Mothe'rs Day 2023: ആര്‍ത്തവവിരാമ പ്രശ്‌നങ്ങള്‍ കുറയ്ക്കാം, ശരീരത്തിന് കരുത്ത് നല്‍കാം; ഈ ഭക്ഷണക്രമം ശീലിക്കൂ

ആര്‍ത്തവവിരാമം എന്നത് സ്ത്രീകള്‍ക്ക് തീര്‍ച്ചയായും ബുദ്ധിമുട്ടുള്ള സമയമാണ്. ഇത് സ്ത്രീകളിലെ ആര്‍ത്തവചക്രത്തിന്റെ അവസാനമാണ്. ആര്‍ത്തവം ലഭിക്കാതെ 12 മാസം കഴിഞ്ഞാല്‍ ഒരു സ്ത്രീ ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്നു എന്ന് മനസിലാക്കാം. ആര്‍ത്തവവിരാമം സാധാരണയായി 40-50 പ്രായത്തിലാണ് സംഭവിക്കുന്നത്. എന്നിരുന്നാലും മോശം ജീവിതശൈലിയും അമിതവണ്ണവും ആര്‍ത്തവവിരാമത്തിന്റെ കാലയളവില്‍ മാറ്റം വരുത്തും.

ഈ കാലയളവ് സ്ത്രീകള്‍ക്ക് ശാരീരികമായും മാനസികമായും സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാലമാണ്. മൂഡ് സ്വിങ്, ഹോട്ട് ഫ്‌ളാഷുകള്‍, ക്ഷീണം, ഊര്‍ജ്ജക്കുറവ് നില എന്നിവ സ്ത്രീകള്‍ സാധാരണയായി അനുഭവിക്കുന്ന ലക്ഷണങ്ങളാണ്. ഭക്ഷണക്രമവും ജീവിതശൈലിയും മെച്ചപ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് ആര്‍ത്തവവിരാമത്തിന്റെ ഈ പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. ഈ മാതൃദിനത്തില്‍ അത്തരം ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Mothers Day 2023: Healthy Diet Tips To Reduce The Severity Of Menopause Symptoms For Moms

ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍
* ഹോട്ട് ഫ്‌ളാഷ്
* ശരീരഭാരം കൂടുകയും മെറ്റബോളിസത്തിന്റെ വേഗത കുറയുകയും ചെയ്യുന്നു
* യോനിയിലെ വരള്‍ച്ച
* ക്രമരഹിതമായ ആര്‍ത്തവം
* രാത്രി വിയര്‍ക്കല്‍
* ഉറക്ക പ്രശ്‌നങ്ങള്‍
* മൂഡ് സ്വിംഗ്‌സ്

നിങ്ങളുടെ ഭക്ഷണക്രമം മെറ്റബോളിസത്തെയും ഈസ്ട്രജന്‍ ഉല്‍പാദനത്തെയും ഒടുവില്‍ ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങളെയും സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

Mothers Day 2023: Healthy Diet Tips To Reduce The Severity Of Menopause Symptoms For Moms

ആര്‍ത്തവവിരാമത്തിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമം
ആര്‍ത്തവവിരാമത്തിന്റെ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും അവ തടയുന്നതിനും നിങ്ങള്‍ പോഷകസമൃദ്ധമായ സമീകൃതാഹാരം കഴിക്കണം. ആര്‍ത്തവവിരാമ പ്രശ്‌നങ്ങള്‍ തടയുന്നതിന് സഹായകരമാണെന്ന് കണ്ടെത്തിയ ഒരു പഴമാണ് ആപ്പിള്‍. മറ്റ് ഭക്ഷണങ്ങള്‍ ഇതാ..
* പാലുല്‍പ്പന്നങ്ങള്‍ (പാല്‍, തൈര്, ചീസ്, കോട്ടേജ് ചീസ്)
* ആരോഗ്യകരമായ കൊഴുപ്പുകള്‍ (നെയ്യ്, കൊഴുപ്പുള്ള മത്സ്യം, ചണവിത്ത്, ചിയ വിത്തുകള്‍, വാല്‍നട്ട്

* ധാന്യങ്ങള്‍
* പഴങ്ങളും പച്ചക്കറികളും
* ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (സോയാബീന്‍, ചെറുപയര്‍, നിലക്കടല, ചണവിത്ത്, ബാര്‍ലി, മുന്തിരി, സിട്രസ് പഴങ്ങള്‍, പ്ലം, ഗ്രീന്‍, ബ്ലാക്ക് ടീ)
* പ്രോട്ടീന്‍ (മുട്ട, മത്സ്യം, മാംസം, പയര്‍, പയര്‍വര്‍ഗ്ഗങ്ങള്‍, സോയ ഭക്ഷണങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍)

Mothers Day 2023: Healthy Diet Tips To Reduce The Severity Of Menopause Symptoms For Moms

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ നുറുങ്ങുകളിലൊന്ന് ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണക്രമം കഴിക്കുക എന്നത്. ശരീരഭാരം കുറയ്ക്കാനെന്ന പേരില്‍ പട്ടിണി കിടക്കുകയോ കലോറി നിയന്ത്രിത ഭക്ഷണക്രമം പിന്തുടരുകയോ ചെയ്യരുത്. നിങ്ങള്‍ക്ക് ആരോഗ്യകരമാണെന്ന് തോന്നുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം വര്‍ദ്ധിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ വിദഗ്ദ്ധ സഹായം നേടുക.

Mothers Day 2023: Healthy Diet Tips To Reduce The Severity Of Menopause Symptoms For Moms

ഹൃദയാരോഗ്യം ശ്രദ്ധിക്കുക
ആര്‍ത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. ഈ ഘട്ടത്തില്‍, രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിച്ച് നിങ്ങളുടെ ഹൃദയാരോഗ്യം പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ജങ്ക് ഫുഡ്, പ്രോസസ് ചെയ്തതും പായ്ക്ക് ചെയ്തതുമായ ഭക്ഷണം എന്നിവ കഴിക്കുന്നത് ഒഴിവാക്കുക, ശാരീരികമായി സജീവമായിരിക്കുക.

Mothers Day 2023: Healthy Diet Tips To Reduce The Severity Of Menopause Symptoms For Moms

വിറ്റാമിന്‍ ഡി, കാല്‍സ്യം
എല്ലുകളുടെ ബലക്കുറവാണ് ആര്‍ത്തവവിരാമത്തിന്റെ മറ്റൊരു പ്രത്യേകത. ആരോഗ്യമുള്ള അസ്ഥികള്‍ നിലനിര്‍ത്താന്‍, നിങ്ങള്‍ വിറ്റാമിന്‍ ഡി, കാല്‍സ്യം എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, സാല്‍മണ്‍, ട്യൂണ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയതാണ് ഇവ.

Mothers Day 2023: Healthy Diet Tips To Reduce The Severity Of Menopause Symptoms For Moms

ഫൈറ്റോ ഈസ്ട്രജന്‍
നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ആര്‍ത്തവവിരാമത്തിലുള്ള സ്ത്രീകള്‍ കൂടുതല്‍ ചണവിത്ത്, ഉലുവ, ഓട്‌സ്, എള്ള്, ബാര്‍ലി എന്നിവ കഴിക്കണം. ഈ ഭക്ഷണങ്ങളില്‍ ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് നിങ്ങളെ സുഖപ്പെടുത്താന്‍ സഹായിക്കും.

Mothers Day 2023: Healthy Diet Tips To Reduce The Severity Of Menopause Symptoms For Moms

വ്യായാമം
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ മാത്രമല്ല, നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്താനും ഊര്‍ജ്ജ നില നിലനിര്‍ത്താനും വ്യായാമം നിങ്ങളെ സഹായിക്കുന്നു. വ്യായാമം ചെയ്യുന്നത് ഹൃദ്രോഗങ്ങളെയും വാര്‍ദ്ധക്യസഹജമായ രോഗങ്ങളെയും അകറ്റി നിര്‍ത്തും. ആഴ്ചയില്‍ അഞ്ച് ദിവസം കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. നിങ്ങളുടെ ദിനചര്യയില്‍ കാര്‍ഡിയോ, വെയ്റ്റ് ട്രെയിനിംഗ് വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുക.

Mothers Day 2023: Healthy Diet Tips To Reduce The Severity Of Menopause Symptoms For Moms

നിങ്ങള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
* പഞ്ചസാരയും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും
* മദ്യം
* കഫീന്‍
* എരിവുള്ള ഭക്ഷണങ്ങള്‍
* ഉയര്‍ന്ന ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
45 മുതല്‍ 55 വരെ പ്രായമുള്ള ആര്‍ത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനും പതിവായി വ്യായാമം ചെയ്യുന്നതിനും ശാരീരികമായി സജീവമായിരിക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും നന്നായി ഉറങ്ങുന്നതിനും ശ്രദ്ധിക്കുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion