പുരുഷവഞ്ചനയുടെ ലക്ഷണങ്ങള്‍

Posted By: Super
Subscribe to Boldsky

ഒരിക്കലും വഞ്ചിക്കപ്പെടരുതെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ നാമെല്ലാവരും. എന്നിരുന്നാലും ചില പുരുഷന്മാര്‍ വഞ്ചകന്മാരായി മാറാറുണ്ട്‌. സ്‌നേഹബന്ധങ്ങളില്‍ ഇണക്കങ്ങളും പിണക്കങ്ങളും പതിവാണ്‌. അവ ഒരിക്കലും സ്‌നേഹിക്കുന്നവരെ വഞ്ചിക്കുന്നതിനുള്ള ന്യായീകരണങ്ങളല്ല. വഞ്ചകന്മാരായ പുരുഷന്മാര്‍ക്ക്‌ ചില ലക്ഷണങ്ങളുണ്ടാകും. റിലേഷന്‍ഷിപ്പ്‌ പരിശീലകയായ മെഴ്‌സിലീന ഹാര്‍ഡി അത്തരം ചില പുരുഷ ലക്ഷണങ്ങളെ കുറിച്ച്‌ പങ്കുവയ്‌ക്കുകയാണിവിടെ.

നിങ്ങളുടെ പുരുഷന്‍ നിങ്ങളെ വഞ്ചിക്കുകയാണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക്‌ പലപ്പോഴും കേള്‍ക്കേണ്ടി വരും. കാണാതെ പഠിച്ചത്‌ പോലെ അവര്‍ ഈ വാക്കുകള്‍ ഉരുവിട്ടുകൊണ്ടിരിക്കും.

അവള്‍ എന്റെ സുഹൃത്ത്‌.....

അവള്‍ എന്റെ സുഹൃത്ത്‌.....

അയാള്‍ ഒരു സ്‌ത്രീയുമായി നിരന്തരം സംസാരിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നു. എന്നാല്‍ അവളെ കുറിച്ച്‌ അയാള്‍ നിങ്ങളോട്‌ ഒന്നും പറയുന്നില്ല. ഇക്കാര്യം നിങ്ങള്‍ മനസ്സിലാക്കിയ ശേഷം അവളെ കാണണമെന്ന്‌ ആവശ്യപ്പെടുന്നു. അപ്പോള്‍ അയാള്‍ എന്തെങ്കിലും തടസ്സം പറയും. മാത്രമല്ല അവള്‍ തന്റെ സുഹൃത്ത്‌ മാത്രമാണെന്ന്‌ ആണയിടുകയും ചെയ്യും.

ഫോണ്‍ തൊടരുത്‌....

ഫോണ്‍ തൊടരുത്‌....

നിങ്ങള്‍ അയാളുടെ ഫോണ്‍ എടുത്താല്‍ വീട്ടില്‍ യുദ്ധം നടക്കും! അവള്‍ അയാള്‍ക്ക്‌ അയച്ച മെസേജുകള്‍ നിങ്ങള്‍ കാണുമെന്ന ഭയത്തിലാകാം ഇത്തരം അതിക്രമങ്ങള്‍. ഫോണില്‍ അവളുടെ ഫോട്ടോയുമുണ്ടാകാം.

നീയാണ്‌ വഞ്ചകി

നീയാണ്‌ വഞ്ചകി

വഞ്ചകന്മാരായ പുരുഷന്മാര്‍ നിങ്ങളിലും അതേ കുറ്റം ആരോപിക്കും. 'എനിക്ക്‌ അവളെ വഞ്ചിക്കാമെങ്കില്‍, അവള്‍ക്ക്‌ എന്നെ വഞ്ചിച്ചാലെന്താ?' എന്ന ചിന്തയില്‍ നിന്നാണ്‌ ഈ സംശയത്തിന്റെ തുടക്കം.

നിന്നെ എന്തിന്‌ കൊള്ളാം

നിന്നെ എന്തിന്‌ കൊള്ളാം

എന്തിനും ഏതിനും അയാള്‍ നിങ്ങളെ പഴിക്കും. എത്ര ആലോചിച്ചാലും നിങ്ങള്‍ക്ക്‌ അതിന്റെ കാരണം മനസ്സിലാകില്ല. സ്‌നേഹിച്ചാല്‍ അയാള്‍ക്ക്‌ നിങ്ങളെ വഞ്ചിക്കാന്‍ കഴിയില്ല. അതുകൊണ്ട്‌ നിങ്ങളെ വെറുക്കാനായി അയാള്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തും. പിന്നെ എപ്പോഴും അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്യും.

തുണി ഞാന്‍ കഴുകാം

തുണി ഞാന്‍ കഴുകാം

ആദ്യം ഇതൊരു സഹായമായി നിങ്ങള്‍ക്ക്‌ തോന്നാം. എന്നാല്‍ അയാളുടെ വസ്‌ത്രങ്ങളിലെ അവളുടെ മണം, പുതിയ ബന്ധത്തിന്റെ മറ്റു തെളിവുകള്‍ എന്നിവ നിങ്ങളില്‍ നിന്ന്‌ ഒളിക്കുന്നതിനായാകാം തുണികള്‍ സ്വയം കഴുകുന്നത്‌.

ഒരുപാട്‌ ജോലിയുണ്ട്‌, വൈകും

ഒരുപാട്‌ ജോലിയുണ്ട്‌, വൈകും

പെട്ടെന്ന്‌ അയാള്‍ക്ക്‌ ജോലിഭാരം വര്‍ദ്ധിക്കും. വീട്ടിലെത്താനും വൈകും. പിടിക്കപ്പെടുമെന്ന പേടിയില്ലാതെ അവളുമായി കറങ്ങി നടക്കാമുള്ള ഉപായമാണിത്‌.

English summary

6 Things Men Say When They Cheat

If you’ve been in a cheating relationship or wonder if you are in one, you may have heard your man say the following things.