കാമുകന്റെ അവഗണനയ്‌ക്ക്‌ 10 കാരണങ്ങള്‍

Posted By: Staff
Subscribe to Boldsky

കാമുകന്‍ നിങ്ങളെ അവഗണിക്കുന്നതിന്റെ കാരണം അറിയണമെന്നുണ്ടോ? നിങ്ങളോട്‌ കാമുകന്‍ മോശമായി പെരുമാറുന്നതിനുള്ള 10 കാരണങ്ങളും ഇതേ കുറിച്ച്‌ നിങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ട സുപ്രധാനമായ ഒരു കാര്യവുമുണ്ട്‌. സിനിമകളിലും കഥകളിലും കാണുന്നത്‌ പോലുള്ള കാല്‍പ്പനിക പ്രണയങ്ങള്‍ ആഗ്രഹിക്കുന്നവരാണ്‌ അധികമാളുകളും. എന്നാല്‍ കാമുകന്‍ നിങ്ങളെ അവഗണിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ നല്ല ഒരു പ്രണയബന്ധത്തില്‍ അല്ലെന്ന കാര്യം തിരിച്ചറിയുക.

അവനെ ആകര്‍ഷിക്കാന്‍ ചെയ്യരുതാത്തത്‌

ചിലപ്പോള്‍ പ്രണയം വേദന മാത്രമായിരിക്കും നിങ്ങള്‍ക്ക്‌ സമ്മാനിക്കുക. നിങ്ങളുടെ കാമുകന്‍ നിങ്ങള്‍ക്ക്‌ ചേരുന്നയാള്‍ അല്ലാത്തത്‌ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്‌. അല്ലെങ്കില്‍ അയാളുടെ പ്രണയം നിങ്ങളുടെ വെറും തെറ്റിദ്ധാരണയാകാം.

Man

ഇത്തരം ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച്‌ നിങ്ങള്‍ക്ക്‌ സന്തോഷത്തോടെ ജീവിതത്തില്‍ മുന്നോട്ട്‌ പോകാനാകും. പരസ്‌പരം മനസ്സിലാക്കുന്നതില്‍ നിന്നാണ്‌ മനോഹരവും സന്തോഷകരവുമായ ബന്ധങ്ങളുടെ തുടക്കമെന്ന്‌ ഓര്‍ക്കുക.

1) അയാള്‍ നിങ്ങളുമായുള്ള ബന്ധത്തെ ഗൗരവമായി കാണുന്നുണ്ടാകില്ല. അയാള്‍ ഇക്കാര്യം തുറന്ന്‌ പറയുന്നത്‌ വരെ നിങ്ങള്‍ക്ക്‌ ഇക്കാര്യം 100 ശതമാനവും ഉറപ്പിക്കാന്‍ കഴിയില്ല. എങ്കിലും ഇത്‌ അവഗണനയ്‌ക്കുള്ള കാരണമാകാം.

2) അയാള്‍ നിങ്ങളെ കളിപ്പിക്കുകയാകാം. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതികളില്‍ പെരുമാറി നിങ്ങളുടെ ദു:ഖം കണ്ട്‌ സന്തോഷിക്കാന്‍ അയാള്‍ ഇഷ്ടപ്പെടുന്നുണ്ടാകും. എത്രത്തോളം നിങ്ങളെ അവഗണിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ അയാളോട്‌ അടുക്കുമെന്നും അയാള്‍ക്ക്‌ അറിയാം. ഇതിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കാനും അയാള്‍ ആഗ്രഹിക്കുന്നുണ്ടാവും.

3) തുറന്ന്‌ സംസാരിക്കാതിരിക്കുന്നത്‌ മൂലവും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അയാള്‍ നിങ്ങളെ അവഗണിക്കുന്നുവെന്ന്‌ നിങ്ങള്‍ കരുതുന്നു. എന്നാല്‍ എപ്പോഴെങ്കിലും നിങ്ങളുടെ ഇഷ്ടം നിങ്ങള്‍ അയാളോട്‌ തുറന്ന്‌ പറഞ്ഞിട്ടുണ്ടോ? ഒരുപക്ഷെ നിങ്ങളുടെ പ്രണയത്തെ കുറിച്ച്‌ അയാള്‍ക്ക്‌ സംശയം പോലും ഉണ്ടാകില്ല. അതിനാല്‍ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌ തുറന്ന്‌ പറയുക.

4) എന്തിനോടെങ്കിലും അമിതമായ താത്‌പര്യം അല്ലെങ്കില്‍ ലഹരി ഉള്ളവര്‍ ഇത്തരത്തില്‍ പെരുമാറാറുണ്ട്‌. ഇത്തരക്കാര്‍ പ്രേമിക്കുന്ന പെണ്ണിനേക്കാള്‍ പ്രാധാന്യം തങ്ങളുടെ താത്‌പര്യങ്ങള്‍ക്ക്‌ നല്‍കും. വീഡിയോ ഗെയിം അല്ലെങ്കില്‍ അതിനെക്കാള്‍ ഗുരുതരമായ ലഹരികളാവും അയാളെ നയിക്കുന്നത്‌.

5) ആളുകളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ അറിയാത്തത്‌ കൊണ്ടും ഇത്‌ സംഭവിക്കാം. പല പുരുഷന്മാരും അച്ഛന്‍ വീട്ടില്‍ പെരുമാറുന്നത്‌ അനുകരിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നവരാണ്‌. നിങ്ങളുടെ കാമുകന്റെ പിതാവ്‌ മോശമായി പെരുമാറുന്ന ആളായിരിക്കാം. അതിനാല്‍ നല്ല പെരുമാറ്റത്തെ കുറിച്ച്‌ അയാളെ വീട്ടുകാര്‍ പഠിപ്പിച്ചിരിക്കാനും സാധ്യതയില്ല. അതുകൊണ്ട്‌ താന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന ധാരണയാകും ഇയാള്‍ക്കുണ്ടുകുക. മാത്രമല്ല ഇത്തരക്കാര്‍ക്ക്‌ തങ്ങളുടെ പെരുമാറ്റത്തിലെ വൈകല്ല്യം തിരിച്ചറിയാനും കഴിയില്ല.

6) അയാള്‍ നിങ്ങളെ ഉപയോഗിക്കുകയാകാം. ഈ തിരിച്ചറിവ്‌ നിങ്ങളെ വളരെയധികം വേദിനിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ നിങ്ങളില്‍ നിന്ന്‌ എന്തെങ്കിലും പ്രതീക്ഷിച്ച്‌ അയാള്‍ നിങ്ങളെ ഉപയോഗിക്കുകയാകാം. നിങ്ങളെ കൂടെ കൊണ്ട്‌ നടക്കുന്നതിന്‌ വേണ്ടിയോ നിങ്ങളുടെ ശരീരത്തോടുള്ള താത്‌പര്യമോ ഒക്കെയാകും അയാള്‍ക്കുള്ളത്‌.

7) അയാള്‍ക്ക്‌ നിങ്ങളെ മടുത്തിട്ടുണ്ടാകാം. നിങ്ങളുമായുള്ള ബന്ധത്തില്‍ അയാള്‍ക്ക്‌ വിരസതയുണ്ടെന്ന്‌ മനസ്സിലായാല്‍ നിങ്ങളുടെ വിലപ്പെട്ട സമയം അയാള്‍ക്ക്‌ വേണ്ടി പാഴാക്കരുത്‌. ചില പൊടിക്കൈകളിലൂടെ അയാളുടെ താത്‌പര്യം നിലനിര്‍ത്താന്‍ കഴിയും. എന്നാല്‍ അയാള്‍ക്ക്‌ നിങ്ങളോട്‌ ആത്മാര്‍ത്ഥമായ സ്‌നേഹം ഉണ്ടെങ്കില്‍ മാത്രമേ ഇത്‌ ഫലപ്രദമാകൂ.

8) അയാള്‍ നിങ്ങള്‍ക്ക്‌ ഒരു പ്രാധാന്യവും നല്‍കുന്നുണ്ടാകില്ല. നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും അയാള്‍. എന്നാല്‍ അയാള്‍ക്ക്‌ സായന്തനങ്ങള്‍ തള്ളിനീക്കാനുള്ള ഒരു കളിപ്പാട്ടം മാത്രമായിരിക്കും നിങ്ങള്‍. രണ്ട്‌ പേരുടെയും മനസ്സുകള്‍ തമ്മില്‍ ഇത്രയേറെ അന്തരം ഉള്ളപ്പോള്‍ സന്തോഷകരമായ പ്രണയബന്ധത്തിന്‌ ഒരു സാധ്യതയുമില്ല.

9) നിങ്ങള്‍ വിടാതെ പിന്തുടരുകയാണെന്ന തോന്നല്‍ അയാള്‍ക്കുണ്ടാകാം. ഇടയ്‌ക്കൊക്കെ സ്വന്തം ലോകത്ത്‌ വ്യാപരിക്കാന്‍ ആഗ്രഹിക്കുന്ന ആളായിരിക്കും നിങ്ങളുടെ കാമുകന്‍. അതിനാല്‍ എപ്പോഴും നിങ്ങള്‍ ഒപ്പമുണ്ടാകുന്നത്‌ അയാള്‍ക്ക്‌ ശല്ല്യമായി അനുഭവപ്പെടാം. നിങ്ങള്‍ ഈ സ്വഭാവമുള്ള ആളല്ലെങ്കില്‍, നിങ്ങളെ കുറിച്ച്‌ മോശമായി കരുതുന്ന ആളെയാണ്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന്‌ മനസ്സിലാക്കുക.

10) അയാളുടെ മനസ്സില്‍ മറ്റാരോടോ പ്രണയമുണ്ടാകും. നിങ്ങള്‍ അയാളെ സ്‌നേഹിക്കുന്നുണ്ടെങ്കിലും അയാള്‍ മറ്റാരെയോ മനസ്സിലേറ്റി നടക്കുകയാകാം.

English summary

10 Reasons Why Your Boyfriend Ignores You

If you’re dealing with a boyfriend who ignores you, is rude, or just plain mean, use these 10 signs to get to the bottom of his mean issues.
 
 
Subscribe Newsletter