For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അംമ്‌നിയോട്ടിക് ഫ്‌ളൂയിഡ് കൂടിയാലും അപകടമാണ്

|

ഗര്‍ഭാവസ്ഥയില്‍ ആരോഗ്യം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് അംമ്‌നിയോട്ടിക് ദ്രവം. എന്നാല്‍ വളരുന്ന കുഞ്ഞിനുചുറ്റും അമ്‌നിയോട്ടിക് ദ്രാവകം അധികമായി വരുന്നതിനെയാണ് പോളിഹൈഡ്രാംനിയോസ് അല്ലെങ്കില്‍ ഹൈഡ്രാംനിയോസ് എന്ന് വിളിക്കുന്നത്. നൂറില്‍ ഒരു കേസ് വീതം ഇത്തരത്തില്‍ ഉണ്ടാവുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള അപകടത്തിലേക്ക് എത്തിക്കുന്നുണ്ട് നിങ്ങളെയും കുഞ്ഞിനേയും.

ഗര്‍ഭകാലത്തെ രക്തസ്രാവം നിസ്സാരമല്ല അറിയാത്ത കാരണംഗര്‍ഭകാലത്തെ രക്തസ്രാവം നിസ്സാരമല്ല അറിയാത്ത കാരണം

അള്‍ട്രാസൗണ്ട് വഴി ഡോക്ടര്‍ അമ്‌നിയോട്ടിക് ദ്രാവകത്തിന്റെ അളവ് പരിശോധിക്കുന്നു. അമ്‌നിയോട്ടിക് ദ്രാവകത്തിന്റെ സാധാരണ അളവ് 500 മുതല്‍ 1000 മില്ലി വരെ ആയിരിക്കണം. ഇത് മറികടന്നാല്‍, ഗര്‍ഭാവസ്ഥയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

 കാരണങ്ങള്‍ എന്തൊക്കെയാണ്?

കാരണങ്ങള്‍ എന്തൊക്കെയാണ്?

മിക്ക കേസുകളിലും, അമ്‌നിയോട്ടിക് ദ്രാവകത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എന്നിരുന്നാലും, സാധ്യമായ ചില കാരണങ്ങള്‍ ഇവയാണ്. ഇത് തിരിച്ചറിഞ്ഞ് ഉണ്ടാവുന്ന അസ്വസ്ഥതകളെ ഗര്‍ഭാവസ്ഥയില്‍ തന്നെ തിരിച്ചറിയേണ്ടതാണ്. ഇത്തരം കാരണങ്ങള്‍ തിരിച്ചറിഞ്ഞ് നേരത്തേ പരിഹരിച്ചാല്‍ അത് നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഓരോ അവസ്ഥയിലും അംമ്‌നിയോട്ടിക് ദ്രവം കൂടുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പ്രമേഹം

പ്രമേഹം

ഗര്‍ഭാവസ്ഥയ്ക്ക് മുമ്പ് പ്രമേഹമോ ഗര്‍ഭകാല പ്രമേഹമോ ഉള്ള സ്ത്രീകള്‍ക്ക് ഹൈഡ്രാംനിയോസ് വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം അവസ്ഥകള്‍ മാത്രമല്ല പ്രമേഹം കൂടുതലായാല്‍ അത് ഗര്‍ഭസ്ഥശിശുവിനെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. പ്രമേഹം വര്‍ദ്ധിക്കുന്ന അവസ്ഥ ഗര്‍ഭത്തെ മിസ്‌കാര്യേജ് പോലുള്ള അവസ്ഥകളിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇരട്ടകളാണെങ്കില്‍

ഇരട്ടകളാണെങ്കില്‍

ഗര്‍ഭാവസ്ഥയില്‍ ഇരട്ടകളാണെങ്കില്‍ ഇത്തരം അവസ്ഥക്കുള്ള സാധ്യതയുണ്ട്. ഈ അപൂര്‍വ അവസ്ഥയില്‍, ഇരട്ടകള്‍ ഒരു മറുപിള്ളയെയാണ് (പ്ലാസന്റ) പങ്കിടുന്നത്. ഇരട്ടകളിലേക്ക് രക്തം നല്‍കുന്ന പ്ലാസന്റക്ക് ചുറ്റും പലപ്പോഴും അമ്‌നിയോട്ടിക് ദ്രാവകം കുറവായിരിക്കും. ഇത് പലപ്പോഴും ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ജീവന് അപകടമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ജനന വൈകല്യങ്ങള്‍

ജനന വൈകല്യങ്ങള്‍

ഡുവോഡിനല്‍ അട്രീസിയ അല്ലെങ്കില്‍ ഹൃദയം അല്ലെങ്കില്‍ ശ്വാസകോശവുമായി ബന്ധപ്പെട്ട അവസ്ഥകള്‍ (ഹൈഡ്രോപ്‌സ് ഗര്ഭപിണ്ഡം) എന്നിവ ദ്രാവകം കുറയുന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം, ഇത് പോളിഹൈഡ്രാംനിയോസിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വൈറല്‍ അണുബാധ, ഗര്ഭപിണ്ഡത്തിന്റെ വിളര്‍ച്ച, വൃക്ക അല്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും ഗര്ഭപാത്രത്തില് അമ്‌നിയോട്ടിക് ദ്രാവകത്തിന്റെ അളവ് കൂട്ടുന്നതിന് കാരണമാകും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പോളിഹൈഡ്രാംനിയോസിന്റെ ലക്ഷണങ്ങള്‍

പോളിഹൈഡ്രാംനിയോസിന്റെ ലക്ഷണങ്ങള്‍

അധിക അമ്‌നിയോട്ടിക് ദ്രാവകം ഗര്‍ഭപാത്രത്തിലെയും സമീപ അവയവങ്ങളിലെയും സമ്മര്‍ദ്ദം ചെലുത്തുന്നു. ഇതിന്റെ കാരണങ്ങള്‍ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. വയറ്റില്‍ അസ്വസ്ഥത, ശ്വാസം മുട്ടല്‍, സങ്കോചങ്ങള്‍, ഭ്രൂണത്തിന്റെ സ്ഥാനം മാറ്റം, ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭാശയം സാധാരണയേക്കാള്‍ വലുതായി കാണുന്നത് എല്ലാം ഇത്തരത്തില്‍ നിങ്ങളില്‍ അംമ്‌നിയോട്ടിക് ദ്രവം കൂടുതലാണ് എന്ന് കാണിക്കുന്നതിന്റെ ലക്ഷണങ്ങളില്‍ പെടുന്നവയാണ്.

അപകടങ്ങള്‍

അപകടങ്ങള്‍

എന്തൊക്കെയാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അപകടങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. പോളിഹൈഡ്രാംനിയോസ് ചിലരില്‍ വളരെയധികം അപകടം ഉണ്ടാക്കുന്നതാവാം. അതികഠിനമായ അവസ്ഥകള്‍ ഉള്ള പോളിഹൈഡ്രാംനിയോസ് ഇനിപ്പറയുന്ന സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെയധികം ദ്രാവകം നിങ്ങളുടെ ഗര്‍ഭാശയത്തെ വികസിപ്പിക്കുകയും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാവുകയും ചെയ്യും. അംമ്്‌നിയോട്ടിക് സഞ്ചിയുടെ വിള്ളല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ അമ്‌നിയോട്ടിക് ദ്രാവകം ചോര്‍ന്നാല്‍, മറുപിള്ള തടസ്സമുണ്ടാകാം (ഗര്‍ഭാശയത്തില്‍ നിന്ന് മറുപിള്ള വേര്‍പെടുത്തുക), പ്രസവ ശേഷം കൂടുതല്‍ രക്തസ്രാവം ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

English summary

Too Much Amniotic Fluid (Polyhydramnios): Symptoms and Causes

Here in this article we are discussing about high amniotic fluid causes and symptoms. Read on.
X
Desktop Bottom Promotion