പെണ്ണറിയാത്ത ആണിന്റെ 8 ഇഷ്ടക്കേടുകള്‍

Posted By: Super
Subscribe to Boldsky

പെണ്‍കുട്ടികളെപ്പോലെ, അവരറിയാത്ത നിരവധി ഇഷ്ടക്കേടുകള്‍ ആണ്‍ കുട്ടികള്‍ക്കും ഉണ്ട്‌!

സുഗന്ധലേപനങ്ങള്‍ അമിതമായി പൂശുന്നതും മുന്‍ കാമുകരെ കുറിച്ച്‌ അധികം സംസാരിക്കുന്നതും എല്ലായ്‌പ്പോഴും ആകര്‍ഷകമാകുമെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ അറിയാതെ പോകുന്ന ആണ്‍കുട്ടികള്‍ തീര്‍ത്തും ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്‌ ഇവയെല്ലാം.

അതുകൊണ്ട്‌ പെണ്‍ കുട്ടികളുടെ ശ്രദ്ധക്ക്‌, നിങ്ങള്‍ക്ക്‌ ഇതുവരെ അറിയാത്ത ആണ്‍കുട്ടികളുടെ ചില ഇഷ്ടക്കേടുകളെ കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കാം!

നീണ്ട നഖങ്ങള്‍

നീണ്ട നഖങ്ങള്‍

കൈവിരലുകളിലെ വളരെ നീണ്ട നഖങ്ങള്‍ ഏറെ ആകര്‍ഷകമാണന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക, എന്നാല്‍, ആണ്‍കുട്ടികളില്‍ പലര്‍ക്കും ഒട്ടും ഇഷ്ടമല്ലാത്ത കാര്യങ്ങളില്‍ ഒന്നാണിത്‌. സ്വാഭാവികമായുള്ള നഖങ്ങളാണ്‌ അവരില്‍ പലര്‍ക്കും ഇഷ്ടം. നിങ്ങളുടെ വളരെ നീണ്ട നഖങ്ങള്‍ അവരെ പലപ്പോഴും വിഷമിപ്പിക്കും. അതുകൊണ്ട്‌, നഖങ്ങളുടെ നീളം കുറച്ച്‌ ലളിതവും സ്വാഭാവികവുമാക്കാന്‍ ശ്രദ്ധിക്കൂ.

അമിത സുഗന്ധലേപനം

അമിത സുഗന്ധലേപനം

പെണ്‍കുട്ടികള്‍ക്ക്‌ അവര്‍ ഉപയോഗിക്കുന്ന സുഗന്ധലേപനത്തിന്റെ മണം വളരെ ഇഷ്ടമായിരിക്കാം, എന്നാല്‍ ആണ്‍കുട്ടികളില്‍ പലര്‍ക്കും ഇവയുടെ നേര്‍ത്ത മണമായിരിക്കും ഇഷ്ടം. വീടുവിട്ടുപോയികഴിഞ്ഞാലും മണം നിലനില്‍ക്കുന്നരീതിയില്‍ അമിതമായി സുഗന്ധലേപനം പൂശുന്നത്‌ നല്ലതല്ല. സുഗന്ധം സ്‌ത്രീകളെ സംബന്ധിച്ച്‌ നല്ലതാണ്‌ എന്നാലിത്‌ സ്വന്തം ചര്‍മ്മത്തിന്റെ മണമായി മാറുന്നത്‌ നല്ലതല്ല. നേര്‍ത്തരീതിയിലുള്ള മണങ്ങളാണ്‌ ആണ്‍കുട്ടികളെ പ്രീതിപെടുത്തുക. നിങ്ങളറിയാത്ത അവരുടെ ഇഷ്ടക്കേടുകളില്‍ ഒന്നാണിതെന്ന്‌ തീര്‍ച്ച.

അമിത ആശ്രയം

അമിത ആശ്രയം

എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മാത്രം ആശ്രയിക്കുന്ന സ്വതന്ത്രരായ പെണ്‍കുട്ടികളെയാണ്‌ ആണ്‍കുട്ടികള്‍ക്കിഷ്ടം. അവരെ കൂടാതെ ജീവിക്കാനാവില്ല എന്ന്‌ തോന്നിപ്പിക്കും വിധം അവരെ ആശ്രയിക്കുന്നത്‌ നല്ലതല്ല. ആണ്‍കുട്ടികളെ അമിതമായി ആശ്രയിക്കുന്ന പെണ്‍കുട്ടികള്‍ ഇനിയിത്‌ ഓര്‍മ്മയില്‍ വയ്‌ക്കുക.

നിശബ്ദരായിരിക്കുക

നിശബ്ദരായിരിക്കുക

പലപ്പോഴും നിശബ്ദരായിരിക്കുന്നതാണന്ന്‌ നല്ലതെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍, സ്വന്തമായി അഭിപ്രായങ്ങളുള്ള ചുറുചുറുക്കുള്ള പെണ്‍കുട്ടികളെയാണ്‌ ആണ്‍ കുട്ടികള്‍ക്കിഷ്ടം. നിങ്ങള്‍ക്ക്‌ എന്തെങ്കിലും അറിയാമെങ്കില്‍ പറയാന്‍ മടിക്കരുത്‌. പെണ്‍കുട്ടികള്‍ അത്ര ഗൗരവമായി എടുക്കാത്ത ആണ്‍കുട്ടികളുടെ ഇഷ്ടക്കേടുകളിലൊന്നാണിത്‌. അതിനാല്‍ നിശബ്ദരായി ഇരിക്കാതിരിക്കുക.

 മുന്‍കാമുകനെ കുറിച്ച്‌ പറയുക

മുന്‍കാമുകനെ കുറിച്ച്‌ പറയുക

പെണ്‍കുട്ടികള്‍ എപ്പോഴും മുന്‍ കാമുകനെ കുറിച്ച്‌ പറഞ്ഞു കൊണ്ടിരിക്കുന്നത്‌ ആണ്‍ കുട്ടികള്‍ക്കിഷ്ടമല്ല. അവരെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ മറ്റൊരാളുടെ ഒപ്പം പോകുന്നത്‌ നല്ലതല്ല. എപ്പോഴും മുന്‍ കാമുകനെ കുറിച്ച്‌ പറഞ്ഞു കൊണ്ടിരിക്കുകയാണെങ്കില്‍ അതിന്റെ കാരണമെന്താണന്ന്‌ ചിന്തിക്കുക. ഇത്‌ ആണ്‍കൂട്ടികള്‍ തീര്‍ത്തും ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഒന്നാണ്‌.

ധാര്‍ഷ്ട്യം

ധാര്‍ഷ്ട്യം

ആണ്‍ കുട്ടികള്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികളുടെ സമീപന രീതിയെയും ധാര്‍ഷ്ട്യത്തെയും കുറിച്ചാണ്‌ അടുത്തതായി പറയുന്നത്‌. എല്ലാവരോടും പരുഷമായി പെരുമാറുന്ന മോശം സമീപന രീതിയുള്ള പെണ്‍ കുട്ടികളെ ആണ്‍ കുട്ടികള്‍ക്ക്‌ സാധാരണ ഇഷ്ടമാവില്ല. എല്ലായ്‌പ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക. ദിവസം നല്ലതല്ലെങ്കിലും സമീപനരീതിയില്‍ മാറ്റം വരുത്താതിരിക്കുക.

പരദൂഷണം

പരദൂഷണം

നിങ്ങള്‍ മറ്റ്‌ പെണ്‍കുട്ടികളെ കുറിച്ച്‌ മോശമായി പറയുന്നത്‌ അവര്‍ കേള്‍ക്കുകയാണെങ്കില്‍ നിങ്ങളെകുറിച്ച്‌ മോശമായ ചിന്ത അവരില്‍ ഉണ്ടാകാന്‍ കാരണമാകും. നിങ്ങള്‍ പറയുന്നത്‌ സത്യമാണെങ്കിലും നിങ്ങളെ കുറിച്ച്‌ ഇത്‌ സംശയം ജനിപ്പിക്കും. ചീത്ത വ്യക്തികള്‍ക്ക്‌ വേണ്ടി നിങ്ങളെ തെറ്റിദ്ധരിക്കാനുള്ള ഇട നല്‍കരുത്‌. സ്‌നേഹവതിയും ആകര്‍ഷകയുമായ പെണ്‍കുട്ടിയായി തോന്നിപ്പിക്കാന്‍ ശ്രമിക്കുക.

മാറ്റം വരുത്താന്‍ ശ്രമിക്കുക

മാറ്റം വരുത്താന്‍ ശ്രമിക്കുക

അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ സ്‌ത്രീകള്‍ അവരെ ഇഷ്ടപ്പെടണമെന്നാണ്‌ പുരുഷന്‍മാര്‍ ആഗ്രഹിക്കുക. ഒപ്പം സമയം പങ്കിടാന്‍ തീരുമാനിച്ച്‌ കഴിയുമ്പോള്‍ അവരുടെ രൂപത്തിലും ഭാവത്തിലും നിങ്ങള്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നത്‌ അവര്‍ നിങ്ങള്‍ക്ക്‌ അനുയോജ്യരല്ല എന്ന തോന്നല്‍ ആണ്‍കുട്ടികളില്‍ ഉണ്ടാക്കും. ഇത്‌ അവരുടെ അഭിമാനത്തിന്‌ ക്ഷതമേല്‍പ്പിക്കും. നിങ്ങള്‍ക്ക്‌ അവരെ ഇഷ്ടമല്ലെങ്കില്‍ അവരില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നതിന്‌ പകരം പുതിയ ആളെ കണ്ടെത്തുക.

നേരത്തെയുള്ള വിവാഹം, ഗുണങ്ങള്‍

English summary

8 Huge Turn Offs For Guys Girls Don't Know About

Just like with girls, there are tons of turn-offs for guys that we girls might not know about! Do you think that being perfumed up and talking about your ex all of the time are attractive? These could be huge turn-offs for guys that you might not even know about!
Story first published: Monday, August 18, 2014, 13:45 [IST]