ്രയിക്കുന്നത്
ഈ ലോകത്തില്‍ ജനിച്ച ഓരോ സുബോധമുള്ള വ്യക്തിയും അവരുടെ വൈകല്യങ്ങളെ പരിഗണിക്കാതെ സ്വയം ജീവിക്കാന്‍ കഴിവുള്ളവരാണെന്ന് ആചാര്യ ചാണക്യന് പറയുന്നു. നിങ്ങളുടെ ശരീരമല്ല, ഇച്ഛാശക്തിയും അറിവുമാണ് നിങ്ങളെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നത്. ഒരു സന്മനസ്സുള്ള, ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഉപജീവനത്തിനായി മറ്റൊരാളെ ആശ്രയിക്കേണ്ടി വന്നാല്‍, അതില്‍പ്പരം വിഷമം വേറെയില്ല. ഒരു മനുഷ്യന് മറ്റൊരാളെ ആശ്രയിക്കുകയാണെങ്കില്‍, അവന്റെ ജീവിതം നരകതുല്യമാകും. അവന് ഒരിക്കലും തന്റെ പൂര്‍ണ സ്വാതന്ത്ര്യം നേടാനാവില്ല. ദൗര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ് അത്. സാര്‍വ്വലൗകികമായ ഊര്‍ജങ്ങള്‍ അവനെ മരണാനന്തരം ദൗര്‍ഭാഗ്യത്തിലേക്ക് തള്ളിവിടുന്നു എന്നതിന്റെ സൂചന കൂടിയാണിത്.
പ്രതിഫലത്തിന്റെ പങ്ക് പറ്റുന്നത്
ചാണക്യന് പറയുന്നതനുസരിച്ച്, എല്ലാ കഠിനാധ്വാനത്തിനും പ്രയത്നത്തിനും ഇപ്പോഴല്ലെങ്കില്‍ പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ക്ക് പ്രതിഫലവും ലഭിക്കുന്നു. പക്ഷേ, ചിലര്‍ നിങ്ങളുടെ പ്രതിഫലത്തിന്റെ പങ്ക് തട്ടിയെടുക്കുന്നു. അത് നിങ്ങള്‍ക്ക് സംഭവിക്കുമ്പോള്‍, അതൊരു നിര്‍ഭാഗ്യകരമായ കാര്യമാണെന്ന് അറിയുക. ഒരു മനുഷ്യന് സമ്പാദിച്ച പണം അവന്റെ ശത്രുക്കളുടെ കയ്യില്‍ പോയാല്‍ അയാള്‍ക്ക് ഇരട്ടി പ്രഹരമായിരിക്കും അത്.
ദുര്‍ഘടമായ സാഹചര്യങ്ങളെ വിജയത്തിലെത്തിക്കാനുള്ള വഴി
അറിവ്
തന്റെ പ്രിയപ്പെട്ടവരില്‍ നിന്ന് അകന്നു നില്ക്കുന്ന ഒരു വ്യക്തിയുടെ ഏറ്റവും വലിയ സുഹൃത്താണ് അറിവ് എന്ന് ചാണക്യന് പറയുന്നു. അറിവ് മാത്രമാണ് ഒരു വ്യക്തിയെ അവസാന നിമിഷം വരെ പിന്തുണയ്ക്കുന്നത്. അറിവിന്റെ ശക്തിയില്‍, ഒരു വ്യക്തിക്ക് അവന്റെ ജീവിതത്തിലെ എല്ലാ ദുര്‍ഘടമായ സാഹചര്യങ്ങളെയും മറികടക്കാന്‍ കഴിയും.
ധര്‍മ്മം
ചാണക്യന്റെ അഭിപ്രായത്തില്‍ ധര്‍മ്മം മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്താണ്. ധര്‍മ്മം ഒരു വ്യക്തിയെ ശരിയായ പാത മാത്രമേ കാണിക്കുന്നുള്ളൂ, അതിലൂടെ ഒരു വ്യക്തി തന്റെ ജീവിതം വിജയകരവും അര്ത്ഥവത്തായതുമാക്കുന്നു. ധര്‍മ്മത്തെ പിന്തുടരുന്ന ഒരാള്‍ക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കുന്നു. ഒരു വ്യക്തി തന്റെ ജീവിതത്തില്‍ എന്തുതരം പ്രവൃത്തികള്‍ ചെയ്താലും മരണാനന്തരം അതേ രീതിയില്‍ ഓര്‍മിക്കപ്പെടുന്നുവെന്ന് ചാണക്യന് പറയുന്നു.
വിനയം
ഒരു വ്യക്തിയുടെ മികച്ച ജീവിതത്തിനായുള്ള പാഠം എന്താണെന്ന് ചാണക്യന് പറയുന്നു - നിങ്ങള്‍ക്ക് കഴിയുന്നത്ര വിനയാന്വിതനായിരിക്കണം. നിങ്ങളുടെ വിനയം ചില സമയങ്ങളില്‍ നിങ്ങളുടെ ശത്രുക്കളെ ദുര്‍ബലപ്പെടുത്തിയേക്കാം, അത് എല്ലായ്പ്പോഴും നിങ്ങളെ ആത്മനിയന്ത്രണത്തില്‍ നിലനിര്‍ത്തുകയും ഒരേ സമയം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications