പങ്കാളിയോട് അടുക്കാം, ഇങ്ങനെ......

By: Archana V
Subscribe to Boldsky

നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്‌ പങ്കാളിയുടെ അടപ്പുമാണ്‌ . എന്നാല്‍ ഇരുവരും ജോലിയുടെ തിരക്കില്‍ മുഴുകുന്നതോടെ സ്വകാര്യമായി കിട്ടുന്ന സമയങ്ങള്‍ വളരെ കുറവായിരിക്കും. അതിനാല്‍ എപ്പോഴും അടുപ്പം അനുഭവപ്പെടണം എന്നില്ല. പങ്കാളിയോടുള്ള അടുപ്പം കുറയുന്നത്‌ ബന്ധത്തിന്റെ തീവ്രത കുറയാന്‍ ചിലപ്പോള്‍ കാരണമായേക്കാം. ക്രമേണ ഇരുവര്‍ക്കും ഇടയില്‍ ഇത്‌ അകല്‍ച്ച സൃഷ്ടിച്ചേക്കാം.

അതേസമയം ഈ അടുപ്പം തിരികെ ലഭിക്കണം എന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ ലളിതവും അതേസമയം ശക്തവുമായ ചില ഭാവപ്രകടനങ്ങളിലൂടെ അത്‌ സാധ്യമാകും. പങ്കാളിയുടെ സ്‌നേഹം ദൃഢമാക്കാനും ശ്രദ്ധ ആകര്‍ഷിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഇതിന്‌ സഹായിക്കുന്ന ചില വഴികളാണ്‌ താഴെ പറയുന്നത്‌.

 ചുംബനം

ചുംബനം

ചിലസമയങ്ങളില്‍ പങ്കാളിയോട്‌ അടുക്കുക എന്നത്‌ വളരെ എളുപ്പമാണ്‌. പങ്കാളിയോട്‌ അടുക്കാനുള്ള വളരെ ലളിതമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ ചുംബനം. ജോലിക്ക്‌ പേകുന്നതിന്‌ മുമ്പ്‌ വളരെ പെട്ടെന്ന്‌ നല്‍കുന്ന ഒരു ചുംബനം ആകാം ഇത്‌ അല്ലെങ്കില്‍ സിനിമകളില്‍ ഒക്കെ കാണുന്നത്‌ പോലെ പ്രേമാതുരമായി ദീര്‍ഘ നീരം നീണ്ടു നില്‍ക്കുന്ന ചുംബനം ആകാം.

സ്‌നേഹം തോന്നുന്നതിനായി ചുംബനം തിരഞ്ഞെടുക്കാറുണ്ടെന്ന്‌ സ്‌ത്രീകളിലേറെപേരും സമ്മതിക്കുന്നുണ്ട്‌, ഏറ്റവും അടുപ്പം തോന്നുന്ന മാര്‍ഗങ്ങളില്‍ ഒന്നാണിത്‌.

പങ്കാളിയെ ചുംബിക്കുന്നതില്‍ ലജ്ജതോന്നേണ്ട ആവശ്യമില്ല. കാണുമ്പോഴും പിരിയുമ്പോഴും അതുപോലെ ഒപ്പമുള്ള സമയങ്ങളിലും ഇതിനായി അല്‍പ സമയം മാറ്റി വയ്‌ക്കാം.

 സംസാരം

സംസാരം

ശബ്ദത്തിന്‌ മാന്ത്രികതയുണ്ട്‌. പരസ്‌പരമുള്ള അടുപ്പം കൂട്ടാന്‍ തുറന്ന സംസാരങ്ങള്‍ സഹായിക്കും. നമ്മള്‍ എല്ലാവരും പങ്കാളിയോട്‌ സംസാരിക്കാറുണ്ട്‌. എന്നാല്‍ കുറച്ച്‌ നാള്‍ ഒരുമിച്ച്‌ കഴിയുമ്പോള്‍ സംസാരത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞു വരാന്‍ തുടങ്ങും.ജോലി എങ്ങനെ ഉണ്ടായിരുന്നു , നന്നായി ഉറങ്ങിയോ തുടങ്ങിയ പതിവ്‌ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ തുടങ്ങും. അതുപോലെ നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു നിങ്ങളുടെ അസാന്നിദ്ധ്യം എന്നെ വിഷമിപ്പിക്കുന്നു എന്നും മറ്റും പതിവായി പറയുന്നത്‌ കുറയും. എന്നാല്‍ പരസ്‌പരം അടുപ്പം തോന്നുന്നതിന്‌ നിസ്സാരമെന്ന്‌ തോന്നാമെങ്കിലും വളരെ പ്രധാനപ്പെട്ട ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുക.

 കൈകോര്‍ത്തു പിടിക്കുക

കൈകോര്‍ത്തു പിടിക്കുക

പങ്കാളിയോടുള്ള അടുപ്പം തോന്നിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു എളുപ്പമാര്‍ഗ്ഗമാണിത്‌. പൊതുഇടങ്ങളില്‍ പങ്കാളിയുടെ കൈകോര്‍ത്ത്‌ നടക്കുന്നത്‌ സ്വതന്ത്ര്യത്തിന്റെ ലക്ഷണമാണ്‌. ഇരുവരും പരസ്‌പരം സ്‌നേഹിക്കുന്നു എന്ന വിളിച്ചു പറയുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌.

കൈകള്‍ ചേര്‍ത്ത്‌ പിടിക്കുന്നത്‌ വളരെ ലളിതമായ ഭാവപ്രകടനമാണ്‌ , അതേസമയം വളരെ പ്രതീകാത്മകവും ആണ്‌. ഇരുവരും പരസ്‌പരം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതിന്റെ ലക്ഷമാണ്‌. രണ്ടുപേരെയും പൊതുവായി ബന്ധിപ്പിക്കുന്ന എന്തോ ഒന്നുണ്ട്‌ എന്നതിന്റെ സൂചനയാണിത്‌. ജീവിതത്തിന്റെ തിരക്കില്‍ ഇത്തരം സന്തോഷകരമായ കാര്യങ്ങള്‍ മറന്നു തുടങ്ങിയെങ്കില്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുക.

 ചേര്‍ന്നിരിക്കുക

ചേര്‍ന്നിരിക്കുക

കസേരകളില്‍ അകന്നിരുന്ന്‌ സിനിമ കാണുന്നതിന്‌ പകരം സോഫയിലും മറ്റും ചേര്‍ന്നിരുന്ന കാണുക. പരസ്‌പരമുള്ള ആലിംഗനങ്ങനങ്ങളിലൂടെ സ്‌നേഹത്തിന്‌ പുറമെ സംരക്ഷണവും സുരക്ഷിതത്ത്വം പങ്കുവയ്‌ക്കാന്‍ കഴിയും. ഒപ്പമുള്ള നിമഷങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാനും അടുപ്പം തോന്നിപ്പിക്കാനും ഇത്‌ സഹായിക്കും.

പറയുന്നത്‌ ശ്രദ്ധിക്കുക

പറയുന്നത്‌ ശ്രദ്ധിക്കുക

പങ്കാളിയുമായി തര്‍ക്കിക്കുമ്പോള്‍ നിങ്ങള്‍ പറയുന്നതാണ്‌ എപ്പോഴും ശരിയെന്ന്‌ കരുതിയേക്കാം. അങ്ങനെയെങ്കില്‍ പിന്നെ എന്തിനാണ്‌ ഇത്‌ തെളിയിക്കാനായി പങ്കാളിയോട്‌ വഴക്ക്‌ ഉണ്ടാക്കുന്നത്‌.

ഇത്തരത്തില്‍ തര്‍ക്കിക്കുമ്പോള്‍ പങ്കാളിക്ക്‌ പറയാനുള്ളത്‌ കേള്‍ക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടും. ഇത്‌ വൈകാരികമായി അകല്‍ച്ച സൃഷ്ടിക്കുകയും ബന്ധം തകരാന്‍ കാരണമാവുകയും ചെയ്യും. ഇതിന്‌ പകരം പങ്കാളിക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാനുള്ള ക്ഷമ കാണിക്കുക. വൈകാരികമായ ബന്ധം ശക്തമാകാന്‍ ഇത്‌ സഹായിക്കും.

 വിനോദങ്ങളില്‍ ഏര്‍പ്പെടുക

വിനോദങ്ങളില്‍ ഏര്‍പ്പെടുക

ജോലിത്തിരക്കുകള്‍ നിങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിച്ച്‌ തുടങ്ങിയിട്ടുണ്ടെങ്കില്‍ പരസ്‌പരം അകല്‍ച്ചയിലേക്കായിരിക്കും അത്‌ നയിക്കുക. ജോലി മാത്രം പോര കുറച്ച്‌ വിനോദങ്ങളും കൂടി വേണം എങ്കില ജീവിതം രസകരമാകു. ആസ്വാദ്യകരമല്ലാത്ത ബന്ധങ്ങള്‍ നീണ്ടു നില്‍ക്കില്ല.

വീട്ടിലെ ഉത്തരവാദിത്തങ്ങളും പരസ്‌പരം പങ്കുവയ്‌ക്കുകയും അവ ഒരുമിച്ച്‌ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും വേണം എങ്കില്‍ മാത്രമെ പരസ്‌പരമുള്ള അടുപ്പം നഷ്ടമാകാതിരിക്കു.

English summary

How To Feel Closer To Your Boyfriend

How To Feel Closer To Your Boyfriend
Story first published: Saturday, November 25, 2017, 18:27 [IST]
Subscribe Newsletter