നിങ്ങളുടെ പങ്കാളി ആത്മാര്‍ത്ഥ സുഹൃത്തോ?

Posted By: Super
Subscribe to Boldsky

ഒരു ആത്മാര്‍ത്ഥ സുഹൃത്തിനേപ്പോലെ പെരുമാറാന്‍ എല്ലാ സുഹൃത്തുക്കള്‍ക്കുമാകില്ല. ആത്മാര്‍ത്ഥ സുഹൃത്തും, ജീവിത പങ്കാളിയും തമ്മിലാണെങ്കില്‍ കാര്യമായ വ്യത്യാസം തന്നെയുണ്ട്. ആത്മാര്‍ത്ഥ സുഹൃത്തിനെ ഹൃദയത്തിന്‍റെ പാതിയെന്ന് പറയാമെങ്കില്‍, പങ്കാളിയെന്നത് നിങ്ങളെ പൂര്‍ണ്ണമാക്കുന്നതിനുള്ള ഘടകങ്ങള്‍ സ്വന്തമായി ഇല്ലാത്തയാളാണ്. ആത്മാര്‍ത്ഥ സുഹൃത്തെന്നാല്‍ നിങ്ങളെ പൂര്‍ണ്ണമായും മനസിലാക്കുന്ന, സംരക്ഷിക്കുന്ന, പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന ആളാണ്. ജീവിത പങ്കാളിയെന്നാല്‍ പിന്തുണ നല്കുന്ന, ദീര്‍ഘകാലത്തേക്കുള്ള സഹചാരിയുമാണ്. എന്നാല്‍ അതിനുള്ള അവന്‍റെ അല്ലെങ്കില്‍ അവളുടെ കഴിവ് പരിമിതമാണ്.

നിങ്ങള്‍ ഏത് വിഭാഗത്തില്‍ പെടുന്നു എന്നത് ആത്മാര്‍ത്ഥ സൗഹൃദത്തില്‍ പ്രശ്നമല്ല. ഒരു ആത്മാര്‍ത്ഥ സൗഹൃദത്തെ വെളിവാക്കുന്ന, അല്ലെങ്കില്‍ അതില്ലെന്ന് വെളിവാക്കുന്ന സൂചനകള്‍ വ്യക്തമായി തന്നെ മനസിലാക്കാനാവും. നിങ്ങളുടെ പങ്കാളി അടുത്ത സുഹൃത്ത് ആത്മാര്‍ത്ഥ സുഹൃത്ത് എന്ന നിലയിലേക്ക് വരുന്നയാളാണോ എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1.ആന്തരിക ബന്ധം

1.ആന്തരിക ബന്ധം

ആത്മാര്‍ത്ഥ സൗഹൃദം എന്നത് തികച്ചും ആന്തരികമായ ഒന്നാണ്. അത്തരമൊരു സൗഹൃദം നിങ്ങള്‍ക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നത് വിശദീകരിക്കുക എളുപ്പമല്ല. ഉറപ്പുള്ളതും, ഗാഡവും, നീണ്ടുനില്‍ക്കുന്നതുമായ ഈ ബന്ധം വാക്കുകളിലൂടെ വിവരിക്കാനാവില്ല.

2. പൂര്‍വ്വബന്ധം

2. പൂര്‍വ്വബന്ധം

നിങ്ങളുടെ പങ്കാളിയാണ് ആത്മാര്‍ത്ഥ സുഹൃത്തെങ്കില്‍ ഭൂതകാലത്തില്‍ അവരുമായി ബന്ധമുണ്ടായിരുന്നിരിക്കണം. ദേജാവു എന്ന പോലുള്ള മാനസികമായ ഒരു പൂര്‍വ്വാനുഭവത്തിന്‍റെ തോന്നല്‍ പുതിയ സാഹചര്യങ്ങളില്‍ ഉണ്ടാവും. പണ്ടെന്നോ, മറ്റേതോ അവസ്ഥയില്‍ ഉണ്ടായ അനുഭവം പോലെയുള്ള തോന്നലാവും അനുഭവപ്പെടുക.

3. പരസ്പരം മനസിലാക്കല്‍

3. പരസ്പരം മനസിലാക്കല്‍

മറ്റേയാള്‍ പറയാന്‍ തുടങ്ങുന്ന വാചകം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്കാവുമോ? ഏറെ നേരം ഒരുമിച്ച് ചെലവഴിച്ചാല്‍ ഇത് സാധ്യമാകുമെന്ന് ചിലര്‍ പറയും. എന്നാല്‍ ഇത് ആത്മാര്‍ത്ഥ സൗഹൃദത്തിന്‍റെ ലക്ഷണമായി പറയാം. ഈ അനുഭവം സുഹൃത്തുക്കള്‍ക്കൊപ്പമോ, അമ്മയ്ക്കൊപ്പമോ അനുഭവപ്പെടാം. എന്നാലിത് പങ്കാളിക്കൊപ്പം അനുഭവപ്പെടുമ്പോള്‍ അത് വിടുവായത്തമായി കണക്കാക്കപ്പെടാം.

4. കുറവുകളെ ഇഷ്ടപ്പെടല്‍

4. കുറവുകളെ ഇഷ്ടപ്പെടല്‍

ഒരു സൗഹൃദവും പരിപൂര്‍ണ്ണമല്ല. അതുപോലെ തന്നെ ആത്മാര്‍ത്ഥ സൗഹൃദത്തിലും ഉയര്‍ച്ച താഴ്ചകളുണ്ടാവും. എന്നിരുന്നാലും അത് തകര്‍ക്കുക എളുപ്പമാകില്ല. ആത്മാര്‍ത്ഥമായ ബന്ധങ്ങളില്‍ കുറവുകളുടെ സ്വീകാര്യതക്കും, അവയെ സ്നേഹിക്കാനുള്ള പരിശീലനത്തിനും സ്ഥാനമുണ്ട്.

5. ബന്ധത്തിന്‍റെ തീവ്രത

5. ബന്ധത്തിന്‍റെ തീവ്രത

നല്ലതും ചീത്തയുമായ കാര്യങ്ങളില്‍ സാധാരണ ബന്ധങ്ങളേക്കാള്‍ തീവ്രമായിരിക്കും ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍. ഏറ്റവും പ്രധാനപ്പെട്ട കാര്യം നെഗറ്റീവായ കാര്യങ്ങളിലും അവ പരിഹരിക്കാനും അത് വിട്ടുകളയാനുമുള്ള മനസാണ്.

6. ലോകത്തിനെതിരെ...

6. ലോകത്തിനെതിരെ...

തങ്ങള്‍ ലോകത്തിനെതിരാണെന്ന് ആത്മാര്‍ത്ഥ സൗഹൃദങ്ങളിലുള്ളവര്‍ക്ക് തോന്നാം. പരസ്പരം ഒന്നിച്ചുള്ളപ്പോള്‍ തങ്ങള്‍ ഏറെ അടുപ്പത്തിലാണ് എന്ന ചിന്തയും ജീവിതത്തില്‍ ഏത് സാഹസകൃത്യം ചെയ്യാനും തങ്ങള്‍ സന്നദ്ധരാണ് എന്ന തോന്നലും അവര്‍ക്കുണ്ടാകും.

7. മാനസികമായ അടുപ്പം

7. മാനസികമായ അടുപ്പം

ഇരട്ടകളേപ്പോലെ മാനസികമായ ബന്ധം ആത്മാര്‍ത്ഥ സൗഹൃദങ്ങളിലുണ്ടാകും. പലപ്പോഴും ഒരേ സമയത്ത് അവര്‍ പരസ്പരം ഫോണ്‍ വിളിക്കും. സാഹചര്യങ്ങളാല്‍ അകന്നിരിക്കുമ്പോളും പരസ്പരം ഓര്‍മ്മിക്കുകയും ചെയ്യും.

8. സുരക്ഷിതത്വബോധവും സംരക്ഷണവും

8. സുരക്ഷിതത്വബോധവും സംരക്ഷണവും

പങ്കാളിയുടെ ലിംഗം ഏതെന്ന വ്യത്യാസമില്ലാതെ പരസ്പരം സംരക്ഷണവും സുരക്ഷിതത്വബോധവും നല്കും. നിങ്ങളുടെ കാവല്‍ മാലാഖയേപ്പോലെ അവര്‍ അനുഭവപ്പെടും. ബോധപൂര്‍വ്വമോ അല്ലാതെയോ നിങ്ങളുടെ അരക്ഷിതാവസ്ഥയില്‍ ആനന്ദം കണ്ടെത്തുന്ന വ്യക്തി നിങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്തല്ല.

9. അനിഷേധ്യത

9. അനിഷേധ്യത

എളുപ്പത്തില്‍ ഉപേക്ഷിച്ച് കടന്ന് പോകാനാവുന്ന ഒന്നല്ല ആത്മാര്‍ത്ഥമായ സൗഹൃദം. നിങ്ങള്‍ക്കൊപ്പം നില്‍ക്കുകയും, ഒപ്പം പൊരുതുകയും ചെയ്യുന്ന സുഹൃത്ത് ഇല്ലാത്ത അവസ്ഥയേപ്പറ്റി നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ല.

10. കണ്ണുകളില്‍ നോക്കിയിരിക്കുക

10. കണ്ണുകളില്‍ നോക്കിയിരിക്കുക

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ സാധാരണ പങ്കാളികളേക്കാള്‍ കൂടുതലായി പരസ്പരം കണ്ണുകളില്‍ നോക്കിയിരിക്കാന്‍ താല്പര്യപ്പെടും. ഇത് അവര്‍ തമ്മിലുള്ള അടുപ്പത്തിലൂടെ സ്വഭാവികമായ സംഭവിക്കുന്നതാണ്. ഒരാളുടെ കണ്ണില്‍ നോക്കി സംസാരിക്കുന്നത് ആത്മവിശ്വാസവും, സൗഖ്യവും പ്രകടമാക്കുന്നതാണ്.

Read more about: relationship ബന്ധം
English summary

The 10 Elements Of A Soulmate

As you go through this list, think about your partner or potential partner and evaluate whether they meet the soulmate criteria.