For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രിയതമയുടെ സ്‌നേഹം കൂടാന്‍ ഭര്‍ത്താവ് ചെയ്യേണ്ടത്

|

എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. അതുപോലെയാണ് ദാമ്പത്യവും, ഓരോന്നും സ്‌പെഷ്യലാണ്. അത്തരത്തിലുള്ള പവിത്ര ബന്ധത്തില്‍ ചെറിയൊരു വിള്ളല്‍ പോലും വീഴാതെ നോക്കേണ്ടത് ഇരുവരുടെയും ഉത്തരവാദിത്തമാണ്. ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍തന്നെ ഒന്നാണ് പരസ്പര ബഹുമാനം. പരസ്പരം ബഹുമാനിക്കാതിരിക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തെ താറുമാറാക്കും. പങ്കാളിയെ പരിഗണിക്കാതെയുള്ള പെരുമാറ്റങ്ങള്‍ തീര്‍ച്ചയായും ദാമ്പത്യബന്ധങ്ങളിലെ പൊരുത്തക്കേടുകള്‍ക്ക് കാരണമാകും.

Most read: പങ്കാളിയുടെ സ്‌നേഹം കുറയുന്നോ? ഇവ ശ്രദ്ധിക്കൂMost read: പങ്കാളിയുടെ സ്‌നേഹം കുറയുന്നോ? ഇവ ശ്രദ്ധിക്കൂ

വിവാഹ ജീവിതത്തില്‍ പുരുഷനും സ്ത്രീക്കും ഒരേ സ്ഥാനമാണെന്ന് പറയുന്നുണ്ടെങ്കിലും ശരിക്കും അങ്ങനെയാണോ ? ചെറിയൊരു അര്‍ത്ഥത്തില്‍ അല്ല. സ്ത്രീക്കും വ്യക്തിത്വവും സ്വതന്ത്രമായ ചിന്തകളും ആഗ്രഹങ്ങളും ഉണ്ടെന്ന് മനസിലാക്കി പങ്കാളിയെ ചേര്‍ത്തുനിര്‍ത്തുന്നത് പരസ്പര സ്‌നേഹം വര്‍ധിക്കാന്‍ ചെയ്യേണ്ട കാര്യമാണ്. നിങ്ങളുടെ ഭാര്യ നിങ്ങളെ ബഹുമാനിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം അവളെ ബഹുമാനിക്കണമെന്ന് തിരിച്ചറിയുക. നിങ്ങളുടെ ഭാര്യയെ നിങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് അറിയിക്കുന്ന ചില വസ്തുതകള്‍ എന്തൊക്കെയെന്നു നോക്കാം.

വേദനിപ്പിക്കുന്ന കാര്യങ്ങള്‍ വേണ്ട

വേദനിപ്പിക്കുന്ന കാര്യങ്ങള്‍ വേണ്ട

നിങ്ങളുടെ ഭാര്യയുടെ വികാരങ്ങളോട് ബഹുമാനം പുലര്‍ത്തുക. ഒരുമിച്ചു ചേര്‍ന്ന് നാളുകളായെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനാവും. നിങ്ങളുടെ ഭാര്യയെ ബഹുമാനിക്കുക എന്നതിനര്‍ത്ഥം അവരെ അസ്വസ്ഥരാക്കുമെന്ന് നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നതാവണം.

ശകാരിക്കരുത്, ശബ്ദം താഴ്ത്തുക

ശകാരിക്കരുത്, ശബ്ദം താഴ്ത്തുക

ഒരു സ്ത്രീയെ ശകാരിക്കുകയെന്നത് അനാദരവിന്റെ അടയാളമാണ്. നിങ്ങളോട് ആരെങ്കിലും ദേഷ്യപ്പെട്ടാന്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന അതേ മാനസികാവസ്ഥ തന്നെയാണ് അവര്‍ക്കും ഉണ്ടാവുകയെന്നു മനസിലാക്കുക. അവരും അസ്വസ്ഥരാകും. നിങ്ങള്‍ എത്രമാത്രം ദേഷ്യപ്പെട്ടാലും അവളോട് സംസാരിക്കുമ്പോഴെല്ലാം ശബ്ദം താഴ്ത്തി സംസാരിക്കാന്‍ ശ്രമിക്കുക.

മറ്റുള്ളവരുടെ മുന്നില്‍ വഴക്കു വേണ്ട

മറ്റുള്ളവരുടെ മുന്നില്‍ വഴക്കു വേണ്ട

നിങ്ങളുടെ ചെറിയ ചെറിയ വഴക്കുകള്‍ക്ക് നിങ്ങളുടെ കുട്ടികളെയോ കുടുംബാംഗങ്ങളെയോ സാക്ഷികളാക്കാതിരിക്കുക. കാരണം മറ്റുള്ളവര്‍ അവളോട് എങ്ങനെ പെരുമാറും എന്നതിനെ ഇത് ബാധിച്ചേക്കാം. ഒരു മാന്യന്‍ എന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയുമായി തര്‍ക്കിക്കുന്നത് സ്വകാര്യമായ കാര്യമാക്കുക. നിങ്ങളുടെ പൊരുത്തക്കേടുകള്‍ സ്വകാര്യമായി പരിഹരിക്കുക.

സത്യസന്ധത പുലര്‍ത്തുക

സത്യസന്ധത പുലര്‍ത്തുക

ഭാര്യാഭര്‍തൃ ബന്ധത്തില്‍ സത്യസന്ധതയുടെ സ്ഥാനം വളരെ വലുതാണ്. പരസ്പരം സത്യസന്ധരായിരിക്കുക. നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ ബഹുമാനിക്കുന്നുവെങ്കില്‍ അവളോട് കള്ളങ്ങള്‍ പറയാതിരിക്കുക. നിങ്ങളോടുള്ള അവളുടെ വിശ്വാസത്തെ നശിപ്പിക്കാതിരിക്കാന്‍ എല്ലാ കാര്യങ്ങളും മനസുതുറന്ന് പങ്കുവയ്ക്കുക.

പരസ്യമായി അപമാനിക്കരുത്

പരസ്യമായി അപമാനിക്കരുത്

നിങ്ങളുടെ ഭാര്യയോട് നിങ്ങള്‍ ചെയ്യുന്ന ഏറ്റവും അനാദരവുള്ള പ്രവര്‍ത്തിയായിരിക്കും മറ്റുള്ളവരുടെ മുന്നില്‍ അവളെ കളിയാക്കുകയോ തരംതാഴ്ത്തി സംസാരിക്കുകയോ ചെയ്യുന്നത്. അവള്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങളില്‍ മുഷിപ്പുളവാക്കിയെങ്കില്‍ മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഒരിക്കലും അവളോട് പ്രകോപിതനാവരുത്. സ്വയം നിയന്ത്രിക്കുക.

അവളും തുല്യയാണ്

അവളും തുല്യയാണ്

ദൈവം പുരുഷനെ സൃഷ്ടിച്ചത് ഒരു കുടുംബത്തിന്റെ തലവനോ നേതാവോ ആയിട്ടാണ്. എന്നാല്‍ ഇതിനര്‍ത്ഥം സ്ത്രീ അവനു കീഴ്പ്പെടണമെന്നല്ല. സ്ത്രീ പുരുഷനിലും താഴ്ന്ന ഒരാളാണെന്ന് ഇതിനര്‍ത്ഥമില്ല. ഭാര്യ, ഭര്‍ത്താവ് എന്നീ വേഷങ്ങള്‍ കുടുംബത്തില്‍ ഒരു ക്രമം സൃഷ്ടിക്കുന്നതിനാണ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ മനുഷ്യാവകാശം തന്നെയാണ് ഉള്ളത്. അതിനാല്‍ ഒരു വ്യക്തിയായി പരിഗണിച്ച് ഭാര്യയോട് പെരുമാറുക.

ശാരീരികോപദ്രവം അരുത്

ശാരീരികോപദ്രവം അരുത്

ഒരു സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുന്നത് ഒരിക്കലും ഒരു നല്ല പുരുഷനു ചേര്‍ന്ന പ്രവര്‍ത്തിയല്ല. നിങ്ങള്‍ ബഹുമാനിക്കേണ്ട ഒരാളെന്ന നിലയില്‍ നിങ്ങളുടെ പങ്കാളിയെ ശാരീരികമായി ദുരുപയോഗം ചെയ്യരുത്.

അവളെ കേള്‍ക്കുക

അവളെ കേള്‍ക്കുക

നിങ്ങള്‍ക്ക് നിങ്ങളുടെ തീരുമാനങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളോ കാഴ്ചപ്പാടുകളോ ഉണ്ടെങ്കില്‍ നിങ്ങളുടെ ഭാര്യയുടെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാകുക. അവളുടെ അഭിപ്രായത്തെയും മാനിക്കുക. അവള്‍ പറയുന്നതിനോട് നിങ്ങള്‍ക്ക് യോജിപ്പില്ലെങ്കിലും അവളുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറാവുക. അവള്‍ നിര്‍ദ്ദേശങ്ങളോ ഉപദേശങ്ങളോ നല്‍കുമ്പോള്‍ ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുക.

അവളെ നിര്‍ബന്ധിക്കരുത്

അവളെ നിര്‍ബന്ധിക്കരുത്

നിങ്ങളുടേതായ ചിന്തകള്‍, വിശ്വാസങ്ങള്‍, തത്ത്വങ്ങള്‍ എന്നിവ ഭാര്യയില്‍ ഒരിക്കലും അടിച്ചേല്‍പിക്കരുത്. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യക്കും കാര്യങ്ങളെക്കുറിച്ച് ഒരേ മനസ്സാമെങ്കില്‍ നല്ലൊരു ദാമ്പത്യത്തിന് യോജിച്ചതാണത്. പല ദമ്പതികളും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാകുമെന്നതിനാല്‍ അവരില്‍ വ്യത്യാസങ്ങളുമുണ്ടാകാം. അവളുടെ ആഗ്രഹത്തിനെതിരായി നിങ്ങളുടെ വഴികളിലൂടെ അവളെ നടത്താന്‍ നിര്‍ബന്ധിതരാക്കാതിരിക്കുക.

പരദൂഷണം വേണ്ട

പരദൂഷണം വേണ്ട

നിങ്ങളുടെ ഭാര്യയെ ബഹുമാനിക്കാനുള്ള മറ്റൊരു മാര്‍ഗം അവളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്നതാണ്. നിങ്ങളുടെ പങ്കാളിയില്‍ നിങ്ങള്‍ കാണുന്ന കുറവുകളെക്കുറിച്ച് മറ്റുള്ളവരോട് പറയാതിരിക്കുക. പകരം, നിങ്ങള്‍ അവളില്‍ കാണുന്ന കുറവുകളെയും സ്വഭാവങ്ങളെയും കുറിച്ച് അവരോടു തന്നെ തുറന്നുപറയുകയും മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുക.

മോശം വാക്കുകള്‍ വേണ്ട

മോശം വാക്കുകള്‍ വേണ്ട

നിങ്ങളുടെ ഭാര്യയെ നിങ്ങള്‍ ബഹുമാനിക്കുന്നുവെങ്കില്‍ നിങ്ങളുടെ വാക്കുകളില്‍ പോലും ആ ബഹുമാനം കാണിക്കുക. അവളെ അപകീര്‍ത്തിപ്പെടുത്തുന്നതോ അപമാനിക്കുന്നതോ നിരുത്സാഹപ്പെടുത്തുന്നതോ ആയ പ്രസ്താവനകള്‍ ഒഴിവാക്കുക.

നിങ്ങളുടെ സന്തോഷത്തിനായി അവളെ മാറ്റരുത്

നിങ്ങളുടെ സന്തോഷത്തിനായി അവളെ മാറ്റരുത്

നിങ്ങളുടെ ഭാര്യക്ക് സ്വന്തം ഇച്ഛാശക്തിയും കാര്യങ്ങള്‍ ചെയ്യാനുള്ള മുന്‍ഗണനകളും കാഴ്ചപ്പാടുകളുമുണ്ട്. അവള്‍ മറ്റൊരു അന്തരീക്ഷത്തില്‍ വളര്‍ന്നാണ് നിങ്ങളിലെത്തിയതെന്ന് മനസിലാക്കുക. നിങ്ങളുടെ ആദര്‍ശം സ്വീകരിക്കാന്‍ അവളെ നിര്‍ബന്ധിതയാക്കാതിരിക്കുക. നിങ്ങളുടെ ഭാര്യയെ അംഗീകരിക്കുകയും നിങ്ങളോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ മാനിക്കുകയും ചെയ്യുക.

English summary

Ways to Show Respect Your Wife

Here are the best ways to show respect to your wife. Read on.
Story first published: Monday, December 2, 2019, 14:38 [IST]
X
Desktop Bottom Promotion