പ്രായം കൂടിയ സ്‌ത്രീകളെ ആകര്‍ഷിക്കുമ്പോള്‍

By: Archana
Subscribe to Boldsky

സ്വന്തം പ്രായത്തിലുള്ളവരേയും പ്രായ കുറവുള്ളവരെയും ആകര്‍ഷിക്കുന്നതിലും വളരെ വ്യത്യസ്‌തമാണ്‌ ഇത്‌. തന്നേക്കാള്‍ പ്രായം കൂടുതലുള്ളവരെ ആകര്‍ഷിക്കുന്നതിന്‌ പക്വതയും അനുഭവ പരിചയവും ഏറെ ആവശ്യമാണ്‌. പലപ്പോഴും നിങ്ങള്‍ മതിപ്പ്‌ തോന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സ്‌ത്രീകള്‍ വളരെ അനുഭ സമ്പത്തുള്ളവരും പുരുഷന്‍മാരുടെ ശരീര സൗന്ദര്യത്തേക്കാള്‍ ബുദ്ധിയിലും സ്വഭാവത്തിലും ആകൃഷ്ടരാവുന്നവരും ആയിരിക്കും.

സ്വന്തം പ്രായത്തിലുള്ളവരില്‍ നിന്നും വ്യത്യസ്‌തമായിരിക്കും പ്രായം കൂടുതലുള്ള സ്‌ത്രീകളുടെ രീതികള്‍. ഇഷ്ടപെടാന്‍ വേണ്ടി ഇവരെ നിര്‍ബന്ധിക്കാന്‍ പാടില്ല അതുപോലെ തിരക്കു പിടിക്കുകയും അരുത്‌. എല്ലാ സ്‌ത്രീകളും തന്നെക്കാള്‍ പ്രായം കുറഞ്ഞവരെ ആഗ്രഹിക്കുന്നവര്‍ ആയിരിക്കില്ല.

വിവാഹത്തെക്കുറിച്ച് ആരും പറയാത്തവ

നിങ്ങളുടെ അപൂര്‍വതയാണ്‌ സ്‌ത്രീകളെ ആകര്‍ഷിക്കുന്നത്‌. ഇതുവരെയുള്ള ജീവിതല്‍ അനുഭവിച്ചിട്ടുള്ളതിലും വ്യത്യസ്‌തനാണ്‌ നിങ്ങളെങ്കില്‍ അവര്‍ കൂടുതല്‍ ആകൃഷ്ടരാകും.

1. ആത്മവിശ്വാസം

1. ആത്മവിശ്വാസം

പ്രായത്തില്‍ കുറവാണെങ്കിലും സ്വന്തം വ്യക്തിത്വം നിലനിര്‍ത്തുന്നതില്‍ വിജയിക്കണം. നിങ്ങളിലും പ്രായം കൂടി സ്‌ത്രീയെ സമീപിക്കുന്നത്‌ തികഞ്ഞ ആത്മവിശ്വാസത്തോടെ ആയിരിക്കണം. തുറന്ന പെരുമാറ്റം ആയിരിക്കണം. പ്രശംസകള്‍ ഒഴിവാക്കി ഒഴുക്കോടെ സംസാരിക്കുക.

2. പക്വത

2. പക്വത

നിങ്ങളേക്കാള്‍ പ്രായം കൂടിയ സ്‌ത്രീയെ ആകര്‍ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ നല്ല പക്വത പ്രകടിപ്പിക്കുക.സംസാരത്തിലും സമീപനത്തിലും ഈ പക്വത ഉണ്ടായിരിക്കണം.

3. നിശ്ചയദാര്‍ഢ്യം

3. നിശ്ചയദാര്‍ഢ്യം

നിങ്ങളേക്കാള്‍ പ്രായം കൂടുതലുള്ള സ്‌ത്രീയെ ആകര്‍ഷിക്കാന്‍ ഒരുങ്ങുമ്പോള്‍ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ഉണ്ടായിരിക്കണം. ജോലിയിലും മറ്റും നല്ല നിലയില്‍ നില്‍ക്കുന്ന സ്‌ത്രീകള്‍ പിന്‍ബലം ആവശ്യമായ പങ്കാളിയെ തേടില്ല.

4. നീക്കങ്ങള്‍

4. നീക്കങ്ങള്‍

പ്രാരംഭ നീക്കങ്ങള്‍ കഴിഞ്ഞ്‌ പരസ്‌പരം സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ,അവരുടെ താല്‍പര്യത്തിന്‌ തുടക്കത്തിലേ മങ്ങല്‍ ഏല്‍പ്പിക്കരുത്‌. നല്ല സംസാര രീതിയിലൂടെ പങ്കാളിയുടെ താല്‍പര്യം നേടുക. പഴയകാല അനുഭവങ്ങള്‍ പറയുകയും താല്‍പര്യമുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുക.സംസാരം തികച്ചും വ്യക്തിപരമാകാതെ നോക്കുക.

5 നര്‍മ്മം

5 നര്‍മ്മം

വില കുറഞ്ഞ തമാശകള്‍ക്കും പക്വമായ നര്‍മ്മകള്‍ക്കും ഇടയില്‍ പരിധി നിശ്ചിയിക്കുക. ബുദ്ധിപരമായുള്ള യഥാര്‍ത്ഥ നര്‍മ്മം സംഭാഷണത്തിനടയില്‍ കൊണ്ടു വരിക. സ്‌ത്രീകള്‍ പൊതുവെ നര്‍മ്മം ഇഷ്ടപ്പെടുന്നവരാണ്‌. വികാരാധീനരായി അവരുടെ സന്തോഷം കളയരുത്‌. തരം താണ തമാശകള്‍ കൂടിക്കാഴ്‌ചയുടെ രസം നശിപ്പിക്കും.

6. പ്രായം

6. പ്രായം

നിങ്ങള്‍ക്ക്‌ അവരേക്കാള്‍ പ്രായം കുറവാണന്ന കാര്യം ഇടയ്‌ക്കിടെ ഓര്‍മ്മിപ്പിക്കേണ്ട ആവശ്യമില്ല. പ്രായം സംബന്ധിച്ചുള്ള വിഷയങ്ങള്‍ സംസാരിക്കുന്നത്‌ പരമാവധി ഒഴിവാക്കുക. അത്‌ ചിലപ്പോള്‍ അവരെ വിഷമിപ്പിച്ചേക്കും.

7. ശാരീരിക ബന്ധം

7. ശാരീരിക ബന്ധം

ശാരീരികമായി ബന്ധപ്പെടുന്ന ഘട്ടം വരെ ബന്ധം വളരുകയാണെങ്കില്‍ നിങ്ങളുടെ ഇഷ്ടപെടല്‍ വളരെ പക്വതയോടെയും അഭിനിവേശത്തോടെയും ഉള്ളതാക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കുക.

8. കുലീനായിരിക്കുക

8. കുലീനായിരിക്കുക

പ്രായത്തില്‍ കുറവാണന്നു കരുതി പക്വത ഇല്ലാതെ പെരുമാറരുത്‌. കുലീനായിരിക്കുക. പങ്കാളിക്ക്‌ പരമാവധി ബഹുമാനവും സംരക്ഷണവും നല്‍കണം. അതിനേക്കാള്‍ ഉപരിയായി സ്‌നേഹവും . സംസാരത്തിലും വസ്‌ത്രധാരണത്തിലും കുലീനത പ്രകടിപ്പിക്കുക.

English summary

How to attract older women?

It is not the easiest of things to do
Subscribe Newsletter