For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് ഏറ്റവും ഉത്തമസമയം ഇതാണ്; ഓവുലേഷന്‍ ലക്ഷണമറിയാം

|

ഗര്‍ഭധാരണത്തിന് പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഓരോ ദമ്പതികളും നേരിടുന്നുണ്ട്. എന്നാല്‍ ഗര്‍ഭധാരണത്തതിന് ശ്രമിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കാരണം ഇവര്‍ ആദ്യം മനസ്സിലാക്കേണ്ടത് എപ്പോഴും അണ്ഡോത്പാദനം എപ്പോഴാണ് സംഭവിക്കുന്നത് എന്നുള്ളത് തന്നെയാണ്. കൃത്യമായി അണ്ഡോത്പാദനം നടക്കുന്ന സമയത്ത് ബന്ധപ്പെട്ടാല്‍ ഗര്‍ഭധാരണം എളുപ്പത്തിലാവുന്നു. എന്നാല്‍ നിങ്ങളില്‍ അണ്ഡോത്പാദനം നടന്നോ എന്ന് അറിയുന്നതിന് വേണ്ടി ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

Ovulation to Detect Your Most Fertile Time

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

അണ്ഡോത്പാദന ലക്ഷണങ്ങള്‍ ശ്രദ്ധിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ എന്താണ് ഈ ലക്ഷണങ്ങള്‍ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന ഓരോ വ്യക്തിയും അണ്ഡോത്പാദന ദിനം എപ്പോഴാണെന്ന് അറിഞ്ഞിരിക്കുന്നത് ഗര്‍ഭധാരണം എളുപ്പത്തിലാക്കുന്നു. അണ്ഡാശയത്തില്‍ നിന്ന് ഒരു അണ്ഡം പുറത്തുവരുന്നതാണ് അണ്ഡോത്പാദനം എന്ന് പറയുന്നത്. അണ്ഡം അണ്ഡോത്പാദനം നടക്കുമ്പോള്‍, ബീജവുമായി സംയോജിച്ചാണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

അണ്ഡവിസര്‍ജന സമയം അറിഞ്ഞിരിക്കണം

അണ്ഡവിസര്‍ജന സമയം അറിഞ്ഞിരിക്കണം

ആദ്യം ശ്രദ്ധിക്കേണ്ടത് അണ്ഡവിസര്‍ജന സമയം എപ്പോഴാണ് എന്നാണ് മനസ്സിലാക്കേണ്ടത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് അണ്ഡോത്പാദന സമയത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. എന്നാല്‍ നിങ്ങള്‍ക്ക് ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് ഏത് ദിവസത്തിലാണ് അണ്ഡോത്പാദനം സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. അണ്ഡോത്പാദനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ ഫെര്‍ട്ടിലിറ്റി ഉള്ളവരായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞാല്‍, അടുത്ത ആര്‍ത്തവ സമയത്ത് ഗര്‍ഭം ധരിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

അണ്ഡോത്പാദനം എപ്പോള്‍?

അണ്ഡോത്പാദനം എപ്പോള്‍?

ശരാശരി, കൃത്യമായ സൈക്കിളുകളുള്ള ഒരു സ്ത്രീക്ക് അവരുടെ ആര്‍ത്തവത്തിന്റെ 11-ാം ദിവസത്തിനും 21-ാം ദിവസത്തിനും ഇടയില്‍ അണ്ഡോത്പാദനം നടക്കുന്നു. ഇതിനര്‍ത്ഥം ഒരു സ്ത്രീയുടെ ഏറ്റവും ഫലഭൂയിഷ്ഠമായ ദിവസങ്ങള്‍ 8-ാം ദിവസത്തിനും 21-ാം ദിവസത്തിനും ഇടയില്‍ ആയിരിക്കും എന്നതാണ്. നിങ്ങളുടെ ആര്‍ത്തവ ദിനങ്ങള്‍ ചെറുതാണെങ്കില്‍, നിങ്ങള്‍ക്ക് 11-ാം ദിവസത്തോട് അടുത്ത് അണ്ഡോത്പാദനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ ആര്‍ത്തവ ചക്രം കൂടുതലാണെങ്കില്‍ 21-ാം ദിവസത്തോട് അടുത്ത് അണ്ഡോത്പാദനം സംഭവിക്കാം.

അണ്ഡോത്പാദനത്തിന്റെ ലക്ഷണങ്ങള്‍

അണ്ഡോത്പാദനത്തിന്റെ ലക്ഷണങ്ങള്‍

നിങ്ങളുടെ കൃത്യമായ അണ്ഡോത്പാദന ദിനം നിര്‍ണ്ണയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാല്‍ നിങ്ങളുടെ ആര്‍ത്തവത്തിലെ ഏറ്റവും ഫെര്‍ട്ടിലിറ്റിയുള്ള ദിവസം എന്താണെന്ന് മനസ്സിലാക്കുന്നതില്‍ പലപ്പോഴും നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നുണ്ട്. എന്നാല്‍ അഥിന് പിന്നില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പോസിറ്റീവ് ഓവുലേഷന്‍ ടെസ്റ്റ് ഫലം

പോസിറ്റീവ് ഓവുലേഷന്‍ ടെസ്റ്റ് ഫലം

ഒരു അണ്ഡോത്പാദന പ്രെഡിക്ഷന്‍ കിറ്റ്, വീട്ടിലെ ഗര്‍ഭ പരിശോധന പോലെ പ്രവര്‍ത്തിക്കുന്നതാണ്. ഇത് മനസ്സിലാക്കി നിങ്ങള്‍ക്ക് അണ്ഡോത്പാദനത്തെക്കുറിച്ച് മനസ്സിലാവുന്നതാണ്. ഇത് നിങ്ങള്‍ അണ്ഡോത്പാദനം നടത്താന്‍ സാധ്യതയുണ്ടെന്നതിനെ സൂചിപ്പിക്കുന്നു. ഗര്‍ഭിണിയാകാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ട സമയമാണിത്. ഇത് കൂടാതെ ചില സാധാരണ ലക്ഷണങ്ങള്‍ നോക്കിയും ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

സെര്‍വിക്കല്‍ മ്യൂക്കസ്

സെര്‍വിക്കല്‍ മ്യൂക്കസ്

നിങ്ങള്‍ അണ്ഡോത്പാദനത്തെ സമീപിക്കുമ്പോള്‍, സെര്‍വിക്കല്‍ മ്യൂക്കസ് എന്നറിയപ്പെടുന്ന സെര്‍വിക്‌സിന് സമീപമുള്ള സ്രവങ്ങള്‍ പുറത്തേക്ക് വരുന്നുണ്ട്. ഇത് മുട്ടയുടെ വെള്ളപോലെയാണ് കാണപ്പെടുന്നത്. ഈ സമയത്ത് നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ലൈംഗികബന്ധം എളുപ്പവും കൂടുതല്‍ സന്തോഷകരവുമാക്കുന്നു. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്.

ഫെര്‍ട്ടിലിറ്റി കുറവുള്ള സമയത്ത്

ഫെര്‍ട്ടിലിറ്റി കുറവുള്ള സമയത്ത്

നിങ്ങളുടെ ആര്‍ത്തവത്തിന്റെ ഫലഭൂയിഷ്ഠമായ ഘട്ടത്തിലല്ലെങ്കില്‍, സെര്‍വിക്കല്‍ മ്യൂക്കസ് കൂടുതല്‍ ഡ്രൈ ആയി മാറുന്നു. സെര്‍വിക്കല്‍ മ്യൂക്കസിന്റെ ഘട്ടങ്ങള്‍ ഏതാണ്ട് ഡ്രൈ ആവാത്ത അവസ്ഥയിലും ക്രീം പോലെയുള്ളതും ജലാംശം ഉള്ളതുമാണെങ്കില്‍ അത് നിങ്ങളുടെ ഫെര്‍ട്ടിലിറ്റി സമയത്തെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിലെ ഇത്തരം മാറ്റങ്ങള്‍ ട്രാക്ക് ചെയ്യാനും അണ്ഡോത്പാദനം പ്രവചിക്കാനും നിങ്ങള്‍ക്ക് മനസ്സിലാക്കാം.

ലൈംഗികാഭിനിവേശം വര്‍ദ്ധിക്കുന്നു

ലൈംഗികാഭിനിവേശം വര്‍ദ്ധിക്കുന്നു

ഗര്‍ഭധാരണത്തിന് അനുയോജ്യമായ സമയത്ത് നിങ്ങളെ എങ്ങനെ കൃത്യമായ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്താമെന്ന് പ്രകൃതിക്ക് കൃത്യമായി അറിയാന്‍ സാധിക്കും. അണ്ഡോത്പാദനത്തിന് തൊട്ടുമുമ്പ് ഒരു സ്ത്രീയുടെ ലൈംഗിക ആഗ്രഹം വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ സ്ത്രീകളുടെ ശാരീരിക പ്രത്യേകതയിലും മാറ്റങ്ങള്‍ വരുന്നുണ്ട്. സ്ത്രീയുടെ മുഖത്തിന്റെ യഥാര്‍ത്ഥ അസ്ഥി ഘടന ചെറുതായി മാറുന്നു, അവളുടെ നടത്തം കൂടുതല്‍ സെക്സിയായി തോന്നുന്നു. ഇടുപ്പുകള്‍ ഇടുങ്ങിയതായി മാറുന്നു.

ശരീര താപനില വര്‍ദ്ധിക്കുന്നു

ശരീര താപനില വര്‍ദ്ധിക്കുന്നു

നിങ്ങളുടെ അടിസ്ഥാന ശരീര താപനില (BBT) നിങ്ങള്‍ വിശ്രമത്തിലായിരിക്കുമ്പോള്‍ നിങ്ങളുടെ താപനിലയാണ്. ഒരു സാധാരണ ശരീര താപനില 98.6 ഡിഗ്രി ഫാരന്‍ഹീറ്റ് ആണെന്നത് നമുക്ക് അറിയാം. നിങ്ങളുടെ ശരീര താപനില ദിവസത്തിലും മാസത്തിലും നേരിയ തോതില്‍ വ്യത്യാസപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി നിങ്ങളുടെ ഹോര്‍മോണുകള്‍, നിങ്ങളുടെ ഉറക്ക ശീലങ്ങള്‍, കൂടാതെ, തീര്‍ച്ചയായും, നിങ്ങള്‍ക്ക് അസുഖം വന്നാല്‍, ഇത് മുകളിലേക്കും താഴേക്കും മാറി വരുന്നു. ഓവുലേഷന്‍ സമയത്തും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഈ സമയത്ത് സ്ത്രീകളുടെ താപനില വര്‍ദ്ധിക്കുന്നു.

സെര്‍വിക്സ്ലെ മാറ്റം

സെര്‍വിക്സ്ലെ മാറ്റം

നിങ്ങളുടെ സ്വകാര്യഭാഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ സെര്‍വിക്സ് നിങ്ങളുടെ ആര്‍ത്തവ ചക്രത്തിലുടനീളം മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അണ്ഡോത്പാദനത്തിന് തൊട്ടുമുമ്പ്, സെര്‍വിക്‌സ് മുകളിലേക്ക് നീങ്ങുന്നു. ഈ സമയത്ത് സ്പര്‍ശനത്തിന് മൃദുവാകുകയും ചെറുതായി തുറക്കുകയും ചെയ്യുന്നു. നിങ്ങള്‍ ആര്‍ത്തവത്തിന്റെ ഫെര്‍ട്ടിലിറ്റി ഘട്ടത്തിലല്ലെങ്കില്‍, സെര്‍വിക്‌സ് താഴ്ന്നതും കഠിനവും കൂടുതല്‍ അടഞ്ഞതുമായി മാറുന്നു.

സ്തനങ്ങള്‍ സോഫ്റ്റ് ആവുന്നു

സ്തനങ്ങള്‍ സോഫ്റ്റ് ആവുന്നു

നിങ്ങളുടെ സ്തനങ്ങള്‍ ചിലപ്പോള്‍ വളരെയധികം മൃദുവായി മാറുന്നു. എന്നാല്‍ എല്ലായ്‌പ്പോഴും ഇത് സംഭവിക്കണം എന്നില്ല. കാരണം അണ്ഡോത്പാദനത്തിനു ശേഷം നിങ്ങളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ആണ് സ്തനങ്ങള്‍ സോഫ്റ്റ് ആക്കുന്നതിന് കാരണമാകുന്നത്. അണ്ഡോത്പാദനം സംഭവിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി നിങ്ങള്‍ക്ക് ഈ മാറ്റം മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ സ്തനങ്ങളുടെ ആര്‍ദ്രത വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളില്‍ അണ്ഡോത്പാദനം സംഭവിക്കുന്നുണ്ട് എന്നതിനെയാണ് സൂചിപ്പിക്കുന്നത്.

 അണ്ഡോത്പാദന സമയത്തെ വേദന

അണ്ഡോത്പാദന സമയത്തെ വേദന

നിങ്ങളുടെ അടിവയറ്റില്‍ ക്രമരഹിതമായി സംഭവിക്കുന്ന ഒരു മൂര്‍ച്ചയുള്ള വേദന എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ ആര്‍ത്തവത്തിന്റെ മധ്യത്തിലാണ് ആ വേദന സംഭവിക്കുന്നതെങ്കില്‍ അത് അണ്ഡോത്പാദന വേദനയായാണ് കണക്കാക്കുന്നത്. ഈ സമയത്ത് നിങ്ങളില്‍ അണ്ഡോത്പാദനം നടക്കുന്നുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മിഡ് സൈക്കിള്‍ വേദന എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ സമയത്തെ വേദനയോടൊപ്പം തന്നെ സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ അളവും വര്‍ദ്ധിക്കുന്നു.

ക്രമരഹിതമായ അണ്ഡോത്പാദനത്തിന്റെ അടയാളങ്ങള്‍

ക്രമരഹിതമായ അണ്ഡോത്പാദനത്തിന്റെ അടയാളങ്ങള്‍

നിങ്ങള്‍ അണ്ഡോത്പാദനം നടത്തുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ഗര്‍ഭിണിയാകാന്‍ കഴിയില്ല. നിങ്ങള്‍ ക്രമരഹിതമായി അണ്ഡോത്പാദനം നടത്തുകയാണെങ്കില്‍, ഗര്‍ഭധാരണം നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. അണ്ഡോത്പാദനം നടക്കാതിരിക്കുന്നതിനുള്ള വൈദ്യശാസ്ത്ര പദമാണ് അനോവുലേഷന്‍. ക്രമരഹിതമായ അണ്ഡോത്പാദനത്തിന്റെ മെഡിക്കല്‍ പദമാണ് ഒലിഗോവുലേഷന്‍. ഇത് അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ ലക്ഷണങ്ങളാകാം. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

ക്രമരഹിതമായ ആര്‍ത്തവം

ക്രമരഹിതമായ ആര്‍ത്തവം

നിങ്ങളുടെ ആര്‍ത്തവചക്രം ഓരോ മാസവും രണ്ട് ദിവസങ്ങളില്‍ വ്യത്യാസപ്പെട്ടാല്‍ അത് സാധാരണമാണ്. ആര്‍ത്തവ സമയത്തുണ്ടാവുന്ന ചെറിയ വ്യത്യാസങ്ങള്‍ സാധാരണമാണ്. എന്നാല്‍ നിരവധി ദിവസങ്ങള്‍ ആര്‍ത്തവമില്ലാത്ത അവസ്ഥയുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്.'സാധാരണ' ആര്‍ത്തവ ചക്രം 21 ദിവസമോ 35 ദിവസമോ ആകാം. നിങ്ങളുടെ സൈക്കിളുകള്‍ സാധാരണയായി ഇതിനേക്കാള്‍ ചെറുതോ നീളമുള്ളതോ ആണെങ്കില്‍, നിങ്ങള്‍ക്ക് അണ്ഡോത്പാദന സംബന്ധമായ പ്രശ്‌നമുണ്ടാകാം എന്നാണ് സൂചിപ്പിക്കുന്നത്.

English summary

Signs of Ovulation to Detect Your Most Fertile Time in Malayalam

Here in this article we are sharing some signs of ovulation to detect your most fertile time in malayalam. Take a look
X
Desktop Bottom Promotion