ആണ് പെണ്ണില്‍ നോക്കുന്നതെന്ത്?

Posted By: Super
Subscribe to Boldsky

സ്ത്രീകള്‍ തങ്ങളുടെ രൂപഭംഗിയെക്കുറിച്ച് എല്ലായ്പോഴും ബോധവതികളാണ്. ചുറ്റുമുള്ള പുരുഷന്മാരുടെ ശ്രദ്ധ അവര്‍ നേടിയെടുക്കുകയും ചെയ്യും. സ്ത്രീകളില്‍ പലരും എങ്ങനെ മറ്റുള്ളവരുടെ ശ്രദ്ധ പരമാവധി നേടിയെടുക്കാം എന്ന് ചിന്തിക്കുന്നവരാണ്.

എന്നാല്‍ അല്പം നീരക്ഷണ ബുദ്ധിയോടെ നോക്കിയാല്‍ പുരുഷന്മാര്‍ സ്ത്രീകളില്‍ ആദ്യമേ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് മനസിലാക്കാനാവും. പല സ്ത്രീകളും കരുതുന്നത് ശാരീരിക സൗന്ദര്യമാണ് പുരുഷന്മാരെ ആകര്‍ഷിക്കുന്നത് എന്നാണ്. എന്നാല്‍ എല്ലായ്പോഴും അത് ശരിയല്ല. ചില പുരുഷന്മാര്‍ സ്ത്രീകളുടെ സൗന്ദര്യത്തിലാവില്ല വശീകരിക്കപ്പെടുക.

ആദ്യ കാഴ്ചയില്‍ പുരുഷന്മാര്‍ ഒരു സ്ത്രീയില്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. കണ്ണുകള്‍

1. കണ്ണുകള്‍

സ്ത്രീകളുടെ കണ്ണുകളിലേക്കാണ് ആദ്യമായി പുരുഷന്‍ ശ്രദ്ധിക്കുക. കണ്ണുകള്‍ വഴിയാണ് ആദ്യമായി ഒരു വ്യക്തി ബന്ധം സ്ഥാപിക്കുന്നത്. അതേ പോലെ തന്നെ ഏറ്റവും ആദ്യവും, പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നതും കണ്ണുകളാണ്. കണ്ണുകള്‍ ഒരാളെക്കുറിച്ചുള്ളതെല്ലാം സംസാരിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഒരു സ്ത്രീയുടെ കണ്ണുകളില്‍ നോക്കിയാല്‍ അവരുടെ സ്വഭാവവും വ്യക്തിത്വവും മനസിലാക്കാന്‍ സാധിക്കും.

2. പുഞ്ചിരി

2. പുഞ്ചിരി

പുരുഷന്മാരുടെ ശ്രദ്ധ വേഗം പതിയുന്ന ഒന്നാണ് സ്ത്രീകളുടെ പുഞ്ചിരി. ആര്‍ക്കാണ് ആകര്‍ഷകമായ ഒരു പുഞ്ചിരി ഇഷ്ടമല്ലാത്തത്?. അത് പുരുഷനെ സ്ത്രീയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. പുഞ്ചിരിക്കുന്നത് വഴി ഒരു പുരുഷനെ നിങ്ങളുമായുള്ള പ്രണയത്തിലേക്ക് കൊണ്ടുവരാനാകുമെന്നതില്‍ സംശയം വേണ്ട.

3. തലമുടി

3. തലമുടി

തലമുടി സംരക്ഷിക്കാന്‍ ശ്രദ്ധ നല്കുന്ന സ്ത്രീകള്‍ അതിന്‍റെ ആകര്‍ഷണീയത മനസിലാക്കിയവരാണ്. ആരോഗ്യമുള്ള ആകര്‍ഷകമായ മുടി പുരുഷന്മാരെ ആകര്‍ഷിക്കുമെന്ന് അവര്‍ക്കറിയാം. സൗന്ദര്യവും, തിളക്കവും, സുഗന്ധവുമുള്ള മുടിയുള്ള സ്ത്രീകളെ പുരുഷന്മാര്‍ ഏറെ ഇഷ്ടമാണെന്ന് പഠനങ്ങള്‍ പറയുന്നു.

4. കാലുകള്‍

4. കാലുകള്‍

സ്ത്രീകളുടെ കാലുകള്‍ പുരുഷന്മാരെ വശീകരിക്കും എന്നത് പുതിയ അറിവല്ല. സാധാരണയില്‍ കവിഞ്ഞ നീളമുള്ള കാലുകളുള്ള സ്ത്രീകളെ പുരുഷന്മാര്‍ വേഗത്തില്‍ ശ്രദ്ധിക്കുമെന്നാണ് സര്‍വ്വേകള്‍ കണ്ടെത്തിയിട്ടുള്ളത്. വണ്ണം കൂടുതലില്ലാത്ത ആകര്‍ഷകമായ കാലുകള്‍ ഒരു സ്ത്രീയില്‍ പുരുഷന്‍ വേഗത്തില്‍ ആകൃഷ്ടനാവുന്നതിനുള്ള ഒരു കാരണമാണ്.

5. മാറിടം

5. മാറിടം

പല സ്ത്രീകളും പുരുഷന്മാരും കരുതുന്നത് പുരുഷന്‍റെ നോട്ടം ആദ്യം പതിക്കുന്നത് സ്ത്രീയുടെ മാറിടത്തിലാണെന്നാണ്. എന്നാല്‍ അത് കണ്ണുകള്‍ക്കും, പുഞ്ചിരിക്കും ശേഷമേ വരുന്നുള്ളൂ. മാറിടം പുഷ്കലതയുടെ സൂചകമാണ്. ഒരു സര്‍വ്വേ അനുസരിച്ച് നിയന്ത്രിക്കാന്‍ ശ്രമിച്ചാലും ഒരു പുരുഷന് സ്ത്രീയുടെ മാറിടത്തിലേക്ക് നോക്കാതിരിക്കാനാവില്ല. ഇത് സ്വഭാവികമായ കാര്യമാണ്. ഇന്ദ്രിയങ്ങളാണ് ഇത് നിയന്ത്രിക്കുക.

6. വസ്ത്രം

6. വസ്ത്രം

ഇവയ്ക്കെല്ലാം ശേഷമാണ് വസ്ത്രം വരുന്നത്. ഇതില്‍ നിന്ന് വസ്ത്രധാരണത്തിനുള്ള സ്ഥാനം നിങ്ങള്‍ക്ക് മനസിലാക്കാവുന്നതാണ്. ഇവയെല്ലാം ശ്രദ്ധിച്ച് കഴിഞ്ഞ ശേഷമേ വസ്ത്രം പുരുഷന്‍റെ ശ്രദ്ധയിലേക്ക് വരൂ. അതിനാല്‍ മുകളില്‍ പറഞ്ഞവെയെല്ലാം പരിഗണിച്ച ശേഷമേ വസ്ത്രത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുള്ളൂ. നിങ്ങളുടെ വസ്ത്രധാരണം നിലവാരമുള്ളതും ആകര്‍ഷകവുമാവാന്‍ ശ്രദ്ധിക്കണം. ഏതാണോ ട്രെന്‍ഡ് അത് ധരിക്കുക. ഫാഷന്‍ മാഗസിനുകള്‍ വായിക്കുന്നത് വഴി ഇക്കാര്യത്തില്‍ അറിവ് നേടാനാകും.

7. ചര്‍മ്മം

7. ചര്‍മ്മം

സ്ത്രീകളില്‍ പുരുഷന്മാര്‍ ശ്രദ്ധിക്കുന്ന മറ്റൊരു പ്രധാന കാര്യമാണ് ചര്‍മ്മം. അതിനാല്‍ ചര്‍മ്മസംരക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തുക. വേനല്‍ക്കാലത്ത് ചര്‍മ്മം ജലാംശമുള്ളതും, മൃദുലവുമായിരിക്കാന്‍ ശ്രദ്ധിക്കുക. അതേ പോലെ ആരോഗ്യവും, നിറവുമുള്ള ചര്‍മ്മവും പുരുഷനെ ആകര്‍ഷിക്കുന്നവയാണ്. ചര്‍മ്മത്തിന്‍റെ നിറം എന്നത് ഒരേ പോലെയുളളതും, കരുവാളിപ്പില്ലാത്തതുമാകണം. വെളുത്തതും, ഇരുണ്ടതുമായ ചര്‍മ്മമൊക്കെ പുരുഷന് താല്പര്യമുള്ളതാണ്.

Read more about: relationship love
English summary

Things That Men Notice In Women At First Sight

Most women think that it is the physical beauty and features that catch men towards women, but all men are not like. Some men are not attracted towards just the physical beauty of a woman.