Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വിവാഹശേഷം ഓരോ ദിവസവും സന്തോഷത്തോടെ ജീവിക്കാന് പങ്കാളി അറിയേണ്ട രഹസ്യം
വിവാഹവും വിവാഹമോചനവും സാധാരണമായി കൊണ്ടിരിക്കുന്ന ഒരു കാലമാണ്. വിവാഹത്തേക്കാള് വിവാഹ മോചനങ്ങള് നടക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. എന്നാല് ഒരുമിച്ച് പോവാന് സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാല് എന്തുകൊണ്ടും നല്ലതും മാന്യമായി സുഹൃത്തുക്കളായി പിരിയുക എന്നത് തന്നെയാണ്. എന്നാല് ദാമ്പത്യ ജീവിതത്തില് അങ്ങോളം സന്തോഷം നിറക്കുന്ന ചിലതുണ്ട്.
ദാമ്പത്യ ബന്ധത്തില് വിജയിക്കുക എന്നത് പലപ്പോഴും പലര്ക്കും സാധ്യമാവുന്ന ഒന്നല്ല. പല അവസ്ഥയിലും വിവാഹം എന്നത് വിവാഹ മോചനത്തിലേക്ക് എത്തുന്നതിന്റെ പ്രധാന കാരണവും ഇത് തന്നെയാണ്. സംസാരിച്ച് തീര്ക്കാവുന്ന ചില ചെറിയ കാര്യങ്ങള് പോലും വളരെ വലിയ പ്രശ്നങ്ങളിലേക്ക് എത്തുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള് വിവാഹ മോചനത്തിലേക്ക് എത്തുന്നു. എന്നാല് സന്തോഷകരമായ വിജയകരമായ ദാമ്പത്യ ജീവിതത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

തുറന്ന് സംസാരിക്കുക
തുറന്ന് സംസാരിക്കേണ്ടതിന്റെ ആവശ്യകത പലപ്പോഴും പലര്ക്കും അറിയുന്നില്ല എന്നതാണ് സത്യം. പലപ്പോഴും പല കാര്യങ്ങളും തുറന്ന് സംസാരിക്കാതിരിക്കുന്നതാണ് പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുന്നതും ബന്ധങ്ങളില് വിള്ളലുകള് ഉണ്ടാക്കുന്നതും. ഭാര്യയും ഭര്ത്താവും തമ്മില് അഭിപ്രായ വ്യത്യാസം ഉണ്ടായാലും പരസ്പരം തുറന്ന് സംസാരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം.
പരസ്പര വിശ്വാസം
എന്ത് കാര്യത്തിലും ഭാര്യയെ അല്ലെങ്കില് ഭര്ത്താവിനെ സംശയിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില് അത് അല്പം ശ്രദ്ധിക്കണം. കാരണം ബന്ധങ്ങളില് വിള്ളല് വീഴുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യം അല്പം ശ്രദ്ധിക്കണം. പരസ്പരം വിശ്വാസവും സ്നേഹവും എപ്പോഴും നിലനിര്ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കാവുന്നതാണ്.
സ്വാതന്ത്ര്യത്തില് കൈകടത്താതിരിക്കുക
സ്വാതന്ത്ര്യത്തില് കൈകടത്താത്തിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് തന്നെയാണ് ദാമ്പത്യ വിജയത്തിന്റെ രഹസ്യവും. ഒരു പരിധിയില് കൂടുതല് നിയന്ത്രണം ഒരു കാര്യത്തിലും വരുത്തരുത്. ഇത് പലപ്പോഴും കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. മാത്രമല്ല പങ്കാളിയുടെ മാനസികാവസ്ഥയെ പോലും ഇത്തരം കൈകടത്തലുകള് ബാധിക്കുന്നു. പങ്കാളിയുടെ ഇഷ്ടം മനസ്സിലാക്കി മുന്നോട്ട് പോവുന്നത് ബന്ധങ്ങളുടെ വിജയത്തിന് കാരണമാകുന്നു.
സംസാരിക്കേണ്ടത് എങ്ങനെ?
സംസാരിക്കേണ്ടത് എങ്ങനെ എന്നുള്ളത് അറിഞ്ഞിരിക്കണം. പലപ്പോഴും മാനസികമായുള്ള നമ്മുടെ സമ്മര്ദ്ദവും ടെന്ഷനും മറ്റുള്ളവരില് കാണിക്കാതിരിക്കാന് ശ്രദ്ധിക്കണം. ഇനി കാണിച്ചാല് തന്നെ അത് ദേഷ്യമായി മാറാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഒരു പക്ഷേ നമ്മുടെ ഇത്തരം സ്വഭാവം ബന്ധത്തില് വിള്ളല് വീഴ്ത്തുന്നതിനും അത് വഴി പ്രതിസന്ധികള് സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
വാഗ്വാദങ്ങള് മൂര്ച്ഛിക്കുമ്പോള്
വാഗ്വാദങ്ങള് സാധാരണയായി ഉണ്ടാവുന്ന ഒന്നാണ്. എന്നാല് അതിന്റെ ആവൃത്തിയും ഒച്ചയും വര്ദ്ധിക്കുമ്പോള് പലപ്പോഴും പ്രശ്നങ്ങള് കൂടുതലാവുന്നു. എത് രീതിയില് വഴക്കിനെ ഇല്ലാതാക്കുന്നു എന്നത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. വഴക്കുകള് എപ്പോഴും ആരോഗ്യകരമായിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല് പ്രതിസന്ധികള് ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള് ഓര്മ്മയില് വെച്ചാല് നമുക്ക് വാഗ്വാദങ്ങള് ഒഴിവാക്കി സന്തോഷത്തോടെയുള്ള ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോവാം.
പ്രണയം
എപ്പോഴും പ്രണയിച്ച് കൊണ്ടിരിക്കുക എന്നത് തന്നെയാണ് ദാമ്പത്യ ജീവിതത്തിലെ അടിസ്ഥാനം. ദാമ്പത്യ ജിവിതത്തില് ഉണ്ടാവുന്ന പല പ്രശ്നങ്ങളുടേയും പ്രധാന കാരണവും ഇത് തന്നെയായിരിക്കും. പരസ്പരം പ്രണയിച്ച് കൊണ്ടിരിക്കുക, ഏത് സമയവും എപ്പോഴും പ്രായമാവുമ്പോള് പോലും എന്നത് പ്രധാനപ്പെട്ടതാണ്. പ്രണയം ഏത് പ്രായത്തിലും മനസ്സിലുള്ളവര്ക്ക് ദാമ്പത്യ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും.



Click it and Unblock the Notifications
