For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ലൊരു കുഞ്ഞിന് ഇതാവണം ഗര്‍ഭിണികളുടെ ആഹാരശീലം

|

ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവുമധികം പോഷകാഹാരം ആവശ്യപ്പെടുന്ന കാലഘട്ടങ്ങളിലൊന്നാണ് ഗര്‍ഭകാലം. ഗര്‍ഭാവസ്ഥയില്‍ ശരീരം വളരെയധികം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു, ഈ മാറ്റങ്ങളെ നേരിടാന്‍ നല്ല പോഷകാഹാരം ആവശ്യമാണ്. നല്ല പോഷകാഹാരം കഴിക്കുന്നത് ആരോഗ്യകരമായ രീതിയില്‍ പ്രസവത്തിന് നിങ്ങളെ സഹായിക്കുക മാത്രമല്ല, ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ ജനനം ഉറപ്പാക്കുകയും ചെയ്യും.

Most read: 40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് കുറച്ച് ശരീരഭാരം കൂടുന്നത് സ്വാഭാവികമാണ്. അനാബോളിസത്തിന്റെ സമയമായതിനാല്‍ ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ സാധാരണ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിക്കണം. ശരിയായ ശരീരഭാരവും ഗര്‍ഭിണികള്‍ക്ക് തികഞ്ഞ പോഷകാഹാരവും ഉറപ്പാക്കാന്‍, ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, ലീന്‍ പ്രോട്ടീന്‍, നല്ല കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കണം. ഗര്‍ഭാവസ്ഥയില്‍ സത്രീകള്‍ ശ്രദ്ധിക്കേണ്ട പോഷകങ്ങള്‍ എന്തൊക്കെയെന്നും അവ എങ്ങനെ ഭക്ഷണത്തിലൂടെ നേടാമെന്നും ഇവിടെ വായിച്ചറിയാം.

ഉള്‍പ്പെടുത്തേണ്ട അവശ്യ പോഷകങ്ങള്‍

ഉള്‍പ്പെടുത്തേണ്ട അവശ്യ പോഷകങ്ങള്‍

* കാല്‍സ്യം - കടും പച്ച ഇലക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, അത്തിപ്പഴം, കൊഴുപ്പ് കുറഞ്ഞ പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍

* വിറ്റാമിന്‍ ബി 12 - മാംസ ഭക്ഷണങ്ങള്‍

* ഇരുമ്പ് - പയര്‍വര്‍ഗ്ഗങ്ങള്‍, കടും പച്ച ഇലക്കറികള്‍, മാംസ ഭക്ഷണങ്ങള്‍, ധാന്യങ്ങള്‍

* ഫോളേറ്റ് - കടും പച്ച ഇലക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍

* സിങ്ക് - നട്‌സ്, ധാന്യങ്ങള്‍, മാംസ ഭക്ഷണങ്ങള്‍

* ഒമേഗ 3 - ചണവിത്ത്, വാല്‍നട്ട്, മത്സ്യം

ഒഴിവാക്കേണ്ടവ

ഒഴിവാക്കേണ്ടവ

* സംസ്‌കരിച്ച അല്ലെങ്കില്‍ പാക്കേജുചെയ്ത ഭക്ഷണങ്ങള്‍

* മദ്യം

* പുകയില

* പ്രതിദിനം 300 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീന്‍

* കൃത്രിമ മധുരപലഹാരങ്ങള്‍

* അസംസ്‌കൃത മുട്ടകള്‍

* അസംസ്‌കൃത സീഫുഡ്

* ഒരു സമയം വളരെയധികം ഭക്ഷണം കഴിക്കുന്നത്

* വളരെയധികം സ്‌പൈസി ഭക്ഷണം

* അലര്‍ജിയോ അസഹിഷ്ണുതയോ ഉളവാക്കുന്ന ഭക്ഷണം

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

ഗര്‍ഭിണികള്‍ക്ക് നല്ല ഭക്ഷണങ്ങള്‍

ഗര്‍ഭിണികള്‍ക്ക് നല്ല ഭക്ഷണങ്ങള്‍

* ജോവര്‍, ബജ്ര, റാഗി, ഓട്‌സ്, ക്വിനോവ, ബ്രൗണ്‍ റൈസ് തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍

* പ്രോട്ടീന്‍ സ്രോതസ്സുകളായ മുട്ട, ചിക്കന്‍, മത്സ്യം, പാല്‍ പാട, പനീര്‍, പയറുവര്‍ഗ്ഗങ്ങള്‍, നട്‌സ്, വിത്തുകള്‍, പ്രോട്ടീന്‍ ഷെയ്ക്കുകള്‍

* വെളിച്ചെണ്ണ, നെയ്യ്, ഫാറ്റി ഫിഷ്, ചണവിത്ത്, നട്‌സ്, വിത്ത് തുടങ്ങിയ കൊഴുപ്പ് ഭക്ഷണങ്ങള്‍

* ഉയര്‍ന്ന ഫൈബര്‍ പഴങ്ങളായ ആപ്പിള്‍, പിയര്‍, ഓറഞ്ച്, നാരങ്ങ, പേര, സിട്രസ് പഴങ്ങള്‍, പീച്ച്, പ്ലം

ഗര്‍ഭിണികള്‍ക്ക് നല്ല ഭക്ഷണങ്ങള്‍

ഗര്‍ഭിണികള്‍ക്ക് നല്ല ഭക്ഷണങ്ങള്‍

* ചീര, ഉലുവ, കാബേജ്, കോളിഫ്‌ളവര്‍, ബ്രൊക്കോളി

* കാരറ്റ്, കുക്കിരി, മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, തുളസി തുടങ്ങിയ ഉദര സൗഹൃദ ഭക്ഷണങ്ങള്‍

* നാരങ്ങ വെള്ളം, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, പെരുംജീരകം വെള്ളം എന്നിവ പോലുള്ള പാനീയങ്ങള്‍

* ഉയര്‍ന്ന ഫൈബര്‍ ഭക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയുകയും സ്ഥിരമായ ഊര്‍ജ്ജ അളവ് ഉറപ്പാക്കുകയും നല്ല കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു.

Most read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ല

ഗര്‍ഭിണികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഗര്‍ഭിണികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

* പതിവായി വ്യായാമം ചെയ്യുക

* കഴിയുന്നത്ര സജീവമായിരിക്കുക

* സീറോ കലോറി ഒഴിവാക്കുക

* മലബന്ധം തടയാന്‍ - ധാരാളം വെള്ളം കുടിക്കുക, നല്ല ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുക, പഴങ്ങള്‍, പച്ചക്കറികള്‍, സലാഡുകള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഡ്രൈ ഫ്രൂട്‌സ്, പ്‌ളം, ആപ്രിക്കോട്ട്

ഗര്‍ഭിണികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഗര്‍ഭിണികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

* നെഞ്ചെരിച്ചില്‍ തടയാന്‍ - കൊഴുപ്പുള്ള ഭക്ഷണങ്ങളോ വറുത്ത ഭക്ഷണങ്ങളോ ഒഴിവാക്കുക, പതിവായി ലഘു ഭക്ഷണം കഴിക്കുക

* മോംണിംഗ് സിക്ക്‌നസ് മറികടക്കാന്‍ - കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

* ജങ്ക് ഫുഡുകളെക്കാള്‍ നല്ലത് പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങളാണ്

* കൊഴുപ്പ് കുറഞ്ഞ പാല്‍, തേങ്ങാവെള്ളം, നാരങ്ങ നീര് തുടങ്ങിയ പാനീയങ്ങള്‍ കഴിക്കുക.

English summary

Mothers Day : Nutrition Tips To Keep In Mind During Pregnancy

The diet for pregnant women must consist of complex carbohydrates, lean protein, and high-quality fats. Here are some nutrition tips to keep in mind during pregnancy.
Story first published: Thursday, May 6, 2021, 13:01 [IST]
X