Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ചാണക്യനീതി: ഭര്ത്താവിന്റെ ഭാഗ്യമുണര്ത്തും, സ്ത്രീയിലെ ഈ 5 ഗുണം കുടുംബത്തിന് ഐശ്വര്യം
സന്തോഷകരമായ ജീവിതത്തിന് നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കേണ്ടത് വളരെ പ്രധാനമാണ് എന്നതില് സംശയമില്ല. വിവാഹത്തിന് മുമ്പ് ഒരു വ്യക്തിയെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും അന്വേഷിക്കുന്നതിന്റെ കാരണം ഇതാണ്. എന്നാല് മിക്ക വിവാഹങ്ങളും പണവും സൗന്ദര്യവും ജോലിയുമെല്ലാം അടിസ്ഥാനമാക്കിയുള്ളതാണ്. പെണ്ണിന്റെ സ്വഭാവമറിയാതെ വിവാഹം നടത്തുന്ന വിവാഹങ്ങള് വിവാഹമോചനങ്ങളില് കലാശിക്കുന്നു.
ഒരു സ്ത്രീക്ക് അവളുടെ ഗുണങ്ങള് കൊണ്ട് ഏത് വീടും സ്വര്ഗ്ഗമോ നരകമോ ആക്കാമെന്ന് പറയപ്പെടുന്നു. ഇതിനെ കുറിച്ച് ആഴത്തില് ചിന്തിച്ചാല് അതില് ഒരുപാട് സത്യമുണ്ട്. ഒരു പുരുഷന്റെ ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെപ്പോലും ഉണര്ത്താന് കഴിയുന്ന ഒരു സ്ത്രീയുടെ അത്തരം ഗുണങ്ങളെക്കുറിച്ച് ചാണക്യനീതിയില് വിവരിക്കുന്നുണ്ട്. ഒരു സ്ത്രീയെ നല്ല ഭാര്യയാക്കി മാറ്റുന്ന ഗുണങ്ങളെക്കുറിച്ച് ചാണക്യന് പറയുന്നു. അത് ഇതാണ്.

ശാന്തമായ മനസ്സുള്ള സ്ത്രീ
ശാന്തമായ മനസ്സുള്ള സ്ത്രീ ഒരു സാഹചര്യത്തിലും ദേഷ്യപ്പെടില്ലെന്ന് ചാണക്യ നീതിയില് പറയുന്നു. സ്ഥലത്തിനും സമയത്തിനും അനുസൃതമായി ചിന്തിച്ച് പ്രവര്ത്തിക്കാന് അവര്ക്ക് കഴിയും. അത്തരമൊരു സ്ത്രീ തന്റെ ഭര്ത്താവിന്റെ ജീവിതം എളുപ്പമാക്കുന്നു. ശാന്ത സ്വഭാവമുള്ള സ്ത്രീയെ ലക്ഷ്മിയുടെ രൂപമായി കണക്കാക്കുന്നു. അത്തരം ഒരു സ്ത്രീ ഭാര്യയായി കടന്നുവന്നാല്, അവള് വീട് മനോഹരമാക്കുകയും കുടുംബത്തില് ഐക്യവും സമാധാനവും നിലനിര്ത്തുകയും ചെയ്യും. അങ്ങനെ ആ കുടുംബം വളരെ പെട്ടെന്ന് പുരോഗതി പ്രാപിക്കുന്നു. ശാന്ത സ്വഭാവവും പ്രസന്നതയും ഉള്ള സ്ത്രീകള് വീടുമുഴുവന് പോസിറ്റിവിറ്റി നിറയ്ക്കുന്നു.
ക്ഷമാശീലമുള്ള സ്ത്രീ
സഹിഷ്ണുതയോടെ ജോലി ചെയ്യുന്ന ഒരാള് ഏറ്റവും മോശം സാഹചര്യങ്ങളിലും വളരെ ഉയര്ന്ന തലത്തില് ജോലി ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്, ക്ഷമയുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാന് ചാണക്യന് ഉപദേശിക്കുന്നു. കാരണം, ഒരു പുരുഷന്റെ കുടുംബം നടത്തിക്കൊണ്ടുപോകാനുള്ള പ്രധാന ഉത്തരവാദിത്തം അയാളുടെ ഭാര്യയ്ക്കാണ്. ചാണക്യനീതി പ്രകാരം, സഹിഷ്ണുതയുള്ള ഒരു സ്ത്രീ പ്രയാസകരമായ സമയങ്ങളെ സമാധാനത്തോടെ മറികടക്കുന്നു. അത്തരമൊരു ഭാര്യയുടെ പിന്തുണയും പ്രോത്സാഹനവും ഭര്ത്താവിനെ ഏത് പ്രയാസങ്ങളില് നിന്നും കരകയറ്റുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
എല്ലാവരേയും ബഹുമാനിക്കുന്നവര്
ഒരു സ്ത്രീക്ക് ശരിയായ മൂല്യങ്ങളുണ്ടെങ്കില്, അവള് ഒരിക്കലും വീട്ടില് ഒരു അഭിപ്രായവ്യത്യാസവും ഉണ്ടാകാന് അനുവദിക്കില്ല. വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരേയും എങ്ങനെ സന്തോഷിപ്പിക്കണമെന്ന് അവര്ക്കറിയാം. അത്തരമൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെ, വഷളായ ബന്ധങ്ങള് പോലും മെച്ചപ്പെടാന് തുടങ്ങുന്നു. കുടുംബ ബന്ധങ്ങളെ ഒന്നിപ്പിക്കുന്ന ഒരേയൊരു കാര്യം സ്നേഹമാണ്. എല്ലാവരേയും സ്നേഹിക്കുന്നവളാണ് സ്ത്രീയെങ്കില് ആ വീട് എപ്പോഴും സന്തോഷത്താല് അലയടിക്കും. വീട്ടിലെ മുതിര്ന്നവരെ ബഹുമാനിക്കുകയും ഇളയവരെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത് ഭര്ത്താവിന്റെ ഭാഗ്യം പ്രകാശിപ്പിക്കുമെന്ന് ചാണക്യന് പറയുന്നു.
മതവിശ്വാസം
ഒരു മതവിശ്വാസിയായ സ്ത്രീക്ക് തന്റെ ഭര്ത്താവിന്റെ വിധി മാറ്റാനുള്ള കഴിവുണ്ട്. അവള് എപ്പോഴും തന്റെ കുടുംബത്തെ അനീതിയില് നിന്ന് സംരക്ഷിക്കുന്നു. അതിനാല് ദൈവത്തിന്റെ അനുഗ്രഹം എല്ലായ്പ്പോഴും വീട്ടിലെ ആളുകളില് നിലനില്ക്കും. അതുകൊണ്ടാണ് ദൈവത്തില് വിശ്വസിക്കുകയും മതം പിന്തുടരുകയും ചെയ്യുന്ന സ്ത്രീയെ മാത്രം വിവാഹം കഴിക്കാന് ചാണക്യന് ഉപദേശിക്കുന്നു. അത്തരം സ്ത്രീകള്ക്ക് നല്ലതും ചീത്തയും വേഗത്തിലും എളുപ്പത്തിലും തിരിച്ചറിയാന് കഴിയും. കുടുംബാംഗങ്ങളും കുട്ടികളും തെറ്റായ ശീലങ്ങളില് നിന്നും പ്രവൃത്തികളില് നിന്നും അകന്നു നില്ക്കുന്നു.
വിദ്യാസമ്പന്നരും സംസ്കാരസമ്പന്നരും
ചാണക്യന്റെ അഭിപ്രായത്തില്, വിദ്യാസമ്പന്നയും സദ്ഗുണസമ്പന്നയും സംസ്കാരവുമുള്ള ഒരു സ്ത്രീ പുരുഷന്റെ ജീവിതത്തിലേക്ക് ഭാര്യയായി വന്നാല്, അവള് എല്ലാ സാഹചര്യങ്ങളിലും കുടുംബത്ത് സഹായമായി മാറുന്നു. ഇതുമൂലം കുടുംബാംഗങ്ങള് പുരോഗതി പ്രാപിക്കുന്നു. അത്തരം സ്ത്രീകള് വളരെയേറെ ആത്മവിശ്വാസമുള്ളവരായിരിക്കും. അവര് വലിയ തീരുമാനങ്ങള് പോലും നിര്ഭയമായി എടുക്കും.



Click it and Unblock the Notifications
