വേര്‍പിരിയലിനെത്തുടര്‍ന്ന് ഒരിക്കലും പാടില്ലാത്ത ചില കാര്യങ്ങള്‍

Posted By: Prabhakumar TL
Subscribe to Boldsky

ജീവിതത്തിന്റെ മൊത്തത്തിലുള്ള താളക്രമത്തെ താറുമാറാക്കാന്‍ പോന്നതാണ് ബന്ധങ്ങള്‍ക്കിടയിലെ വേര്‍പിരിയലുകള്‍. നേട്ടങ്ങളുമായും നിലനില്പുമായും ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനമേഖലകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബന്ധങ്ങളിന്‌മേല്‍ നിലകൊള്ളുന്നു എന്നതുകൊണ്ട് വേര്‍പിരിയലുകളുടെ വൈകാരിക സ്വാധീനം വളരെ ശക്തമാണെന്ന് കാണാം.

lv

ഭൗതികലോകത്തില്‍ ഒന്നിനെയും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിയുകയില്ല എന്ന സത്യം നിലനില്‍ക്കേ, വേര്‍പിരിഞ്ഞതിനെ ഒരിക്കലും അതിന്റെ സ്വാഭാവിക ബന്ധത്തിലേക്ക് തിരികെ നയിക്കുവാന്‍ കഴിയുകയില്ല. വിട്ടുവീഴ്ചകള്‍ തകരുമ്പോള്‍ സഹിഷ്ണുതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കപ്പെടുന്നു, ഒടുവില്‍ ഒരു വേര്‍പിരിയലിന് വിധേയമാകുന്നു. ഇതാണ് സത്യം.

എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളെയും വേര്‍പിരിയലുകള്‍ സ്വാധീനിക്കും. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തെ താറുമാറാക്കും. മനസ്സിന്റെ ആരോഗ്യം നഷ്ടപ്പെടുന്നു എന്ന് പറയുമ്പോള്‍ സ്വാഭാവികമായ മനോനില നഷ്ടമാകുന്നു എന്നുവേണം കരുതാന്‍. ഇത് ജീവിതത്തോടുള്ള വിരക്തിയെ സൃഷ്ടിക്കുന്നു. മാത്രമല്ല തൊഴില്‍മേഖലയിലോ വിദ്യാഭ്യാസത്തിലോ കൂറുപുലര്‍ത്തുവാന്‍ കഴിയാതെവരുന്നു.

lv

മൊത്തത്തിലുള്ള നിലനില്പിനെ ബാധിക്കുന്നു എന്നതിന് പുറമേ ശക്തമായ നിരാശാബോധം ഉടലെടുക്കുന്നു. ഭക്ഷണത്തോടുള്ള വിരക്തി, ആവശ്യങ്ങള്‍ക്കുവേണ്ടി തുനിഞ്ഞിറങ്ങാതിരിക്കുക, വിഷാദത്തിന് അടിപ്പെട്ടുപോകുക, എപ്പോഴും ദേഷ്യഭാവം ഉണ്ടായിരിക്കുക, ഉള്‍വലിയുക എന്നിങ്ങനെ പല വിഷമതകളും വേര്‍പിരിയലുകള്‍ സമ്മാനിക്കുന്നു. ഇവയൊക്കെ മറ്റ് ബന്ധങ്ങളില്‍നിന്ന് അകലുന്നതിനും, ഒടുവില്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുന്നതിനും കാരണമാകുന്നു.

ശരിയായ രീതിയില്‍ മനസ്സിനെ പൊരുത്തപ്പെടുത്തുക എന്നതാണ് വേര്‍പിരിയല്‍ സൃഷ്ടിക്കുന്ന ശക്തമായ സ്വാധീനത്തില്‍നിന്നും മുക്തിനേടുവാനുള്ള മാര്‍ഗ്ഗം. അതിനുവേണ്ടി ചില പരിശീലനങ്ങള്‍ ആവശ്യമാണ്.

lv

വളരെക്കാലമായി പരിരക്ഷിച്ചുപോന്ന ഒരു ബന്ധത്തെ അത്ര പെട്ടെന്ന് മുറിച്ചുമാറ്റുക എന്നത് വളരെ ക്ലേശകരമാണ്. നിലനിന്നിരുന്ന നല്ല നിമിഷങ്ങളുംമറ്റും മനസ്സിനെ വേട്ടയാടും. പക്ഷേ, എന്തൊക്കെയാണെങ്കിലും ഇതില്‍നിന്നും മനസ്സിനെ മുക്തമാക്കിയേ തീരൂ.

വേര്‍പെട്ടുപോയ ബന്ധങ്ങളുമായി വീണ്ടും ബന്ധപ്പെടുന്നത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയേ ചെയ്യൂ. അതിനാല്‍ അത്തരം ബന്ധങ്ങളുമായി ഫോണിലൂടെയോ നേരിട്ടോ ഉള്ള സംഭാഷണങ്ങള്‍ ഒഴിവാക്കുക. ഇത്തരം വിഷയങ്ങളില്‍ ആരോഗ്യപരമായ ഉപദേശങ്ങള്‍ സുഹൃത്തുക്കളില്‍നിന്നും ലഭിക്കുവാന്‍ സാദ്ധ്യതയില്ല എന്നതുകൊണ്ട് അത്തരക്കാരുമായുള്ള ഫോണ്‍ സംഭാഷണങ്ങളും നേരിട്ടുള്ള സംഭാഷണങ്ങളും ഒഴിവാക്കുക. സാമൂഹിക മാധ്യമങ്ങളിലൂടെയൊക്കെ ധാരാളം ഇടപെടലുകള്‍ ഒരിക്കല്‍ ഉണ്ടായിരുന്നിരിക്കാം. ഇവയെ വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നത് കാര്യങ്ങളെ മോശമാക്കും.

lv

വേര്‍പിരിയല്‍ അതിയായ ദുഃഖത്തിന് കാരണമാകുന്നു. പക്ഷേ, ആ ദുഃഖം ഏതെങ്കിലും തരത്തില്‍ വെളിവാക്കപ്പെടുന്നത് മനസ്സിന്റെ ഭാരം കുറയ്ക്കുകയും, വേര്‍പിരിയലിന്റെ സ്വാധീനത്തെ ലഘുവാക്കുകയും ചെയ്യും. സ്വാഭാവികതയ്ക്ക് ഒരു കുറവും വന്നിട്ടില്ല എന്ന് എപ്പോഴും ഭാവിക്കുകയാണെങ്കില്‍ വിപരീതാനുഭവമായിരിക്കും ഉണ്ടാകുക.

കാരണം പ്രകടിപ്പിക്കപ്പെടാത്ത ദുഃഖം മനസ്സിലെ മുറിവുകളുടെ ആഴം വര്‍ദ്ധിപ്പിക്കും. സൗകര്യപ്രദമായ സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കേണ്ട വിഷയങ്ങള്‍ വെളിവാക്കി മനസ്സിനെ സ്വതന്ത്രമാക്കേണ്ടതുണ്ട്.

പഴയ ബന്ധങ്ങള്‍ക്കുപകരം ചങ്ങാത്തം നിലനിറുത്തിപ്പോകാം എന്ന് വിചാരിക്കുന്നതും മൗഢ്യമാണ്. കാരണം നേരത്തേയുണ്ടായിരുന്ന ബന്ധവും ചങ്ങാത്തവും ഒരിക്കലും പൊരുത്തപ്പെടുകയില്ല. അതിനാല്‍ അത്തരം ചിന്താഗതികള്‍ ഒഴിവാക്കപ്പെടേണ്ടവയാണ്.

വീണ്ടും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തുനിയുകയാണെങ്കിലും കാര്യങ്ങള്‍ ചിന്തിക്കുന്നതുപോലെ അല്ല എന്നുള്ള തിരിച്ചറിവില്‍ എത്തിച്ചേരും. അതുകൊണ്ട് അതും ഒഴിവാക്കേണ്ടതാണ്. ഒരിക്കല്‍ക്കൂടി ഒരുമിച്ചാലോ എന്ന ചിന്താഗതിയും ഗുണം ചെയ്യുകയില്ല. കാരണം പുതിയ ഒരാളുമായിട്ടായിരിക്കില്ല അത്.

lv

കുടുംബബന്ധങ്ങളിലും സുഹൃദ്ബന്ധങ്ങളിലും നിലകൊള്ളുന്ന പലതരം ചടങ്ങുകളുമായി ഒരാളിന് ബന്ധപ്പെടേണ്ടതായി വരും. വേര്‍പിരിയലുകള്‍ അത്തരം കാര്യങ്ങളില്‍നിന്നും അകറ്റിനിറുത്തുവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അതിന് വശംവദരാകാതെ വിവാഹം, ജന്മദിനാഘോഷം, ഉത്സവാഘോഷം, വിശ്വാസങ്ങളുമായി നിലകൊള്ളുന്ന ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവുമായി സ്വാഭാവികമായ ബന്ധം നിലനിറുത്തിപ്പോരുക.

പ്രയോജനകരമായ ഏതെങ്കിലും കാര്യത്തില്‍ എപ്പോഴും ബന്ധപ്പെട്ടിരിക്കുക എന്നതാണ് ഇതില്‍നിന്നും രക്ഷപ്പെടുവാനുള്ള ഏക മാര്‍ഗ്ഗം. ദുരന്തസ്വഭാവമോ പൈങ്കിളി സ്വഭാവമോ ഇല്ലാത്ത ഗ്രന്ഥങ്ങള്‍ വായിച്ചും, ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമകള്‍ ആസ്വദിച്ചും, തൊഴില്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയുമൊക്കെ ചിന്തയെ കാടുകയറുന്നതില്‍നിന്നും ഒഴിവാക്കിനിറുത്തുവാന്‍ കഴിയും.

lv

കാലം എല്ലാം മായ്ക്കും. അതുകൊണ്ട് സാധാരണയെന്നപോലെ സുഹൃദ്ബന്ധങ്ങളിലും മറ്റും ഇടപെട്ട് മുന്നോട്ടുപോകുക. സ്വാഭാവികമാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ നടിക്കുക. എന്നാല്‍ സ്വകാര്യനിമിഷങ്ങളില്‍ വേദനകള്‍ പ്രകടിപ്പിച്ച് മനസ്സിനെ ശാന്തമാക്കുക.

English summary

Never Do These After Break Ups

The end of a relationship can be a bad experience, for both of you. But taking an active decision after the whole chapter will be a better choice for your life.
Story first published: Sunday, March 25, 2018, 10:30 [IST]