For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ ആറ് മാസത്തില്‍ ഗര്‍ഭം ധരിക്കാന്‍ സെര്‍വ്വിക്കല്‍ മ്യൂക്കസും സമയവും പ്രധാനം

|

ഗര്‍ഭധാരണം സ്ത്രീയെ സംബന്ധിച്ചിടത്തോളം മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിങ്ങളുടെ ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ ഘട്ടം എന്ന് പറയുന്നത് എപ്പോഴും സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ ഉത്പാദനം തന്നെയാണ്. ഗര്‍ഭധാരണത്തിന് സെര്‍വ്വിക്കല്‍ മ്യൂക്കസ് കുറവോ അല്ലെങ്കില്‍ ഇല്ലാത്തതോ ആയ അവസ്ഥ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.

Role Of Cervical Mucus

ആര്‍ത്തവ ശേഷം വരുന്ന ഓവുലേഷന്‍ ദിനങ്ങള്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്നതാണ് സെര്‍വ്വിക്കല്‍ മ്യൂക്കസ് അത്യാവശ്യമാണ്. എന്നാല്‍ ഇത് ഇല്ലാത്ത അവസ്ഥയില്‍ ഗര്‍ഭധാരണം സാധ്യമാവുന്നില്ല. ഫലഭൂയിഷ്ഠമായ സെര്‍വിക്കല്‍ മ്യൂക്കസ് കാണപ്പെടുന്നത് മുട്ടയുടെ വെള്ള പോലെയാണ്. ഇത് ബീജത്തെ അതിജീവിക്കുന്നതിനും സെര്‍വ്വിക്‌സില്‍ നിന്ന് ഗര്‍ഭാശയത്തിലേക്കും അവിടെ നിന്ന് ഫലോപിയന്‍ ട്യൂബിലേക്കും എത്തുന്നതിന് സഹായിക്കുന്നു. സെര്‍വ്വിക്കല്‍ മ്യൂക്കസ് പ്രത്യുത്പാദന ശേഷിയെ എങ്ങനെ ബാധിക്കുന്നു എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ഗര്‍ഭാവസ്ഥയില്‍ സെര്‍വിക്കല്‍ മ്യൂക്കസിന്റെ പങ്ക്

ഗര്‍ഭാവസ്ഥയില്‍ സെര്‍വിക്കല്‍ മ്യൂക്കസിന്റെ പങ്ക്

സെര്‍വ്വിക്കല്‍ മ്യൂക്കസിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഗര്‍ഭധാരണം വൈകിപ്പിക്കും. ഇത് പലപ്പോഴും കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. സാ്ധാരണ അവസ്ഥയില്‍ നേരിയ പ്രശ്‌നങ്ങള്‍ ഗുരുതരവാസ്ഥയിലേക്കോ വന്ധ്യതയിലേക്കോ എത്തിക്കുന്നില്ല. എന്നാല്‍ ചില അവസ്ഥയില്‍ സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ അഭാവം നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിന് കൃത്യമായ ചികിത്സ ആവശ്യമാണ്. ഗര്‍ഭധാരണത്തിന് സെര്‍വിക്കല്‍ മ്യൂക്കസ് അത്യന്താപേക്ഷിതമാണ്. എന്നാല്‍ മാത്രമേ ഇത് ബീജത്തിന് കൃത്യമായി സഞ്ചരിക്കുന്നതിന് സഹായിക്കുള്ളൂ. സെര്‍വിക്കല്‍ മ്യൂക്കസ് ബീജകോശങ്ങളെ സജീവമായി പോഷിപ്പിക്കുകയും സെര്‍വിക്കല്‍ കനാലിലൂടെ സഞ്ചരിക്കാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെയാണ് ഗര്‍ഭധാരണം സാധ്യമാവുന്നത്.

സെര്‍വ്വിക്കല്‍ മ്യൂക്കസിനെക്കുറിച്ചറിയാന്‍

സെര്‍വ്വിക്കല്‍ മ്യൂക്കസിനെക്കുറിച്ചറിയാന്‍

സെര്‍വിക്കല്‍ മ്യൂക്കസ് പലപ്പോഴും ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ ആദ്യം വരുന്നതാണ് അസിഡിക് മ്യൂക്കസ്, ഇത് ബീജത്തിന് പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതൊടൊപ്പം തന്നെ ആന്റി-ബീജ ആന്റിബോഡികള്‍, ബീജത്തെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇത് കൂടാതെ പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് പോലുള്ള അവസ്ഥകള്‍ ഉള്ളവരിലും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ബീജ ചലനത്തെ തടസ്സപ്പെടുത്തുന്ന കട്ടിയുള്ളതോ വരണ്ടതോ ഒട്ടിപ്പിടിക്കുന്നതോ ആയ മ്യൂക്കസ് ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

നിങ്ങളില്‍ കൃത്യമായി സെര്‍വ്വിക്കല്‍ മ്യൂക്കസ് ഉത്പാദിപ്പിക്കപ്പെടാതിരിക്കുന്നതിന് കാരണമാകുന്ന ചില ഘടകങ്ങള്‍ ഉണ്ട്. ആര്‍ത്തവ ചക്രം ചിലരില്‍ വ്യത്യസ്തമായിരിക്കും. ഇത് പലപ്പോഴും ഓവുലേഷന്‍ ദിനങ്ങളും വ്യത്യസ്തമാക്കുന്നു. ഇവരില്‍ സെര്‍വ്വിക്കല്‍ മ്യൂക്കസില്‍ മാറ്റം സംഭവിക്കുന്നു. എന്നാല്‍ മറ്റ് ചിലരില്‍ സെര്‍വ്വിക്കല്‍ മ്യൂക്കസ് ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടുന്നില്ല. കൂടാതെ നാം കഴിക്കുന്ന ഏതെങ്കിലും മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലം സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ ഗുണനിലവാരം കുറയുകയോ ഇല്ലാതാവുകയോ ചെയ്യാവുന്നതാണ്. ചില ആന്റീഡിപ്രസന്റുകളും അപസ്മാരത്തിനുള്ള മരുന്നുകളും സ്ത്രീകളില്‍ സെര്‍വ്വിക്കല്‍ മ്യൂക്കസില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ഓവുലേഷന് ശേഷം ശ്രദ്ധിക്കേണ്ടത്

ഓവുലേഷന് ശേഷം ശ്രദ്ധിക്കേണ്ടത്

ഓവുലേഷന് ശേഷമാണ് സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിച്ച് നില്‍ക്കുന്ന സമയം. ഈ സമയം നിങ്ങളില്‍ സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നു. ഇതാണ് ഗര്‍ഭധാരണത്തിന് സഹായിക്കുന്നതും. എന്നാല്‍ പ്രായമാവുന്നതോടെ നിങ്ങളുടെ സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ അളവിനെയും ബാധിച്ചേക്കാം. നിങ്ങളുടെ 20-കളില്‍, നിങ്ങള്‍ക്ക് അനുയോജ്യമായ ഗുണനിലവാരമുള്ള സെര്‍വിക്കല്‍ മ്യൂക്കസ് അഞ്ച് ദിവസം വരെ ഉണ്ടാവാം. എന്നാല്‍ നിങ്ങളുടെ 30-കളിലും 40-കളിലും, നിങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം മാത്രമേ സെര്‍വ്വിക്കല്‍ മ്യൂക്കസ് ഉണ്ടാവുന്നു. ചിലരില്‍ ഇത് വെള്ളം പോലെ കാണപ്പെടുന്നു. സാധാരണ അവസ്ഥയില്‍ മുട്ടയുടെ വെള്ള പോലെയാണ് സെര്‍വ്വിക്കല്‍ മ്യൂക്കസ് കാണപ്പെടേണ്ടത്. അതുകൊണ്ട് തന്നെ പ്രായത്തെ കണക്കാക്കി നമുക്ക് സെര്‍വവിക്കല്‍ മ്യൂക്കസ് ദിനങ്ങള്‍ പ്രവചിക്കാന്‍ സാധിക്കില്ല.

ഗര്‍ഭധാരണത്തിന്

ഗര്‍ഭധാരണത്തിന്

നിങ്ങളില്‍ അനുയോജ്യമായ സെര്‍വ്വിക്കല്‍ മ്യൂക്കസ് ഉള്ളപ്പോള്‍ തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ നിങ്ങള്‍ക്ക് 35 വയസ്സിന് മുകളിലാണ് പ്രായം എന്നുണ്ടെങ്കില്‍ ആറ് മാസത്തിന് ശേഷവും ഗര്‍ഭധാരണം സംഭവിച്ചില്ലെങ്കില്‍ ഡോക്ടറെ കാണുന്നതിന് തയ്യാറാവണം. പലപ്പോഴും സെര്‍വ്വിക്കല്‍ മ്യൂക്കസ് നശിപ്പിക്കുന്ന പല കാര്യങ്ങളും ഉണ്ട്. ഇതില്‍ ഒന്നാണ് ഡൗച്ചിംങ്. ഇത് സര്‍വ്വിക്കല്‍ മ്യൂക്കസിനെ ഇല്ലാതാക്കുകയും നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു.

അണുബാധകള്‍

അണുബാധകള്‍

ഏതെങ്കിലും തരത്തിലുള്ള അണുബാധകള്‍ സെര്‍വ്വിക്കല്‍ മ്യൂക്കസിന് വെല്ലുവിളി ഉയര്‍ത്തുന്നു. യീസ്റ്റ് അണുബാധകള്‍ ഇത്തരത്തില്‍ ഒന്നാണ്. ഇതിന് വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളും അല്‍പം ശ്രദ്ധിക്കണം. ഇതെല്ലാം സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ അളവ് കുറക്കുന്നു. ഇത് കൂടാതെ സെര്‍വ്വിക്‌സിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതം ഏറ്റിട്ടുണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് മുമ്പത്തെപ്പോലെ നിങ്ങള്‍ക്ക് കൂടുതല്‍ സെര്‍വിക്കല്‍ മ്യൂക്കസ് ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. ശരീരഭാരം കുറയുന്ന അവസ്ഥയിലും നിങ്ങളില്‍ ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

ആര്‍ത്തവ ശേഷവും ബ്ലീഡിംങ്: ഓവുലേഷന്‍ നടന്നില്ലെങ്കില്‍ ലക്ഷണംആര്‍ത്തവ ശേഷവും ബ്ലീഡിംങ്: ഓവുലേഷന്‍ നടന്നില്ലെങ്കില്‍ ലക്ഷണം

യോനീസ്രവം; ഓവുലേഷന് മുന്‍പും ശേഷവും ഇങ്ങനെയാവണംയോനീസ്രവം; ഓവുലേഷന് മുന്‍പും ശേഷവും ഇങ്ങനെയാവണം

English summary

Role Of Cervical Mucus In Infertility In Malayalam

Here in this article we are discussing about the role of cervical mucus in infertility in women. Take a look.
Story first published: Friday, November 18, 2022, 19:07 [IST]
X
Desktop Bottom Promotion