Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ചാണക്യനീതി: വയസാകുമ്പോള്‍ ആരുടെയും അടിമയാകില്ല, ആരോഗ്യവും സമ്പത്തും ഉറപ്പാക്കും ഈ 6 കാര്യം
പുരാതന ഭാരതത്തിലെ മഹാനായ തത്ത്വചിന്തകനായിരുന്നു ചാണക്യന്‍. ഇന്ത്യയിലെ മഹത്തായ വ്യക്തികളില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ജീവിതം ശരിയായ രീതിയില്‍ ജീവിക്കാന്‍ ആചാര്യ ചാണക്യന്‍ നീതി ശാസ്ത്രം എന്ന ഗ്രന്ഥം രചിച്ചു. മനുഷ്യര്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കാന്‍ സ്വീകരിക്കാവുന്ന നിരവധി നിയമങ്ങള്‍ ചാണക്യനീതി ശാസ്ത്രത്തില്‍ പറയുന്നുണ്ട്. അച്ചടക്കമുള്ളവരുടെ വാതിലില്‍ തീര്‍ച്ചയായും വിജയം വന്ന് മുട്ടുമെന്ന് ചാണക്യന്‍ പറയുന്നു.
ഒരു മനുഷ്യന്‍ തന്റെ ജോലിയും ഉത്തരവാദിത്തങ്ങളും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുമ്പോഴാണ് അവന്റെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഓരോ വ്യക്തിയും സന്തോഷത്തോടെയും ആശ്വാസത്തോടെയും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജീവിതത്തിന്റെ ഘട്ടമാണ് വാര്‍ദ്ധക്യം എന്ന് ആചാര്യ ചാണക്യന്‍ പറയുന്നു. ഈ ഘട്ടത്തില്‍ സന്തോഷവും സമാധാനവും ലഭിക്കാന്‍ ഒരു വ്യക്തി അതിന് മുന്നേ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വാര്‍ധക്യത്തില്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാന്‍ സാധിക്കും.

പണം ശരിയായി നിക്ഷേപിക്കുക
നിങ്ങള്‍ക്ക് പണമുള്ളിടത്തോളം കാലം നിങ്ങളുടെ ബന്ധങ്ങള്‍ എല്ലായിടത്തും വിലമതിക്കപ്പെടും. എന്നാല്‍ പണത്തിന്റെ അഭാവം ഉണ്ടാകുമ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഉപേക്ഷിക്കുന്നു. ഒരു വ്യക്തി പ്രായപൂര്‍ത്തിയാകുമ്പോള്‍ ഈ ദുഃഖം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് എപ്പോഴും പണം നന്നായി ഉപയോഗിക്കണമെന്ന് ചാണക്യന്‍ പറയുന്നു. പണം ലാഭിച്ചാല്‍ വാര്‍ദ്ധക്യത്തില്‍ ഒരു കൈത്താങ്ങിനായി ആരുടെ മുന്നിലും കൈനീട്ടി നില്‍ക്കേണ്ടി വരില്ല.
അച്ചടക്കം
അച്ചടക്കത്തിലൂടെയും പരിശീലനത്തിലൂടെയും മാത്രമാണ് ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നത്. എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്യുന്നവര്‍ക്കും അച്ചടക്കത്തോടെ ദിനചര്യകള്‍ നടത്തുന്നവര്‍ക്കും ഒരിക്കലും ആരെയും ആശ്രയിക്കേണ്ടി വരില്ലെന്ന് ചാണക്യന്‍ പറയുന്നു. അത്തരമൊരാള്‍ തന്റെ എല്ലാ ലക്ഷ്യങ്ങളും നേടുന്നു. ചാണക്യന്‍ പറയുന്നതനുസരിച്ച്, ഒരു വ്യക്തിക്ക് തന്റെ ജോലി ശരിയായ സമയത്തും ശരിയായ രീതിയിലും ചെയ്യുന്ന ശീലമുണ്ടെങ്കില്‍, അയാള്‍ക്ക് വാര്‍ദ്ധക്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരില്ല. ഭക്ഷണശീലങ്ങള്‍, നിശ്ചിത സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക, വ്യായാമം ചെയ്യുക തുടങ്ങി എല്ലാ കാര്യങ്ങളും മുറതെറ്റാതെ ചെയ്യുക. നല്ല ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്. ഒരാള്‍ ഒരിക്കലും അച്ചടക്കം ഉപേക്ഷിക്കരുത്.
സഹായം
മറ്റൊരാളെ നിസ്വാര്‍ത്ഥമായി സഹായിക്കുന്ന വ്യക്തികള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും വിഷമിക്കേണ്ടിവരില്ലെന്ന് ചാണക്യന്‍ പറയുന്നു. ദാനവും ദയയുമാണ് ഏറ്റവും വലിയ പുണ്യപ്രവൃത്തി. ഇന്നത്തെ നിങ്ങളുടെ സഹായം നിങ്ങളുടെ നാളെയെ രൂപപ്പെടുത്തുന്നു. നല്ലകാലത്ത് ചെയ്യുന്ന സല്‍പ്രവൃത്തികള്‍ കാരണം നിങ്ങളുടെ വാര്‍ദ്ധക്യം സന്തോഷത്തോടെയും സമാധാനത്തോടെയും കടന്നുപോകുന്നു. അതിനാല്‍ മറ്റുള്ളവരെ സഹായിക്കാനായി എപ്പോഴും നിങ്ങളുടെ കൈകള്‍ നീട്ടുക.
കുടുംബത്തോടൊപ്പം താമസിക്കുക
വാര്‍ദ്ധക്യത്തില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് താമസിച്ചാല്‍, വാര്‍ദ്ധക്യം സുഖകരവും സന്തോഷകരവുമായി കടന്നുപോകുമെന്ന് ആചാര്യ ചാണക്യന്‍ പറയുന്നു. വാര്‍ദ്ധക്യത്തില്‍ കൊച്ചുമക്കളോടൊപ്പം കഴിയുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നില്ല.
ശരീരത്തെ പരിപാലിക്കുക
പലപ്പോഴും ചെറുപ്പത്തില്‍ ശരീരം ശ്രദ്ധിക്കാത്തത് വാര്‍ധക്യത്തില്‍ പ്രശ്‌നമാകും. ശരീരത്തിലെ ഊര്‍ജം മുഴുവന്‍ യൗവനകാലത്തില്‍ ചെലവാക്കുന്നവര്‍ക്ക് വാര്‍ദ്ധക്യത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. അതിനാല്‍, നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുകയും ഏതെങ്കിലും ലഹരിയും ദുശ്ശീലങ്ങളും ഒഴിവാക്കുകയും ചെയ്യുക. ഇത് വാര്‍ദ്ധക്യത്തിലും നിങ്ങളുടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്ന് ചാണക്യന്‍ പറയുന്നു.
സംതൃപ്തി
നിങ്ങള്‍ ജീവിതത്തില്‍ ധാരാളം പണവും ഭൗതിക സുഖങ്ങളും സ്വരൂപിച്ചാലും നിങ്ങള്‍ക്ക് സംതൃപ്തി അനുഭവപ്പെടുന്നില്ലെങ്കില്‍ എല്ലാം ഉപയോഗശൂന്യമാണെന്ന് ആചാര്യ ചാണക്യന്‍ പറയുന്നു. അതുകൊണ്ട് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് സംതൃപ്തി തോന്നുകയും ദൈവം തന്ന കാര്യങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങളുടെ വാര്‍ദ്ധക്യം സന്തോഷത്തോടെയും സമാധാനത്തോടെയും കടന്നുപോകും.



Click it and Unblock the Notifications











