Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ചാണക്യനീതി: അര്ത്ഥപൂര്ണമായ ജീവിതം, മരണശേഷവും കുടുംബം സന്തോഷത്തോടെ
ഇന്ത്യയിലെ ഏറ്റവും വലിയ തത്ത്വചിന്തകരില് ഒരാളും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ആചാര്യ ചാണക്യന്. എങ്ങനെ മനുഷ്യന് സംതൃപ്തവും സന്തുഷ്ടവുമായ ജീവിതം നയിക്കാമെന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട ഉള്ക്കാഴ്ചകള് അദ്ദേഹം നല്കിയിട്ടുണ്ട്. ചാണക്യന്റെ അഭിപ്രായത്തില്, മനുഷ്യരും മൃഗങ്ങളും തമ്മില് ദൈവം നിരവധി സാമ്യതകള് സൂക്ഷിച്ചിട്ടുണ്ട്. എന്നാല് അറിവും ബുദ്ധിയും മാത്രമാണ് മനുഷ്യനെ മൃഗങ്ങളില് നിന്ന് വ്യത്യസ്തനാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില് അവന് മുഴുവന് ജീവിതവും ഉത്തരവാദിത്തങ്ങള് നിറവേറ്റുന്നതിനാണ് ചെലവഴിക്കുന്നത്.
അതിനിടയില് അവര് ചില പ്രധാന ജോലികള് മറക്കുന്നു, അതിന്റെ ഫലമായി അവര് മരിച്ചതിനുശേഷവും അവരുടെ കുടുംബം അതിന്റെ അനന്തരഫലങ്ങള് അനുഭവിക്കേണ്ടിവരും. ഒരു വ്യക്തി തന്റെ ജീവിതം അര്ത്ഥപൂര്ണ്ണമാക്കുന്നതിന്, ചില കാര്യങ്ങള് ചെയ്യണമെന്ന് ചാണക്യന് പറയുന്നു. അങ്ങനെ ചെയ്താന് അവന്റെ മരണശേഷവും അവന്റെ കുടുംബം സന്തോഷത്തോടെ ജീവിക്കും. ചാണക്യനീതിയില് പറഞ്ഞ ആ കാര്യങ്ങള് ഇതാ.

സമ്പത്ത് ഉണ്ടാക്കുക
ഉത്തരവാദിത്തങ്ങള് നിറവേറ്റുന്നതിന് പണം അത്യന്താപേക്ഷിതമാണ്. എന്നാല് നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ലാഭിച്ചു വയ്ക്കുക. പ്രയാസകരമായ സമയങ്ങളില് ഈ പണം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കും. സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും നിങ്ങള്ക്ക് ഒരിക്കലും ഒരു കൈത്താങ്ങ് വേണ്ടി വരില്ല. അനാവശ്യ ചെലവുകളില്ലാതെ പണം ലാഭിക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്ക്ക് ഒരിക്കലും ദാരിദ്ര്യവും ദുരിതവും നേരിടേണ്ടിവരില്ലെന്നും ചാണക്യന് പറയുന്നു. നിങ്ങള് ശേഖരിച്ചു വയ്ക്കുന്ന സമ്പത്ത് മരണശേഷം നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കും.
ഉത്തരവാദിത്തങ്ങള് നിറവേറ്റുക
ഒരു വ്യക്തി ആലസ്യം ഉപേക്ഷിച്ച് കഠിനാധ്വാനം ചെയ്ത് തന്റെ ഉത്തരവാദിത്തങ്ങള് നിറവേറ്റണമെന്ന് ചാണക്യന് പറയുന്നു. ഇത് അവന്റെയും കുടുംബത്തിന്റെയും ക്ഷേമം ഉറപ്പാക്കുന്നു. യൗവനത്തില് കഠിനാധ്വാനം ചെയ്താല് വാര്ദ്ധക്യം സന്തോഷത്തോടെ ചെലവഴിക്കുമെന്ന് ചാണക്യന് പറയുന്നു. ചാണക്യന് പറയുന്നതനുസരിച്ച്, നിങ്ങളുടെ നിലവിലെ സാഹചര്യങ്ങള് കണക്കിലെടുത്ത്, ആരോഗ്യ-കുടുംബക്ഷേമ പദ്ധതികളില് ശ്രദ്ധ ചെലുത്തുകയും തുടര്ച്ചയായി കഠിനാധ്വാനം ചെയ്യുകയും ചെയ്യുക.
വിനയമുള്ള പെരുമാറ്റം
മറ്റുള്ളവരോടുള്ള ഒരു വ്യക്തിയുടെ പെരുമാറ്റം അവന്റെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. ചാണക്യന് പറയുന്നതനുസരിച്ച്, നിങ്ങളുടെ പെരുമാറ്റത്തില് വിനയം നിലനിര്ത്തുക, സംസാരത്തില് സംയമനം പാലിക്കുക. പെരുമാറ്റത്തിലൂടെ ബഹുമാനം നേടുന്ന ഒരാള്ക്ക് ജീവിതത്തില് ഒരിക്കലും പ്രശ്നങ്ങള് നേരിടേണ്ടിവരില്ല. ഇത്തരക്കാരെ സഹായിക്കാന് നിരവധി ആളുകള് മുന്നോട്ട് വരുന്നു. മരണശേഷവും നിങ്ങളുടെ മഹത്വം കുടുംബത്തിന് തുണയായി ഉണ്ടാകും.
കാരുണ്യം
ചാണക്യന് കാരുണ്യത്തിന്റെയും അനുകമ്പയുടെയും ശക്തിയില് വിശ്വസിക്കുന്നു. ഭക്തിയോടും സ്നേഹത്തോടും കൂടി ആവശ്യമുള്ളവര്ക്ക് എല്ലാ കാര്യങ്ങളും നല്കാന് അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങള്ക്ക് ദൈവത്തില് നിന്ന് അനുഗ്രഹങ്ങള് നേടാനാകു. കൂടുതല് ഐശ്വര്യത്തിലേക്കും സന്തോഷത്തിലേക്കും ജീവിതം നയിക്കാനാകും. മരണശേഷം നിങ്ങള് ചെയ്ത് പുണ്യപ്രവൃത്തികളുടെ ഫലം നിങ്ങളുടെ കുടുംബത്തിനും ലഭിക്കുന്നു.
ദയയും മര്യാദയും
എല്ലാവരോടും ദയയും മര്യാദയും കാണിക്കേണ്ടതിന്റെ പ്രാധാന്യം ചാണക്യന് ചാണക്യനീതിയില് ഊന്നിപ്പറഞ്ഞുണ്ട്. കുടുംബാംഗങ്ങള് ഉള്പ്പെടെയുള്ളവരോട് വിനയത്തോടെയും സൗമ്യതയോടെയും പെരുമാറുന്ന ഒരാള്ക്ക് സന്തോഷകരമായ ജീവിതം നയിക്കാനാകും. മാതാപിതാക്കളോടും അധ്യാപകരോടും മറ്റ് മുതിര്ന്നവരോടും സഹിഷ്ണുതയും ആദരവും പുലര്ത്തുന്നത് ഒരാളുടെ ജീവിതത്തിന് സന്തോഷവും സമാധാനവും കൈവരുത്തും. മരണശേഷവും നിങ്ങളുടെ ഈ ഗുണങ്ങള് മറ്റുള്ളവര് ഓര്ക്കും.



Click it and Unblock the Notifications
