നിങ്ങളെ വിവാഹം കഴിക്കില്ല ഈ ആണുങ്ങള്‍ !

Posted By: Super
Subscribe to Boldsky

നിങ്ങള്‍ അനുയോജ്യനായ ഒരു ഭര്‍ത്താവിനെ തിരയുകയാണോ? നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരാള്‍ക്ക് വേണ്ടി എന്തൊക്കെ പ്രവര്‍ത്തിച്ചാലും ഒരിക്കലും നിങ്ങളെ വിവാഹം ചെയ്യുകയില്ലാത്ത ചില പുരുഷന്മാരുണ്ട്. അവര്‍ സാന്ദര്‍ഭികമായി പെരുമാറുകയും, ചിലരില്‍ ക്രമേണ അല്പം മാറ്റം വരുകയും ചെയ്യും.

അകലെയിരുന്നും പ്രണയിക്കാം!!

എന്നാല്‍ ഈ പുരുഷന്മാര്‍ നിങ്ങളെ വിവാഹം കഴിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതിനാല്‍ തന്നെ ഇത്തരക്കാരെ അവഗണിക്കുകയാണുചിതം. അത്തരം സ്വഭാവക്കാരെ തിരിച്ചറിയാനുള്ള ചില പ്രത്യേകതകള്‍ ഇവിടെ വായിക്കാം.

1. ഗൗരവമായ ഒരു ബന്ധത്തിന് തയ്യാറല്ലാത്തവര്‍

1. ഗൗരവമായ ഒരു ബന്ധത്തിന് തയ്യാറല്ലാത്തവര്‍

വിവാഹം ചെയ്യാനിടയില്ലാത്ത പ്രധാനപ്പെട്ട വിഭാഗമാണ് ഇത്തരക്കാര്‍. ഇത്തരക്കാര്‍ ഡേറ്റിംഗിന് ഏറെ താല്പര്യം കാണിക്കുമെങ്കിലും ബന്ധം ഗൗരവമാകുമ്പോള്‍ താന്‍ ഈ ബന്ധത്തിന് തയ്യാറല്ല എന്ന് പറഞ്ഞ് സ്ഥലം വിടും. അതങ്ങനെ തന്നെയാവും എല്ലാക്കാലത്തും. അയാളെ മാറ്റാന്‍ ശ്രമിക്കുന്നതും, തനിക്ക് അനുയോജ്യനാണ് എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും പാഴ്വേലയാണ്. ഗൗരവമായ ബന്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറിനടക്കുന്ന ഇത്തരക്കാരെ പിന്തുടര്‍ന്ന് ഊര്‍ജ്ജം പാഴാക്കുക എന്നതില്‍ കവിഞ്ഞ് വേറെ ഗുണമൊന്നുമില്ല.

2. പഴയ കാമുകിയെ ഓര്‍മ്മിച്ചിരിക്കുന്നവര്‍

2. പഴയ കാമുകിയെ ഓര്‍മ്മിച്ചിരിക്കുന്നവര്‍

ഇത്തരക്കാരെയും തെരഞ്ഞെടുക്കുന്നതില്‍ കാര്യമില്ല. ഇവര്‍ ഇപ്പോഴും തങ്ങളുടെ മുന്‍കാമുകിമാരെ ഓര്‍മ്മിച്ചിരിക്കുന്നവരാകും. എന്നാല്‍ ഇവരിത് അംഗീകരിക്കണമെന്നില്ല. അയാള്‍ എപ്പോഴും അവളെക്കുറിച്ച് പറയും, അവളുടെ വിനോദങ്ങള്‍, താല്പര്യങ്ങള്‍ തുടങ്ങി ഒരുമിച്ച് ചെയ്ത കാര്യങ്ങള്‍ വരെ. പുതിയ ബന്ധം തുടങ്ങും മുമ്പ് പഴയ ബന്ധത്തിന്‍റെ മുറിവുകള്‍ ഭേദമാക്കുന്നതിന് അയാള്‍ക്ക് അല്പം സമയം വേണം. അതിനാല്‍ തന്നെ അയാള്‍ നിങ്ങളെ വിവാഹം കഴിക്കാന്‍ സാധ്യത തീരെ കുറവാണ്.

3. ജോലിയില്‍ ശ്രദ്ധിക്കുന്നവര്‍

3. ജോലിയില്‍ ശ്രദ്ധിക്കുന്നവര്‍

എല്ലായ്പോഴും തങ്ങളുടെ ജോലിക്ക് പ്രഥമ പരിഗണന നല്കുന്നവരും സ്വീകാര്യരല്ല. ഒരുമിച്ച് ചെലവഴിക്കാന്‍ ഇവര്‍ക്ക് സമയമുണ്ടാവുകയില്ല. സദാ ജോലിക്കായിരിക്കും പ്രധാന്യം. പുരുഷന്മാര്‍ തങ്ങളുടെ കരിയറിലാണ് എല്ലാ ശ്രദ്ധയും നല്കാറ്, അഥവാ അങ്ങനെയല്ലെങ്കില്‍ പോലും തങ്ങള്‍ വിവാഹിതരാകും മുമ്പേ ജോലിയില്‍ എത് സ്ഥാനത്തെത്താനാവും എന്നതിനെ സംബന്ധിച്ച് ചിന്തിക്കുന്നവരാകും എന്ന് റിലേഷന്‍ഷിപ്പ് വിദഗ്ദ്ധയായ സാമന്ത ഡാനിയല്‍ പറയുന്നു.

4. വലിയ ലക്ഷ്യങ്ങള്‍ കാത്തിരിക്കുന്നവര്‍

4. വലിയ ലക്ഷ്യങ്ങള്‍ കാത്തിരിക്കുന്നവര്‍

ഇത്തരക്കാരെ അതിശയത്തോടെയാണ് നിങ്ങള്‍ കാണുകയെങ്കിലും ഇവര്‍ ഒരിക്കലും വിവാഹത്തിന് തയ്യാറാവുകയില്ല. തനിക്ക് ഏറെ അനുയോജ്യനായ ഒരാളെ കാത്തിരിക്കുന്നതിനാലാണിത് സംഭവിക്കുന്നത്. എല്ലായ്പോഴും ഇത്തരം കാഴ്ചപ്പാടുള്ളതിനാല്‍ നിങ്ങളെ താല്പര്യമാണെങ്കിലും നിങ്ങളേക്കാള്‍ കുറെക്കൂടി മെച്ചപ്പെട്ട ഒരാളെയാവും പ്രതീക്ഷിക്കുന്നത്. നിങ്ങള്‍ തനിക്ക് മതിയായ ആളല്ല എന്ന് ചിന്തിക്കുന്ന പങ്കാളിയോടൊപ്പം ഒരിക്കലും സന്തുഷ്ടമായ ദാമ്പത്യജീവിതം സാധ്യമാകില്ലല്ലോ.

5. പ്രായം കൂടിയവര്‍

5. പ്രായം കൂടിയവര്‍

നാല്പതുകളിലെത്തിയ മികച്ച ജോലിയുള്ള ആളുകളുണ്ട്. പ്രധാനമായും ഇത്തരക്കാര്‍ എക്സിക്യുട്ടീവ് പദവിയിലൊക്കെയായിരിക്കും. ഇവരുടെ സമപ്രായക്കാരായ സുഹൃത്തുക്കളെല്ലാം വിവാഹം കഴിച്ച് കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാകും. തങ്ങളുടെ പകുതി പ്രായം വരുന്നവര്‍ക്കൊപ്പമാവും ഇത്തരക്കാരുടെ ജീവിതം. പ്രായം കുറഞ്ഞ പെണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടികളിലും ക്ലബ്ബുകളിലും പോവുന്നവരാവും ഇവര്‍. അതേ സമയം ഇവര്‍ സ്വയം വഞ്ചിക്കുക കൂടിയാണ്. കാരണം ഒരു ഇരുപത് വയസുകാരി നാല്പത് വയസുകാരനൊപ്പം ഡേറ്റിംഗിന് പോകുന്നത് അയാളുടെ ആകര്‍ഷകത്വം കൊണ്ടാവില്ല, പണം കണ്ടിട്ടാവും.

6. അനുയോജ്യയായ ഒരാളെ കണ്ടെത്താന്‍ പറ്റാത്തവര്‍

6. അനുയോജ്യയായ ഒരാളെ കണ്ടെത്താന്‍ പറ്റാത്തവര്‍

അമ്പതിന് മേലെ പ്രായം ചെന്ന ഇത്തരക്കാര്‍, തങ്ങള്‍ക്ക് പറ്റിയ ഒരു സ്ത്രീയെ ഇതുവരെയും കണ്ടെത്താനായില്ല എന്നാണ് പറയുക. എന്നാല്‍ നൂറ് കണക്കിന് പെണ്‍കുട്ടികളുമായി മുന്‍പ് ഡേറ്റിംഗ് നടത്തിയിട്ടും ഒരാളെ കണ്ടെത്താനായില്ലെങ്കില്‍ അയാളെ വിവാഹം കഴിക്കാന്‍ നിങ്ങള്‍ എങ്ങനെ അനുയോജ്യയാകും എന്നീ തരത്തിലുള്ള ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കുക.

7. കുട്ടികളെ മാത്രം ശ്രദ്ധിക്കുന്നവര്‍

7. കുട്ടികളെ മാത്രം ശ്രദ്ധിക്കുന്നവര്‍

ഒരു പക്ഷേ ഒരാള്‍ തന്‍റെ കുട്ടികളെ സ്നേഹിക്കുന്നതിന്‍റെ തീവ്രതയാവും നിങ്ങളെ ആകര്‍ഷിച്ചത്. തന്‍റെ കുട്ടികളുടെ സന്തോഷത്തിനായി ഏറെ ത്യാഗങ്ങള്‍ അയാള്‍ ചെയ്യുന്നുണ്ടാവും. അത് നിങ്ങള്‍ക്ക് അനുഗുണമായി തോന്നുന്നുമുണ്ടാകും. അതില്‍ തെറ്റായൊന്നുമില്ല. എന്നാല്‍ ശ്രദ്ധ മുഴുവനായും തന്നെ മക്കളിലേക്കാണെങ്കില്‍ നിങ്ങളൊരുമിച്ച് ഒരു ജീവിതം തുടങ്ങിയാല്‍ അയാളുടെ മനസില്‍ നിങ്ങള്‍ക്കൊരിടം ഉണ്ടാവുമോ എന്ന് സ്വയം ചോദിച്ച് നോക്കുക.

ഇവിടെ പറഞ്ഞിരിക്കുന്നവ അപൂര്‍ണ്ണമാണ്. എന്നിരുന്നാലും വിവാഹബന്ധത്തിലേര്‍പ്പെടാന്‍ അനുയോജ്യരല്ലാത്ത പുരുഷന്മാരില്‍ പ്രമുഖരായി ഇവരെ പരിഗണിക്കാം.

English summary

7 Types Of Men Who Will Never Marry You

If you’re looking for Mr. Right, you may have to kiss a couple of frogs until you’ll meet that perfect guy,
Story first published: Saturday, July 12, 2014, 11:47 [IST]