സ്ത്രീകളോട് പുരുഷന്മാരുടെ 17 ചോദ്യങ്ങള്‍?

Posted By: Staff
Subscribe to Boldsky

പുരുഷന്മാരെ മനസിലാക്കുക എന്നത് പ്രയാസമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാല്‍ അവരും സ്ത്രീകളെ മനസിലാക്കുന്നതില്‍ അതേ പോലെ തന്നെ ആശയക്കുഴപ്പത്തിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? ആണുങ്ങള്‍ ചിന്തിക്കുന്നതെന്താണെന്ന് നിങ്ങള്‍ക്ക് അറിയണമെന്നുണ്ടോ? പുരുഷന്മാര്‍ സ്ത്രീകളോട് ചോദിക്കാനാഗ്രഹിക്കുന്ന കുറെ ചോദ്യങ്ങളാണ് ഇവിടെ പറയുന്നത്.

1. നിനക്ക് ഒരുങ്ങാന്‍ എന്താണ് ഇത്ര താമസം? - എനിക്ക് ഒരുങ്ങാന്‍ 5 മിനുട്ട് മതിയെങ്കില്‍ പിന്നെ നിനെക്കെന്തിനാണ് ഇത്രസമയം എന്ന ചോദ്യമാണ് പുരുഷന്മാരുടെ മനസിലുള്ളത്. ആണുങ്ങള്‍ക്ക് വസ്ത്രത്തിന്‍റെ നിറവും ലിപ്സ്റ്റിക്കിന്‍റെ നിറവും യോജിക്കുന്നതാണോയെന്ന് നോക്കേണ്ടതില്ല. സ്ത്രീകള്‍ കരുതിക്കൂട്ടി സമയം ചെലവാക്കുന്നതല്ലെങ്കിലും അവര്‍ സുന്ദരിമാരാവാന്‍ ശ്രമിക്കുമ്പോള്‍ സമയം വേഗത്തില്‍ പോവും.

2. നീയെന്തിനാണ് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നത്? - സ്ത്രീകളുടെ ചോദ്യങ്ങള്‍ ആണുങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. എന്നാല്‍ സ്ത്രീകള്‍ കാര്യങ്ങളെ സംബന്ധിച്ച് വ്യക്തമായി മനസിലാക്കാന്‍ ശ്രമിക്കുന്നവരാണ്. അത് വഴിയാണ് അവര്‍ വിദഗ്ദാഭിപ്രായം പറയുന്നത്.

couple 1

3. ഞാനെന്തിന് നിന്‍റെ പട്ടിയുടെ ജന്മദിനം ഓര്‍മ്മിക്കണം? - നിങ്ങളുടെ ജന്മദിനം ഓര്‍മ്മിക്കുന്നത് തന്നെ അവരെ സംബന്ധിച്ച് പ്രയാസമാണ്. പിന്നെയെങ്ങനെയാണ് അവര്‍ക്ക് ഇക്കാര്യം ഓര്‍മ്മിക്കാനാവുക? സ്ത്രീകള്‍ തിയ്യതികള്‍ ഓര്‍മ്മിച്ച് വെയ്ക്കും. നിങ്ങളുടെ, അമ്മയുടെ, അച്ഛന്‍റെ, സുഹൃത്തുക്കളുടെ ജന്മദിനങ്ങള്‍, നിങ്ങള്‍ ഡിന്നറിന് താമസിച്ച് വന്ന ദിവസം, 'ഗുഡ് മോണിംഗ്' എന്ന് സന്ദേശം അയക്കാതിരുന്ന ദിവസം അങ്ങനെയെല്ലാം. അവര്‍ ശ്രദ്ധ നല്കുന്ന കാര്യങ്ങളില്‍ അവര്‍ ശ്രദ്ധിക്കും.

4. എന്തിനാണ് എന്‍റെ പൂര്‍വ്വ കാമുകി സുഹൃത്തായിരിക്കാന്‍ ആഗ്രഹിക്കുന്നത്? - പൂര്‍വ്വകാമുകികള്‍ തങ്ങളോട് അമിത സൗഹൃദം കാണിക്കുന്നതെന്തിനെന്ന് പുരുഷന്മാര്‍ ആശ്ചര്യപ്പെടും. അതില്‍ ആശയക്കുഴപ്പമുണ്ടാക്കേണ്ട കാര്യമില്ല. ഇതിന് പിന്നിലെ കാരണം നിസാരമാണ്. അവള്‍ ഇപ്പോഴും നിങ്ങളെ സ്നേഹിക്കുന്നുണ്ട്. അല്ലെങ്കില്‍ അവള്‍ക്ക് തനിച്ച് ബോറടിക്കുന്നുണ്ടാവാം.

5. എന്തുകൊണ്ട് എന്‍റെ ബോയ്സ് നൈറ്റ് ഔട്ടുകളെ അഭിനന്ദിക്കുന്നില്ല? - എന്തിനാണ് പെണ്‍കുട്ടികള്‍ക്ക് മാത്രം നേരംപോക്ക്. അത് ആണ്‍കുട്ടികള്‍ക്കുമാകാം. രഹസ്യമായി പറഞ്ഞാല്‍ ആണുങ്ങള്‍ തങ്ങളെ കൂടാതെ ഏറെ ആഹ്ലാദിക്കുന്നത് സ്ത്രീകള്‍ക്ക് താല്പര്യമുള്ള കാര്യമല്ല.

6. എന്തുകൊണ്ടാണ് ആ സുന്ദരിയായ സുഹൃത്തിനെ എനിക്ക് പരിചയപ്പെടുത്തി തരാത്തത്? - നിങ്ങളുടെ സുഹൃത്തുക്കള്‍ അവന്‍റെയും സുഹൃത്തുക്കളാണ്. എന്നാല്‍ സുന്ദരിയായ സുഹൃത്തിനെ ബോയ്ഫ്രണ്ടിന് പരിചയപ്പെടുത്തി കൊടുക്കാന്‍ പെണ്‍കുട്ടികള്‍ മടിയ്ക്കും. ഒരു ആണിന്‍റെ വിശ്വാസ്യതയാണ് സ്ത്രീക്ക് ലഭിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. അത് പങ്കിടാന്‍ അവരാഗ്രഹിക്കില്ല. അവസരം കിട്ടിയാല്‍ നിങ്ങള്‍ പുതിയ സുഹൃത്തുമായി ശൃംഗരിക്കുമെന്ന് അവള്‍ക്കറിയാം.

7. എന്താണ് ഒരു സുന്ദരിയായ സ്ത്രീയെ സമീപിക്കാനുള്ള മികച്ച മാര്‍ഗ്ഗം? - എല്ലാ പദ്ധതികളും പ്രയോഗിച്ച് നോക്കിയ പുരുഷന് സഹായം ആവശ്യമുണ്ട്. പുരുഷന്മാര്‍ തങ്ങളുടെ മനസ് തുറന്നിടുക. സ്ത്രീകള്‍ നിങ്ങളെ സത്യസന്ധരും, മാന്യരുമായി കാണാനാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായം നേടിയെടുക്കാനുള്ള ശ്രമത്തില്‍ കാര്യമില്ല. ലളിത്യമാണ് പ്രധാനം.

man

8. ഒരു പുരുഷന്‍റെ ശരീരത്തില്‍ സ്ത്രീ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതെന്താണ്? - പുരുഷന്‍മാര്‍ ശരീരത്തെ സംബന്ധിച്ച് ഏറെ അരക്ഷിതാവസ്ഥയുള്ളവരാണ്. തലച്ചോറാണ് പുരുഷനില്‍ സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്നത്. അത് ഉപയോഗിക്കുക. ചിരി, കൈകള്‍, കരുത്തുറ്റ ചുമലുകള്‍ എന്നിവയിലെല്ലാമുപരി ഇതിനാണ് പ്രാധാന്യം.

9. മുടി വെട്ടുന്നുണ്ടോ എന്ന് സ്ത്രീകള്‍ ശ്രദ്ധിക്കുമോ? - മിക്ക സ്ത്രീകളും പുരുഷന്മാര്‍ തലമുടി വെട്ടുന്നത് എങ്ങനെ, എപ്പോഴെന്ന് ശ്രദ്ധിക്കും. ചിലരെ സംബന്ധിച്ച് ഇത് ജീവന്മരണ പ്രശ്നമാണ്. ചിലരെ സംബന്ധിച്ച് ഇത് പ്രശ്നമേയല്ല. എന്നാല്‍ പുറത്ത് പോകുന്ന അവസരങ്ങളില്‍ കാണാന്‍ പറ്റുന്ന കോലത്തിലാവണം.

10. ഗേള്‍ഫ്രണ്ടിനോട് കിടക്കയില്‍ കൂടുതല്‍ സാഹസികയാകാന്‍ എങ്ങനെ പറയാം? - ഇക്കാര്യത്തില്‍ എല്ലാവരും നിശബ്ദരായിരിക്കും. ബെഡ്റൂമില്‍ സ്ത്രീകള്‍ കൂടുതല്‍ അച്ചടക്കവും വഴക്കവും കാണിക്കുന്നവരാണ്. അവളെ സൂക്ഷ്മതയോടെ നിയന്ത്രിക്കുക. അല്ലെങ്കില്‍ സിനിമ കാണിച്ച് പ്രാക്ടിക്കലായി വിശദീകരിക്കുക. എന്നിട്ടും സംഗതി വിജയകരമാകുന്നില്ലെങ്കില്‍ അവളോട് നേരിട്ട് പറയുക. തനിക്ക് കൂടുതല്‍ രസകരവും സാഹസികവുമായ രീതികള്‍ വേണമെന്ന് അവളോട് പറയുക.

11. ഒരു സ്ത്രീ ഫോണ്‍ നമ്പര്‍ തന്നാല്‍ എത്രകാലം അവളെ വിളിക്കാനായി ഞാന്‍ കാത്തിരിക്കണം? - ശരാശരിക്കണക്കില്‍ നോക്കിയാല്‍ 3-4 ദിവസങ്ങള്‍ അവള്‍ കാത്തിരിക്കും. അതിന് മേല്‍ അവര്‍ കാത്തിരിക്കാനിടയില്ല. ഇത് ഒരു പ്രധാന തീരുമാനമാണ്. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് മുമ്പേ വിളിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമുണ്ടാകില്ല. അതിനാല്‍ നേരെ ഫോണെടുത്ത് അവളെ വിളിക്കുക. എന്നാല്‍ അധികം ആവേശം കാണിക്കാതിരിക്കുക.

12. നിങ്ങള്‍ മറ്റ് സ്ത്രീകളോടൊപ്പം ബന്ധപ്പെട്ടിട്ടുണ്ടോ? - ഇതൊരു കുടുക്കുന്ന ചോദ്യമാണ്. രണ്ട് സ്ത്രീകളോടൊപ്പം ചെലവഴിക്കുന്ന ഭാവന പുരുഷനെ ഉണര്‍ത്തും. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ ഈ ചോദ്യത്തിന് മറുപടിയായി ഇല്ല എന്ന ഉത്തരം മാത്രമേ ലഭിക്കാറുള്ളൂ.

couple 2

13. ആദ്യ ഡേറ്റില്‍ ഒരു സ്ത്രീയില്‍ മതിപ്പുണ്ടാക്കാനുള്ള മാര്‍ഗ്ഗമെന്താണ്? - ആദ്യത്തെ മതിപ്പായിരിക്കും മികച്ചത് എന്നൊരു ചൊല്ലുണ്ടല്ലോ. പൂക്കളാവാമെങ്കിലും റോസിന് പകരം മറ്റൊന്നാവാം. സ്വഭാവികമായും, സൗമ്യമായും പെരുമാറുക. അതേപോലെ അധികം മധുരമായോ, ശൃംഗാരത്തോടെയോ പെരുമാറരുത്. പെരുമാറ്റ രീതികള്‍ വളരെ പ്രധാനപ്പെട്ടതാണ്. അവള്‍ക്ക് ചിരിക്കാനുള്ള അവസരവുമുണ്ടാക്കുക.

14. അവള്‍ക്ക് എന്നില്‍ താല്പര്യമുണ്ടോ? - ഒരു പക്ഷേ അവള്‍ സൗമ്യമായി പെരുമാറുന്നുവെന്നേ ഉണ്ടാകുകയുള്ളൂ. എന്നാല്‍ അവളെ നിരീക്ഷിക്കുക വഴി താല്പര്യം തിരിച്ചറിയാനാകും. അല്ലെങ്കില്‍ നേരിട്ട് ചോദിക്കാം.

15. സുഹൃദ് ലിസ്റ്റില്‍ നിന്ന് എങ്ങനെ രക്ഷപെടും? - സുഹൃത്തുക്കളായി ഒട്ടറെ ആളുകളുണ്ടാവും. ചിലപ്പോള്‍ സൗഹൃദ ലിസ്റ്റില്‍ നിന്ന് രക്ഷപെടല്‍ സാധ്യമാകില്ല. എന്നാല്‍ സത്യസന്ധമായി സൗഹൃദത്തെ നിരസിക്കാം. കാരണം പ്രണയികള്‍ക്ക് സുഹൃത്തുക്കള്‍ മാത്രമായിരിക്കാന്‍ സാധിക്കില്ല.

couple

16. സ്ത്രീകള്‍ എങ്ങനെയാണ് ഒരാളെ വിലയില്ലാത്തവനായി കണക്കാക്കുന്നത്? - ആണുങ്ങള്‍ സ്ത്രീകളില്‍ മതിപ്പുണ്ടാക്കാനായി ഏതറ്റം വരെയും പോകും. എന്നാല്‍ വലുപ്പത്തിലല്ല കാര്യം, വൃത്തിയിലും ശുചിത്വത്തിലുമാണ്. നിങ്ങള്‍ അവളെ കിടക്കയില്‍ തൃപ്തിപ്പെടുത്തുന്നിടത്തോളം പ്രശ്നമില്ല. എന്നാല്‍ ഒരു പരിധിവരെ വലുപ്പത്തിലും കാര്യമുണ്ടെന്നാണ് ചില പ്രതികരണങ്ങള്‍ കാണിക്കുന്നത്.

17. കിടക്കയിലായിരിക്കുമ്പോള്‍ അവള്‍ സംസാരിക്കാനാവശ്യപ്പെടുന്നുതെന്തിനാണ്? - കാര്യം വ്യക്തമാണ്. എന്നാല്‍ ഈ സമയത്താവും അവള്‍ അയാളുടെ ശ്രദ്ധ നേടുന്നത്. ഈ സമയത്തെ സംസാരം ഒഴിവാക്കാന്‍ മറ്റ് സമയങ്ങള്‍ കണ്ടെത്തിയാല്‍ മതി.

Read more about: relationship, ബന്ധം
English summary

Questions Indian Men Are Dying To Ask Woman

Here are some of the questions India men are dying to ask woman. Read more to know about,
Subscribe Newsletter